1 GBP = 129.94
breaking news

കെന്റിലെ ചാത്തം സ്വദേശിനി വിജയമ്മ പിള്ള അന്തരിച്ചു…

കെന്റിലെ ചാത്തം സ്വദേശിനി വിജയമ്മ പിള്ള അന്തരിച്ചു…

ചാത്തം (കെന്റ്):- ലൂട്ടൺ റോഡ് ചാത്തം കെന്റ് ME4 5BH ൽ താമസിക്കുന്ന വിജയമ്മ പിള്ള (76) 2021 ആഗസ്റ്റ് 28 ന് കെന്റിലെ മെഡ്‌വേ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ശ്രീമതി വിജയമ്മ പിള്ള മൂത്ത മകൾ അനിതാ ബാലഗോപാലിനൊപ്പമായിരുന്നു താമസം.
വിജയമ്മ പിള്ളയുടെ മക്കൾ അനിതാ ബാലഗോപാൽ, റീന പ്രേംകുമാർ; മരുമക്കള്‍  ബാലഗോപാൽ, പ്രേംകുമാർ;  പേരക്കുട്ടിക്കള്‍  അഖിൽ ബാലഗോപാൽ, ലക്ഷ്മി ബാലഗോപാൽ, ഗോകുൽ പ്രേംകുമാർ, ഗോപിക പ്രേംകുമാർ, ഗൗരി പ്രേംകുമാർ.
ഇടവ മാന്തറ വാറുകിഴകത്തിൽ വീട്ടിൽ വാസു പിള്ളയുടെയും ഭാർഗവി അമ്മയുടെയും മകളാണ് ശ്രീമതി വിജയമ്മ പിള്ള. ശ്രീമതി വിജയമ്മ പിള്ളയുടെ ഭർത്താവ് മാധവൻ പിള്ള ഈ വർഷം ജനുവരിയിൽ അന്തരിച്ചിരുന്നു. സംസ്കാരം പിന്നീട്.

വിജയമ്മ പിള്ളയുടെ  നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more