1 GBP = 129.94
breaking news

സ്റ്റഫാേർഡ്ഷെയർ മലയാളി അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു…

സ്റ്റഫാേർഡ്ഷെയർ മലയാളി അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു…

യുക്മ ദേശീയ സമിതിയുടെ ആഹ്വാന പ്രകാരം യുകെയുടെ വിവിധ ഭാഗങ്ങളിൽ മലയാളി അസോസിയേഷനുകൾ  സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ ഭാരതത്തിൻ്റെ ഏഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സ്റ്റോക്ക് ഓൺ ട്രെൻറിൻ്റെ വിവിധ ഭാഗങ്ങളിൽ സമുചിതമായി ആഘോഷിച്ചു. SMA സെക്രട്ടറി സിനി ആൻ്റോയുടെ നേതൃത്വത്തിൽ പതാക ഉയർത്തി.തുടർന്ന് സെക്രട്ടറി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

തദവസരത്തിൽ യുക്മ ജനറൽ കൗൺസിൽ അംഗങ്ങളായ തോമസ് പോൾ, ഷാജിൽ തോമസ്, മുൻ പ്രസിഡൻ്റ് ജോബി ജോസ്, മോജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സന്തോഷസൂചകമായി കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more