1 GBP = 129.94
breaking news

യു കെ മലയാളികൾക്ക് അഭിമാനമായി സൗത്ത് ഈസ്റ്റിലെ റെഡിങ്ങിൽ നിന്നും ഹന്ന കുര്യൻ…

യു കെ മലയാളികൾക്ക് അഭിമാനമായി സൗത്ത് ഈസ്റ്റിലെ റെഡിങ്ങിൽ നിന്നും ഹന്ന കുര്യൻ…

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ജിസിഎസ്ഇ  പരീക്ഷ ഫലത്തിൽ എല്ലാ  വിഷയങ്ങളിലും  ഗ്രേഡ് 9 നേടി റെഡിങ്ങിൽ നിന്നുമുള്ള ഹന്ന കുര്യൻ മലയാളികൾക്കു അഭിമാനമായി മാറിയത്. റെഡിങ്ങിൽ  താമസിക്കുന്ന കുര്യൻ നൈനാന്റെയും ബിനി കുര്യന്റെയും മകളായ ഹന്ന കുര്യൻ  ബ്ലെസ്സെഡ് ഹ്യൂഗ് ഫരിംഗ്ടൺ സ്കൂളിൽ നിന്നുമാണ് വിജയകിരീടം ചൂടിയത്.

അതിനിടെ ഹന്നയുടെ സഹോദരൻ റൂബൻ കുര്യൻ എ ലെവൽ  പരീക്ഷയിൽ  മികച്ച വിജയം നേടി കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടാനായി എക്സിറ്റർ സർവകലാശായിൽ പ്രവേശനം നേടിയത് കുടുംബത്തിൽ ഇരട്ടി മധുരമായി.

പുസ്തക വായനയും സൈക്കിളിങ്ങും ഇഷ്ടപെടുന്ന ഹന്ന കുര്യൻ ഭാവിയിൽ മെഡിസിന് പഠിക്കുവാൻ ആഗ്രഹിക്കുന്നു. ഫുട്ബോളും സൈക്കിളിങ്ങും ഇഷ്ടപെടുന്ന റൂബൻ കുര്യൻ റെഡിങ്ങിലെ ലിറ്റിൽ ഹീത്ത് സ്കൂളിൽ  നിന്നുമാണ് എ ലെവൽ വിജയിച്ചത്. 

കുര്യൻ നൈനാൻ വിൽസൻ ജെയിംസ്  കമ്പനിയിൽ പാങ്ങ്ബോണിൽ   സെക്യൂരിറ്റി ലീഡ് ഓഫീസർ ആയി ജോലി ചെയ്യുന്നു കുര്യൻ നൈനാൻ്റേയും. അമ്മ ബിനി കുര്യൻ റീഡിങ്ങിലെ ഒരു കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നേഴ്‌സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്ന ബിനി കുര്യൻ്റേയും മക്കളാണ് ഇവർ. ഇവരുടെ ഇളയ മകൾ സാറ കുര്യൻ ലിറ്റിൽ ഹീത്ത്  സ്കൂളിൽ ഇനി എട്ടാം ക്‌ളാസിലേക്ക് പ്രവേശനം നേടാൻ കാത്തിരിക്കുന്നു. ഇരുവരും തിരുവല്ല സ്വദേശികളാണ്.

ഹന്നയുടെയും റൂബൻ്റേയും വിജയത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം തുടങ്ങിയവർ അനുമോദിച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more