1 GBP = 129.94
breaking news

ജി സി എസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 9 ഗ്രേഡ് നേടി ഉജ്ജ്വല വിജയത്തോടെ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ സൗത്തെന്റിൽ നിന്നും ആവലിൻ ജെയ്സൺ…

ജി സി എസ് ഇ  പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 9 ഗ്രേഡ് നേടി ഉജ്ജ്വല വിജയത്തോടെ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ സൗത്തെന്റിൽ നിന്നും ആവലിൻ ജെയ്സൺ…

സൗത്തെന്റിലെ വെസ്റ്റ്ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിനിയായ ആവലിൻ ജയ്സൺ എല്ലാ വിഷയങ്ങളിലും 9 ഗ്രേഡ് നേടി മികച്ച നേട്ടം കൈവരിച്ചു.യുക്‌മ ഈസ്റ്റ് ആംഗ്ലിയ റിജിയന്റെ മുൻ പ്രസിഡന്റ്  ജെയ്സൺ ചാക്കോച്ചൻ്റേയും , റെസ്പിറേറ്ററി  സ്പെപെഷ്യലിസ്റ്റ് നേഴ്സ് ആയി സൗത്തെൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സുബി ദേവസ്യയുടെയും മകളാണ് ആവലിൻ. വെസ്റ്റ്ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥികൾ ആയ എയ്ഡെൻ ജെയ്സൺ, ആൻഡ്രിൻ ജെയ്സൺ എന്നിവർ ഇളയ സഹോദരങ്ങളാണ്.

 യുക്‌മ നാഷണൽ കലാമേളയിൽ പലവട്ടം വിജയികളായ സൗത്തെൻഡ് മലയാളി അസോസിയേഷന്റെ ക്ലാസിക്കൽ ഡാൻസ് ടീമിൽ അംഗമായിരുന്നു ആവലിൻ.  സീറോ മലബാർ മല്സരങ്ങളിൽ ക്വിസിലും, പ്രസംഗം, ഡാൻസ് മത്സരങ്ങളിൽ പലവട്ടം വിജയി ആയിട്ടുണ്ട്. സ്പാനിഷ് ഭാഷ ഇഷ്ടപെടുന്ന ആവലിൻ്റെ കവിതകൾ സ്കൂൾ കുട്ടികൾക്ക്‌ ആയിട്ടുള്ള ദേശീയ പുസ്‌തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആവലിൻ ജയ്സന്റെ വിജയത്തിളക്കത്തെ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സലീനാ സജീവ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റ് ബാബു മാങ്കുഴിയിൽ തുടങ്ങിയവർ അനുമോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more