1 GBP = 129.94
breaking news

ജി.സി.എസ്.ഇ മികച്ച വിജയം നേടി ജോഷിക മനോജ്; സന്തോഷ നിറവിൽ യുക്മ പ്രസിഡൻറും കുടുംബവും….

ജി.സി.എസ്.ഇ മികച്ച വിജയം നേടി ജോഷിക മനോജ്; സന്തോഷ നിറവിൽ യുക്മ പ്രസിഡൻറും കുടുംബവും….

യുക്മ ദേശീയ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ളയുടെയും ജലജ മനോജിൻ്റേയും മൂത്തമകൾ ജോഷിക മനോജ് ഇന്ന് പ്രസിദ്ധീകരിച്ച ജി.സി.എസ്.ഇ ഫലപ്രഖ്യാപനത്തിൽ ഒൻപത് വിഷയങ്ങളിൽ 9 ഗ്രേഡും ഒരു വിഷയത്തിന് 8 ഗ്രേഡും നേടി മികച്ച വിജയം നേടി.  യുക്മ കുടുംബത്തിലേക്ക് മികച്ച വിജയം കൊണ്ടുവന്നതിൽ മനോജിൻ്റെ കുടുംബത്തോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളും സന്തോഷത്തിലാണ്. തിരുവല്ല പാലിയക്കര മുളമൂട്ടിൽ കുടുംബാംഗമാണ് മനോജിൻ്റെയും രാമപുരം കൂടപ്പുലം കളപ്പുരയ്ക്കൽ ജലജയുടേയും മൂത്ത മകളാണ് ജോഷിക.

മികച്ച നർത്തകി കൂടിയായ ജോഷിക മനോജ് പാർക്ക്സ്റ്റോൺ ഗ്രാമർ സ്കൂളിൽ നിന്നുമാണ് മിന്നും വിജയം കരസ്ഥമാക്കിയത്.തുടർന്നും ഇതേ സ്കൂളിൽ തന്നെ തുടർന്ന് പഠിക്കാനാണ് ജോഷിക ഉദ്ദേശിക്കുന്നത്. യുക്മ ദേശീയ കലാമേളയിൽ സബ് ജൂനിയർ സിനിമാറ്റിക് ഡാൻസിനു ഒന്നാം സമ്മാനവും, സൗത്ത് ഈസ്റ്റ് റീജിയൻ കലാമേളയിൽ സബ് ജൂനിയർ വ്യക്തിഗത ചാമ്പ്യനുമായിരുന്നു ജോഷിക. ആഷിക, ധനുഷ്  എന്നിവർ സഹോദരങ്ങളാണ്.

ജോഷികയുടെ വിജയത്തിൽ യുക്മ കുടുംബം ഒന്നാകെ അഭിനന്ദനം അറിയിച്ചു. സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജോയിൻറ് ട്രഷറർ ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം തുടങ്ങിയവർ അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more