1 GBP = 129.94
breaking news

ചേച്ചിക്ക് പിന്നാലെ അനിയനും; യുക്മ കലാപ്രതിഭ ടോണി അലോഷ്യസിന് ജി സി എസ് ഇ പരീക്ഷയിൽ ഉജ്ജ്വല വിജയം….

ചേച്ചിക്ക് പിന്നാലെ അനിയനും; യുക്മ കലാപ്രതിഭ ടോണി അലോഷ്യസിന് ജി സി എസ് ഇ പരീക്ഷയിൽ ഉജ്ജ്വല വിജയം….

യുക്മ കലാ പ്രതിഭ ടോണി അലോഷ്യസിന് ഇന്ന് പുറത്ത് വന്ന ജി.സി.എസ്.ഇ റിസൽട്ടിൽ ഉജ്ജ്വല വിജയം. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ രെു പോലെ തിളങ്ങുന്ന യുകെയിലെ അപൂർവ്വം സഹോദരീ സഹോദരൻമാരിലെ ചേച്ചി ആനിയുടെ പാതയിലൂടെ സഹോദരൻ ടോണി  അലോഷ്യസ്  പന്ത്രണ്ട് വിഷയങ്ങളിൽ ഗ്രേഡ് 9 കരസ്ഥമാക്കി യു കെയിലെ ഏറ്റവും ഉയർന്ന വിജയികളിലൊരാളായി മാറിയത്.  ഐൽസ്ബറി ഗ്രാമർ സ്കൂളിൽ നിന്നും വിജയിച്ച ടോണി  ഇതേ സ്കൂളിൽ തന്നെ എ ലെവലിന് തുടർന്ന് പഠിക്കാനാണ്  തീരുമാനിച്ചിരിക്കുന്നത്. 

ടോണി അലോഷ്യസ് തുടർച്ചയായി 2019 – 2020 വർഷങ്ങളിൽ തുടർച്ചയായി രണ്ടു തവണ യുക്മ കലാപ്രതിഭയായിരുന്നു. വളർന്നുവരുന്ന യുകെയിലെ മികച്ച യുവ കലാ പ്രതിഭയായ ടോണി അഞ്ച് വർഷക്കാലമായി ബോളിവുഡ് & ഹിപ്പ് ഹോപ്പ് ഡാൻസ് പരിശീലിച്ചു വരുന്നു. ലണ്ടൻ ടീൻ സ്റ്റാർ ഫൈനലിസ്റ്റും, യു. കെ.എം.റ്റി മാത്തമാറ്റിക്കൽ ചലഞ്ചിൽ ഗോൾഡ് സ്റ്റാർ കരസ്ഥമാക്കുകയും ചെയ്തു ടോണി അലോഷ്യസ്. പിയാനോയിൽ ഗ്രേഡ് 6, ഡ്രംസ് ഗ്രേഡ് കരാട്ടേ ബ്രൗൺ ബെൽറ്റ് തുടങ്ങിയ നേടിയ ടോണി നല്ലൊരു ഫുട്ബോൾ താരം കൂടിയാണ്.

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും ലോയ്ഡ്സ് ബാങ്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറുമായ പിതാവ് അലോഷ്യസ് ഗബ്രിയേൽ, തോംസൺ ഹോളിഡേയ്സിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ മാതാവ് ജിജി അലോഷ്യസ്‌, സഹോദരി ആനി അലോഷ്യസ് എന്നിവരോടൊപ്പം  ലണ്ടനിലെ ലൂട്ടനിലാണ് താമസിക്കുന്നത്. ടോണിയുടെ സഹോദരി ആനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എ ലെവൽ റിസൽട്ടിൽ ഉന്നത വിജയത്തോടെ ലണ്ടൻ ഇംപീരിയൽ കോളേജിൽ മെഡിസിന് പ്രവേശനം നേടിയിരുന്നു.

ലോക രാജ്യങ്ങൾ  കൊറോണ മഹാമാരിയുടെ ഫലമായി അതിജീവനത്തിന്റെ പാതയിലൂടെ കടന്നു പോയ സമയത്ത് രോഗബാധിതരായവർക്ക് വേണ്ടിസ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി ലോകം മുഴുവനിലുമുള്ള ആരോഗ്യ മേഖലകളിൽ ജോലിചെയ്തിരുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദി  സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന ലൈവ് ടാലൻറ് ഷോയിലും ടോണി അലോഷ്യസും സഹോദരി ആനി അലോഷ്യസും  പങ്കെടുത്ത്  മികവാർന്ന കലാപരിപാടി നടത്തി ലോക മലയാളികളായ സംഗീതസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വ്യത്യസ്തമായ സംഗീത ഉപകരണങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള കുട്ടികളായ കലാപ്രതിഭകളെ ഉൾപ്പെടുത്തി നടത്തിയ  ലൈവ് ടാലൻറ് ഷോയിൽ ടോണി അലോഷ്യസും സഹോദരി ആനി അലോഷ്യസും ചേർന്ന് വിവിധ സംഗീത ഉപകരണങ്ങളിൽ നാദവിസ്മയം തീർത്തു നടത്തിയ കലാവിരുന്ന് വീക്ഷിക്കുവാൻ പതിനായിരക്കണക്കിന് സംഗീതാസ്വാദകരാണ് എത്തിയത്.

ടോണി അലോഷ്യസിൻ്റെ ഉജ്വലവിജയത്തെ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സലീനാ സജീവ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻ്റ് ബാബു മാങ്കുഴിയിൽ തുടങ്ങിയവർ അനുമോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more