1 GBP = 129.94
breaking news

ബ്രിട്ടനിലെ പോലീസിന്റെ അധികാരവും ജനങ്ങളുടെ അവകാശവും…

ബ്രിട്ടനിലെ പോലീസിന്റെ അധികാരവും ജനങ്ങളുടെ അവകാശവും…

ബൈജു വർക്കി തിട്ടാല


ന്യായമായ സംശയമില്ലാതെ പൗരനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചാല്‍ നിയമവിരുദ്ധമാകും
ഒരു പോലീസ് ഓഫീസര്‍ക്ക് ഒരാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കണമെങ്കില്‍ ഇയാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കുറ്റം ചെയ്യാനുള്ള സാധ്യതയോ, അല്ലെങ്കില്‍ കുറ്റം ചെയ്തിരിക്കുന്നു എന്നുള്ള ന്യായമായ സംശയമോ ഉണ്ടായിരിക്കണം.  അല്ലാത്തപക്ഷം, തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നത് നിയമവിരുദ്ധമാകും. 

ഇത്തരത്തില്‍ സംശയകരമായ സാഹചര്യം നിലനില്‍ക്കുന്നത്  പ്രധാനമായും ഒരു വ്യക്തിയെ പോലീസ് കണ്ടെത്തുന്ന സാഹചര്യമാണ്.  ഉദാഹരണം അര്‍ധരാത്രിയില്‍ അലഞ്ഞു നടക്കുന്ന ഒരാള്‍ തന്റെ ജാക്കറ്റിന്റെ ഉള്ളില്‍ എന്തെങ്കിലും സാധനം വച്ചുകൊണ്ട് നില്‍ക്കുന്നത് കണ്ടാല്‍ സ്വാഭാവികമായും ഒരു പോലീസുകാരന്‍ ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ആവശ്യമായ സംശയകരമായ സാഹചര്യം നിലനില്‍ക്കുന്നു.

 എങ്കില്‍ത്തന്നെയും ഇത്തരത്തില്‍ തടഞ്ഞുനിര്‍ത്തപ്പെടുന്നത് മേല്‍പറഞ്ഞ ആളുടെ Race, Gender, എത്തിനിസിറ്റി മുതലായവ മാത്രം നോക്കിയാല്‍ Equality നിയമത്തിന്റെ പരിധിയില്‍ വരുകയും, അത്തരം തടഞ്ഞുനിര്‍ത്തലുകള്‍ നിയമവിരുദ്ധമാവുകയും ചെയ്യും.  മാത്രമല്ല, ഒരാളെ തടഞ്ഞുനിര്‍ത്തുന്നതും പരിശോധിക്കുന്നതും യാതൊരു കാരണവശാലും അയാളുടെ വ്യക്തിപരമായ ഘടകം കാരണമാകരുത്.  ഉദാഹരണത്തിന് കേരളത്തില്‍ കോട്ടയത്തുകൂടി സിക്‌സ് പാക്ക് ബോഡിയുള്ള ആറടി ഉയരമുള്ള ഒരാള്‍ നടന്നുപോകുന്നതുകണ്ടാല്‍ പോലീസുകാരന് സംശയമുണ്ടാകാന്‍ മറ്റ് യാതൊന്നും ആവശ്യമില്ലല്ലോ.  മേല്‍പറഞ്ഞ കാരണത്താല്‍ ബ്രിട്ടിനില്‍ യാതൊരു കാരണവശാലും ഒരാളെ സംശയിക്കാന്‍ സാധ്യമല്ല.  മറിച്ച് ഒരാളെ സംശയം തോന്നണമെങ്കില്‍ കൃത്യമായ സാഹചര്യം അല്ലെങ്കില്‍ വ്യക്തമായ വിവരമോ സൂചനയോ ലഭിക്കണം.  അല്ലാത്ത സാഹചര്യത്തില്‍ തടഞ്ഞുനിറുത്തി പരിശോധിക്കുന്നത് നിയമവിരുദ്ധമാണ്.  മാത്രമല്ല ഇത്തരത്തില്‍ നടത്തുന്ന പരിശോധനകള്‍ മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കുണ്ട്.

അതായത് പോലീസ് ഉദ്യോഗസ്ഥന്മാര്‍ തങ്ങളുടെ കടമ ചെയ്യുമ്പോള്‍ പൊതുജനത്തിന് തടസമുണ്ടാകാതെ നോക്കേണ്ടത് ബ്രിട്ടീഷ് പോലീസിന്റെ ഉത്തരവാദിത്വവും പൊതുജനത്തിന്റെ അവകാശവുമാണ്. സംശയകരമായ സാഹചര്യത്തില്‍ തടഞ്ഞ് നിര്‍ത്തപ്പെടുന്ന ആളിനോട് ചോദ്യം ചോദിച്ച് ഉദ്യോഗസ്ഥര്‍ സംശയകരമായ സാഹചര്യം ദുരീകരിക്കുകയാണെങ്കില്‍ പ്രസ്തുത വ്യക്തിയെ തടയാന്‍ പോലീസിന് സാധിക്കുകയില്ല.  ഇത്തരം സാഹചര്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥന് മേല്‍പറഞ്ഞ വ്യക്തിയെ പരിശോധിക്കാന്‍ അധികാരമില്ല.  അതേസമയം പോലീസ് പരിശോധിക്കുന്നതിനു മുമ്പുള്ള ചോദ്യം ചെയ്യലില്‍ സംശയം ബലപ്പെട്ടാല്‍ പരിശോധിക്കാനുള്ള അധികാരം പോലീസിനുണ്ടാകും. 

എങ്കില്‍ത്തന്നെയും ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരാളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ അവകാശം ഇല്ല എന്ന വിധി ഇപ്പോഴും നിലനില്‍ക്കുന്നു.  പൗരാവകാശത്തിന്റെ ഏറ്റവും മഹത്തായ ബ്രിട്ടീഷ് കാഴ്ചപ്പാട് ഇതിലൂടെ വ്യക്തമാകുന്നു.  ഇത്തരം സാഹചര്യങ്ങളില്‍ പൗരന്‍ സ്വമേധയാ പോലീസിനോട് സഹകരിച്ചാല്‍ അവരുടെ സംശയും ദുരീകരിക്കാനും സാധൂകരിക്കാനും എളുപ്പും സാധിക്കും.  അല്ലാത്തപക്ഷം പൊതുജനത്തിന് പോലീസിനെ അവരുടെ കുറ്റാന്വേഷണത്തില്‍ സഹകരിക്കേണ്ട യാതൊരു ബാധ്യതയും ഇല്ല.

ജാലിയന്‍ വാലാബാഗ്, വാഗന്‍ ട്രാജഡി എന്നിവയ്ക്കും ഭഗത് സിംഗ്, രാജ്ഗര്‍, സുക്‌ദേവ് എന്നിവരുടെ വധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ബ്രിട്ടീഷ് നിയമം ഇപ്പോള്‍ പൊതുജനത്തിനും പൗരസ്വാതന്ത്ര്യത്തിനും നല്‍കുന്ന പ്രാധാന്യം ബ്രിട്ടീഷ് പൗരന്മാര്‍ക്കു മാത്രമല്ല ഈ രാജ്യത്തു കാലുകുത്തുന്ന എല്ലാവര്‍ക്കും അതേ പ്രാധാന്യത്തോടെ നല്‍കുന്നതു കാണുമ്പോള്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍, മൂന്നാംമുറ നിര്‍ത്തിയാല്‍ കുറ്റകൃത്യങ്ങള്‍ കൂടും എന്ന് പറയുന്ന ഡിഐജി സ്റ്റേറ്റ് പവറിനെ നിയന്ത്രിക്കുമ്പോള്‍ ഇത്തരം പൗരസ്വാതന്ത്ര്യം എന്നെങ്കിലും ഇന്ത്യയില്‍ എത്തുമോ എന്ന് ചിന്തിച്ചാല്‍ തെറ്റുണ്ടോ?

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more