- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
യു കെയിലെങ്ങും നിന്നുമുള്ള നൂറ് കണക്കിനാളുകൾ സുമിതിന് അന്ത്യോപചാരമർപ്പിക്കാൻ മാഞ്ചസ്റ്ററിൽ എത്തിച്ചേർന്നു; മഞ്ജുവിനും റെയ്മണ്ടിനും റിയായ്ക്കും കുടുംബത്തിനുമൊപ്പം വിതുമ്പി സമൂഹവും….ഓർമ്മകൾ ബാക്കിയാക്കി സുമിതിന് മാഞ്ചസ്റ്ററിൽ അന്ത്യവിശ്രമം….
- Jul 28, 2021
ഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിൽ ജൂലൈ 3 ന് ദുക്റാനാ തിരുനാൾ ദിവസം അപ്രതീക്ഷിതമായ മരണത്തിന് കീഴടങ്ങേണ്ടി വന്ന സുമിത് സെബാസ്റ്റ്യന്‍ യു കെയിലെങ്ങും നിന്നുമുള്ള നൂറ് കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ മാഞ്ചസ്റ്റർ സെൻ്റ്.ആൻറണീസ് ദേവാലയത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായിരുന്നു.


ഇന്നലെ കാലാവസ്ഥ പ്രവചനമനുസരിച്ച് മഴയായിരുന്നു എങ്കിലും സുമിതിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകുന്നതുവരെ ദു:ഖം കനം കെട്ടി നിൽക്കുന്നതു പോലെ മഴ പെയ്യാതെ നിന്നു. എന്നാൽ അതുവരെ വിതുമ്പി നിന്ന മഴ മേഘങ്ങൾ സങ്കടം സഹിക്കാൻ വയ്യാതെ പൊട്ടിക്കരയും മാറ് പെയ്തിറങ്ങുകയായിരുന്നു. മഞ്ജുവിനും റെയ്മണ്ടിനും റിയായ്ക്കും കുടുംബത്തിനുമൊപ്പം പ്രകൃതിയും സങ്കടക്കടൽ പങ്കുവച്ചു.


ഇന്നലെ രാവിലെ ഒന്‍പതരയ്ക്ക് നിശ്ചേതനായ സുമതിൻ്റെ ഭൗതിക ശരീരം സ്വന്തം ഭവനത്തിലെത്തിച്ചു. ജൂലൈ രണ്ടിന് നൈറ്റ് ഡ്യൂട്ടിക്കായി ഇറങ്ങിത്തിരിച്ച സുമിത് ഭവനത്തിലേക്ക് ഇങ്ങനെ കടന്നു വരേണ്ടി വരുമെന്ന് ചിന്തിച്ചിരിക്കില്ല. ആ കാഴ്ചക്ക് മുന്നില്‍ മഞ്ജുവും മകൾ റിയായും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുമ്പോള്‍ മകന് റെയ്മണ്ട് വിഷമം കടിച്ചമർത്തി കഴിയുകയായിരുന്നു. ഏറെനേരം ചലനമറ്റ സുമിത്തിന്റെ ശരീരത്തില്‍ കെട്ടിപ്പിടിച്ചു വിങ്ങിക്കരഞ്ഞ മഞ്ജുവിനൊപ്പം ഏറെ പ്രിയപ്പെട്ട പഞ്ഞിയില്‍ തുന്നിയ ടെഡി ബെയർ പാവയെ തൻ്റെ പിതാവിൻ്റെ ശവമഞ്ചത്തില്‍ ശിരസിനരികെ റിയാമോൾ വിറയ്ക്കുന്ന കൈകളോടെ പ്രിയ ഡാഡിക്കു സമ്മാനിച്ചത് ഏതൊരാളുടെയും മനസിനെ പിടിച്ചുലയ്ക്കുന്ന കാഴ്ചയായി. തുടർന്ന് ഭവനത്തിലെ അന്തിമ ശുശ്രൂഷകൾക്ക് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. സജി മലയില്‍ നേതൃത്വം നൽകി. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലും സന്നിഹിതനായിരുന്നു. വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷകളിൽ കുടുംബാംഗങ്ങളും പ്രിയപെട്ടവരും മാത്രമാണ് പങ്കെടുത്തത്. മാഞ്ചസ്റ്റർ സെൻ്റ്.തോമസ് മിഷനു വേണ്ടി ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചനിക്കൽ വെളുത്ത ക്രിസാന്തിമം പൂക്കള്‍ കൊണ്ട് കൊരുത്ത വലിയ കുരിശുരൂപം മൃതദേഹത്തിൽ സമർപ്പിച്ച് ആദരവ് അർപ്പിച്ചു.
B & L ഫോട്ടോഗ്രാഫിയിലെ ബിജു പകർത്തിയ സംസ്കാര ചടങ്ങുകളുടെ കൂടുതൽ ഫോട്ടോകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക


10.45 ന് ആർതർ ഗ്രെസ്റ്റി ഫ്യൂണറൽ ഡയറക്ടേഴ്സ് മൃതദേഹം വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചു. ദേവാലയ കവാടത്തില്‍ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ പ്രാര്‍ത്ഥനകളോടെ മൃതദേഹം സ്വീകരിച്ചു. തുടര്‍ന്ന് മകന് റെയ്മണ്ടിന്റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് മൃതദേഹം സെന്റ്. ആന്റണീസ് ദേവാലയത്തിലെ അള്‍ത്താരക്ക് മുന്പിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.



ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബിഷപ്പ് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യകാർമ്മികനായിരുന്നു. രൂപതാ വികാരി ജനറാൾ റവ. ഫാ.സജി മലയില്‍ പുത്തന്‍പുരയിൽ, മാഞ്ചസ്റ്റര്‍ മിഷന് ഡയറക്ടർ റവ.ഫാ. ജോസ് അഞ്ചാനിക്കല്‍, സീറോ മലങ്കര മിഷൻ ചാപ്ലിന് ഫാ.രഞ്ജിത് മടത്തിറമ്പില്‍, ഹോളിഫാമിലി മിഷന് ഡയറക്ടര്‍ റവ. ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി, ബ്ലാക്ബേണ്‍, ബോൾട്ടൻ നിയുക്ത മിഷനുകളുടെ ഡയറക്ടര്‍ റവ. ഫാ. ഡാനി മോളേപറമ്പില്‍, റവ. ഫാ. ജോ മൂലേചേരി എന്നിവര്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികരായിരുന്നു. ഇടവക വികാരി റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ പിതാവിനും വൈദീകര്‍ക്കും സ്വാഗതം ആശംസിച്ചതോടെയാണ് മൃതസംസ്കാര ശുശ്രൂഷകൾക്കും ദിവ്യബലിക്കും തുടക്കം കുറിച്ചത്.



ദിവ്യബലിക്ക് ശേഷം സുമിത്തിനെ അനുസ്മമരിച്ച് കുടുംബാംഗങ്ങളും സഹപ്രവർത്തകരും സംസാരിച്ചു. മകള്‍ റിയ ഡാഡിക്ക് ഏറ്റവും പ്രിയപ്പെട്ട വീട്ടില്‍ ഇടയ്ക്കിടെ പാടുമായിരുന്നു ബോളിവുഡ് ഗാനം ഇടറിയ ശബ്ദത്തില്‍ പാടിയത് നൊമ്പരക്കാഴ്ചയായി. തന്റെ ചെറുപ്പം മുതല്‍ തന്നെ കൈകളില്‍ എടുത്തു പപ്പാ ആലപിച്ചിരുന്ന തക്ദീര് എന്ന സിനിമയിലെ ലതാ മങ്കേഷ്കര്‍ ആലപിച്ച പപ്പാ ജല്‍ദി ആജാന… ഡാഡി ജല്‍ദി ആജാന എന്ന ഗാനം ആലപിച്ചുകൊണ്ട് തന്റെ പപ്പയെ ഓര്‍മ്മിച്ചത് ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഏഴു കടലുകള്‍ക്ക് അക്കരെയുള്ള കടയില്‍ നിന്നും പപ്പാ വരുമ്പോള്‍ ഒരു പാവയെ കൊണ്ടുവരണമെന്നും, ഇനി പാവയില്ലെങ്കിലും തന്റെ പപ്പാ വളരെ പെട്ടെന്ന് വന്നാല്‍ മതിയെന്നുമാണ് പാട്ടിലെ സാരം.പപ്പാ മരിക്കുന്നതിന് തലേന്ന് താന്‍ നിര്‍ബന്ധിച്ചു കാലില്‍ നെയില്‍ പോളിഷ് ഇട്ടകാര്യവും റിയ ഓര്‍മിച്ചു. ആദ്യം അദ്ദേഹം സമ്മതിച്ചില്ലെങ്കിലും ഞാന്‍ സോക്സ് ഇട്ടു മറച്ചോളാം എന്നുപറഞ്ഞുകൊണ്ട് മകളെകൊണ്ട് കാലില്‍ നെയില്‍പോളിഷ് ഇടീപ്പിച്ചതും മമ്മി അതിന്റെ ഫോട്ടോസ് എടുത്തതും ഓര്‍മിച്ചു. തുടർന്ന് മകൾ റെയ്മണ്ട്, മഞ്ജുവിൻ്റെ സഹോദരി ഭർത്താവ് ബിനോയി, റിൻസി സജിത്ത്, സുമിത്ത് ജോലി ചെയ്തിരുന്ന നഴ്സിംഗ് ഹോം മാനേജർ ബെക്കി തുടങ്ങിയവരും നാട്ടിൽ നിന്നും സഹോദരൻ ബെന്നി തേനേപ്ലാക്കൽ, ന്യൂസിലാൻഡിൽ നിന്നും ഭാര്യാ സഹോദരൻ എന്നിവർ സുമിത്തിനെ അനുസ്മിച്ച് സംസാരിച്ചു. സുമിത്തിൻ്റെ മരണശേഷം കുടുംബത്തിന് താങ്ങും തണലുമായി നിന്ന് മാഞ്ചസ്റ്റർ സെൻ്റ്.തോമസ് ഇടവക വികാരി റവ.ജോസ് അഞ്ചാനിക്കൽ, പാരീഷ് കമ്മിറ്റിയംഗങ്ങൾ, ഇടവകാംഗങ്ങൾ മറ്റ് മലയാളി സുഹൃത്തുക്കൾ എല്ലാവർക്കും കുടുംബത്തിന് വേണ്ടി ബിനോയ് നന്ദി രേഖപ്പെടുത്തി.


തുടർന്ന് പൊതുദർശനത്തിനുള്ള സമയമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യുകെ മലയാളികള്‍ക്കിടയില്‍ നടന്ന ശവസംസ്കാര ചടങ്ങുകൂടിയായി സുമിത്തിന്റേത്. സുമിത്തിൻ്റേയും മഞ്ജുവിൻ്റേയും കുടുംബാംഗങ്ങളും സഹപാഠികളും സുഹൃത്തുക്കളുമായി ഒട്ടേറെ ആളുകള്‍ പള്ളിയിലും സെമിത്തേരിയിലും എത്തിയിരുന്നു. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ സുമിതിന്റെയും, കുറുപ്പന്തറ സ്വദേശിനിയായ മഞ്ജുവിന്റേയും ഒട്ടേറെ നാട്ടുകാരും അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു. മാസ്ക് ധരിച്ചു പള്ളിയില്‍ നിറഞ്ഞു കവിഞ്ഞു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാളി സമൂഹം ഒഴുകിയെത്തി. നിരവധി പേർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, എം.എം.സി.എ പ്രസിഡൻറ് ബിജു.പി. മാണി, കെ.സി.എ.എം പ്രസിഡൻറ് ടിങ്കിൾ ഈപ്പൻ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. സുമിത്തിൻ്റെ മക്കളുടെ സ്കൂളുകളിൽ നിന്നും സഹപാഠികളും അന്ത്യോപചാരമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു






തുടർന്ന് ഫ്യൂണറല്‍ ഡയറക്ടേഴ്സ് ജീവനക്കാര്‍ ശവമഞ്ചവുമായി സതേൺ സിമിത്തേരിയിലേക്ക് പുറപ്പെട്ടു. അവിടെ നടന്ന അന്ത്യകർമ്മങ്ങൾക്ക് വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേതൃത്വം നൽകി. റവ.ഫാ ഡാനി മോളേപ്പറമ്പിൽ സന്നിഹിതനായിരുന്നു. പള്ളിയിൽ എത്തിച്ചേർന്ന ഭൂരിഭാഗം ആളുകളും സെമിത്തേരിയിലും എത്തി പ്രിയ സുഹൃത്തിന് അന്തിമോപചാരമർപ്പിച്ചു. പ്രാർത്ഥനകൾക്ക് ശേഷം സുമിത്തിൻ്റെ മൃതദേഹ പേടകത്തിൽ പൂക്കൾ അർപ്പിച്ചാണ് എല്ലാവരും അവരവരുടെ ഭവനത്തിലേക്ക് യാത്രയായത്.
സംസ്കാര ചടങ്ങുകളുടെ വീഡിയോ കാണുവാനായി താഴെ ക്ലിക്ക് ചെയ്യുക
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages