1 GBP = 129.94
breaking news

വി.അൽഫോൻസാമ്മയുടെയും വി.തോമാശ്ലീഹായുടെയും വി.ഇഗ്നേഷ്യസ് ലെയോളയുടെയും സംയുക്ത തിരുന്നാൾ പ്രെസ്റ്റൺ കത്തീഡ്രൽ ദേവാലയത്തിൽ 9,10,11 തീയ്യതികളിൽ…

വി.അൽഫോൻസാമ്മയുടെയും വി.തോമാശ്ലീഹായുടെയും വി.ഇഗ്നേഷ്യസ് ലെയോളയുടെയും സംയുക്ത തിരുന്നാൾ പ്രെസ്റ്റൺ കത്തീഡ്രൽ ദേവാലയത്തിൽ 9,10,11 തീയ്യതികളിൽ…

ബിജു ചാക്കോ

പ്രെസ്റ്റൺ:- ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാനമായ പ്രെസ്റ്റണിലെ സെൻ്റ്. അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വി.അൽഫോൻസാമ്മയുടെയും, ഭാരതത്തിൻ്റെ അപ്പസ്തോലനായ വി.തോമഗ്ലീഹായുടെയും, വി. ഇഗ്നേഷ്യസ് ലയോളയുടെയും സംയുക്ത തിരുനാൾ നാളെ വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി സമുചിതം ആഘോഷിക്കുന്നു. ഇടവകയിലെ കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിനൊരുക്കമായി ജൂലൈ 2 മുതൽ വി.അൽഫോൻസാമ്മയുടെ നെവേന നടന്നു വരുന്നു.

നാളെ ജൂലൈ 9 വെള്ളിയാഴ്ച  മരിച്ച വിശ്വാസികളുടെ അനുസ്മരണ ദിനമായി ആചരിക്കുന്നു. വൈകിട്ട് 6ന് പ്രസുദേന്തി വാഴ്ചയെ തുടന്ന് ലദീഞ്ഞും തിരുന്നാൾ കൊടിയേറ്റവും നടക്കുന്നതാണ്. രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവാണ് തിരുന്നാൾ കെടിയേറ്റം നടത്തുന്നത്. തുടർന്ന് വി.കുർബാനയ്ക്ക് റവ.ഫാ. ഫാൻസുവാ പത്തിൽ മുഖ്യ കാർമ്മികനാകും. ദിവ്യബലിക്ക് ശേഷം ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്. പ്രെസ്റ്റൺ സെൻറ്.അൽഫോൺസാ ഗായക സംഘം ദിവ്യബലിയിൽ ഗാനങ്ങളാലപിക്കും.

തിരുനാളിൻ്റെ രണ്ടാം ദിനമായ ജൂലെെ 10 ശനിയാഴ്ച രാവിലെ 9 AM ന് ആദ്യത്തെ കുർബാനയ്ക്ക് റവ.ഫാ. ഡാനി മൊളോപ്പറമ്പിൽ മുഖ്യ കർമ്മികനാകും. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ദിവ്യബലിയിൽ സംബന്ധിക്കാൻ പറ്റുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാലാണ് സൗകര്യാർത്ഥം കൂടുതൽ പേർക്ക് കാണുവാൻ വേണ്ടി മറ്റൊരു കുർബാന കൂടി  വച്ചിരിക്കുന്നത്.

രാവിലെ 10.30 ന് നടക്കുന്ന ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ  അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാകും.നിരവധി വൈദികർ സഹകാർമികരാകും. ദിവ്യബലി മദ്ധ്യേ  ഇടവകയിലെ 13 കുട്ടികൾ ആദ്യമായി യേശു നാഥനെ സ്വീകരിക്കുന്ന ആദ്യ കുർബാന സ്വീകരണം തിരുന്നാൾ ആഘോഷങ്ങളെ  ഭക്തി സാന്ദ്രമാക്കും. തുടർന്ന് ലദീഞ്ഞും ഉണ്ടായിരിക്കും. ബ്ലാക്പൂൾ വി. ചവറ & ഏവുപ്രാസ്യാ ഗായക സംഘം ദിവ്യബലിയിൽ ഗാനങ്ങളാലപിക്കും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ 11 ഞായറാഴ്ച നടക്കുന്ന ആഘോഷമായ റാസാ കുർബ്ബാനയ്ക്ക് റവ.ഫാ. ജോസഫ് മൂക്കാട്ട്, റവ.ഡോ.സോണി കടന്തോട്, റവ.ഫാ. ഡാനി മൊളോപ്പറമ്പിൽ തുടങ്ങിയവർ മുഖ്യകാർമ്മികരാകും. പ്രെസ്റ്റൺ സെൻ്റ്. അൽഫോൻസാ ഗായക സംഘം റാസാ കുർബ്ബാനയിൽ മധുരതരമായി ഗാനങ്ങളാലപിക്കും.

ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് താങ്ക്സ് ഗിവിംങ് മാസ്സിന് ഇടവക വികാരി റവ.ഫാ.വർഗീസ് (ബാബു) പുത്തൻപുരക്കൽ മുഖ്യകാർമികനാകും. തുടർന്ന് കൊടിയിറക്കുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

തിരുന്നാളാഘോഷങ്ങളുടെ വിജയത്തിനായി ഇടവക വികാരി റവ.ഡോ വർഗീസ് പുത്തൻപുരയ്ക്കലിൻ്റെയും ട്രസ്റ്റിമാരായ ഷൈൻ ജോർജ്, ജോമി വർഗീസ്, ഷൈൻ കൊട്ടാരം, പ്രിൻസ് പുത്തൻപുരയിൽ, ജോഷി തൊട്ടിയിൽ, അലക്സ് തോമസ്  എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന തിരുന്നാളാഘോഷങ്ങളിൽ പങ്കു ചേർന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ വർഗീസ് പുത്തൻപുരയ്ക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more