1 GBP = 129.90
breaking news

പോർട്സ്മൗത്തിൽ മലയാളി യുവാവ് മരണമടഞ്ഞു….

പോർട്സ്മൗത്തിൽ മലയാളി യുവാവ് മരണമടഞ്ഞു….

പോർട്സ്മൗത്ത്:- പോർട്സ്മൗത്തിൽ മലയാളി യുവാവ് മരണമടഞ്ഞു. എറണാകുളം അങ്കമാലി സ്വദേശി ഇട്ടുമ്മേൽ വീട്ടിൽ അബിൻ രത്നാകരൻ (31) ആണ് ഇന്നലെ വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം അപകടത്തെ തുടർന്ന് പോർട്സ്മൗത്ത്  ക്യൂൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കവൻട്രി യൂണിവേഴ്സിറ്റിയിൽ പ്രൊജക്ട് മാനേജ്മെൻറ് ബിരുദാനന്തര വിദ്യാർത്ഥിയായിരുന്നു. നാട്ടിൽ അബിന് അച്ഛനും അമ്മയും ഒരു സഹോദരനുമാണുള്ളത്.

അബിൻ്റെ സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. അതിനായി അവർ യുക്മയുടെ സഹായം അഭ്യർത്ഥിച്ചതിൻ്റെ അടിസ്ഥാനത്തിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

ഫണ്ട് ശേഖരണത്തിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.

അബിൻ രത്നാകരൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻറണി എബ്രഹാം, മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് പ്രസിഡൻ്റ് അനീഷ് പുതുപ്പറമ്പിൽ, സെക്രട്ടറി തോമസ് പൂഴിക്കുന്നേൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more