1 GBP = 129.90
breaking news

ലോകമെമ്പാടും നിന്നുമുള്ള പ്രാർത്ഥനകൾ വിഫലമായി…അജിത ദൈവസന്നിധിയിലേക്ക് യാത്രയായി…കുഞ്ഞുവാവയേയും ഭർത്താവ് കാർത്തിക്കിനേയും കുടുംബാംഗങ്ങളേയും കണ്ണീരിലാഴ്ത്തി വേദനകളില്ലാത്ത ലോകത്തേക്ക്….

ലോകമെമ്പാടും നിന്നുമുള്ള പ്രാർത്ഥനകൾ വിഫലമായി…അജിത ദൈവസന്നിധിയിലേക്ക് യാത്രയായി…കുഞ്ഞുവാവയേയും ഭർത്താവ് കാർത്തിക്കിനേയും കുടുംബാംഗങ്ങളേയും കണ്ണീരിലാഴ്ത്തി വേദനകളില്ലാത്ത ലോകത്തേക്ക്….

2021 പുതുവർഷത്തിൽ ഒത്തിരിയേറെ പ്രതീക്ഷയും സ്വപ്നവുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്ത് ക്രൂവിലേക്ക് കുടിയേറിയ എറണാകുളം  പള്ളുരുത്തി കരുവേലിപ്പടി സ്വദേശി കാർത്തിക് സെൽവരാജിൻ്റെ ഭാര്യ കാളിയത്ത്  അജിതാ ആൻ്റണി (31) യാണ് ഇന്ന് പുലർച്ചെ യു കെ മലയാളികളെയെല്ലാം കണ്ണീരിലാഴ്ത്തി വിട പറഞ്ഞത്.  എറണാകുളം പള്ളുരുത്തി കാളിയത്ത്  കെ.സി ആൻറണിയുടെയും ജെസ്സി ആൻ്റണിയുടെയും മകളാണ്. ഒരു സഹോദരനും സഹോദരിയുമാണ് അജിതയ്ക്കുള്ളത്.

യുകെയിലെത്തി നഴ്സായി ജോലിയിൽ പ്രവേശിക്കാനുള്ള പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് അജിതക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലെത്തിയതിനാൽ കഴിഞ്ഞ 114 ദിവസങ്ങളായി  സൗത്ത് മാഞ്ചസ്റ്ററിലെ മാഞ്ചസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള വിഥിൻഷോ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടയിൽ കോവിഡ് നെഗറ്റീവ് ആകുകയും ജീവിതത്തിലേക്ക് തിരികെ എത്തുന്നതിൻ്റെ സൂചനകൾ കാട്ടിയത് എല്ലാവരുടെയും പ്രാർത്ഥനകൾ ഫലപ്രാപ്തിയിലെത്തിയെന്ന് കരുതിയിരിക്കവെയാണ് ഇന്നലെ പെട്ടെന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന്  അജിത എന്നന്നേക്കുമായി  ലോകത്തോട് യാത്ര പറഞ്ഞ് സ്വർഗ്ഗീയ നാഥൻ്റെ തിരുസന്നിധിയിലേക്ക് യാത്രയായത്. യുകെയിൽ തന്നെയുള്ള അജിതയുടെ സഹോദരി മരണസമയത്ത് അരികിലുണ്ടായിരുന്നു.

അജിത ആൻറണിയുടെ കുടുംബത്തെ സഹായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അജിത ആൻ്റണിയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ജാക്സൺ തോമസ്, എം.എം.സി.എ പ്രസിഡൻ്റ് ബിജു. പി.മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more