1 GBP = 107.59
breaking news

ബ്രിട്ടനിൽ മേയറായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു; കിങ്സ്റ്റൻ കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ടത് സുശീല എബ്രഹാം

ബ്രിട്ടനിൽ മേയറായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു; കിങ്സ്റ്റൻ കൗൺസിലിൽ തിരഞ്ഞെടുക്കപ്പെട്ടത് സുശീല എബ്രഹാം

ലണ്ടൻ: ബ്രിട്ടനിലെ പ്രാദേശിക കൗൺസിലിൽ മേയറായി വീണ്ടുമൊരു മലയാളി സാന്നിദ്ധ്യം. റോയൽ ബൊറോ ഓഫ് കിങ്സ്റ്റൻ അപ്പ് ഓൺ തേംസിന്റെ മേയറായാണ് മലയാളിയായ സുശീല എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടത്.

ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ സിംഗപ്പൂർ വഴി ബ്രിട്ടനിലെത്തിയതാണ് മേയർ സുശീല എബ്രഹാമിന്റെ കുടുംബം. കിങ്സ്റ്റൻ സർബിറ്റണിൽ താമസമാക്കിയിട്ടുള്ള സുശീല എബ്രഹാം പ്രമുഖ സോളിസിറ്റർ കൂടിയാണ്. ബാരിസ്റ്ററായ ഡോ.മാത്യു എബ്രഹാമാണ് ഭർത്താവ്.

ബ്രിട്ടനിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ നാല് മലയാളികളാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ വിജയിച്ചത്. മറ്റൊരാൾ പിന്നീട് നോമിനേഷനിലൂടെയും കൗൺസിലറായി. ലൂട്ടനിൽ നിന്നും മുൻ മേയർ കൂടിയായ ഫിലിപ്പ് എബ്രഹാം, ബേസിംഗ്‌സ്‌റ്റോക്കിൽ നിന്നും ലേബർ ടിക്കറ്റിൽ വിജയിയായ സജീഷ് ടോം, ഹാംഷെയറിൽ നിന്നും കൺസർവേറ്റിവ് ടിക്കറ്റിൽ വിജയിയായ അജി പീറ്റർ, മിൽട്ടൺ കെയ്ൻസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അശ്വിൻ ചാക്കോ എന്നിവരാണ് മറ്റുള്ളവർ.

ബ്രിട്ടീഷ് പ്രാദേശിക കൌൺസിലുകളിൽ ഇതിനു മുമ്പും നിരവധി മലയാളികൾ മേയർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രമുഖ സാഹിത്യകാരികൂടിയായ ഓമന ഗംഗാധരൻ ന്യൂഹാമിലും, തിരുവന്തപുരം സ്വദേശിയായ മഞ്ജു ഷാഹുൽ ഹമീദ് ക്രോയിഡണിലും, ഫിലിപ്പ് ഏബ്രഹാം ലൌട്ടൺ സിറ്റി കൌൺസിലിലും, കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോം ആദിത്യ ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കിലും മുൻകാലങ്ങളിൽ മേയർമാരായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more