1 GBP = 110.27
breaking news

ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിൽ സിസ്റ്റർ ആൻ മരിയ നയിക്കുന്ന *വിശുദ്ധവാര ധ്യാനം മാർച്ച് 29, 30, 31-ാം തീയതികളിൽ*

ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിൽ സിസ്റ്റർ ആൻ മരിയ നയിക്കുന്ന *വിശുദ്ധവാര ധ്യാനം മാർച്ച് 29, 30, 31-ാം തീയതികളിൽ*

ഫാ. ടോമി അടാട്ട്, പിആർഒ

വലിയ നോയമ്പിലൂടെ ആർജ്ജിച്ചെടുക്കന്നകൃപാവരങ്ങളിൽ ശക്തിപ്പെടുവാനും, വിശുദ്ധവാരത്തിനായി ഒരുങ്ങുവാനും, വരുന്നതിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗ്രേറ്റ്ബിട്ടൺ സീറോ മലബാർ രൂപത ധ്യാനം ഒരുക്കുന്നു. 

രൂപതാ  ഇവാഞ്ചലൈസേഷൻ കമ്മീഷൻഡയറക്ടറും, ചെയർപേഴ്സണുമായ സിസ്റ്റർ ആൻമരിയ മുഖ്യമായും ധ്യാനം നയിക്കുന്നതാണ്. എല്ലാദിവസവും, രൂപതയിലെ അഭിഷേകം നിറഞ്ഞവൈദികരുടെ, ആമുഖ പ്രസംഗത്തോടെയായിരിക്കുംധ്യാനം ആരംഭിക്കുക.

വൈകുന്നേരം 6.30ന് കുരിശിൻ്റെ വഴിയും, തുടർന്ന് ജപമാലയും, ആരംഭ പ്രസംഗവും, ധ്യാനപ്രസംഗവും, അനുഗ്രഹദായകമായ പരിശുദ്ധകുബ്ബാനയുടെ ആരാധനയും, അഭിവന്ദ്യപിതാവിൻ്റെ ആശീർവാദവും ഉണ്ടായിരിക്കും. തിങ്കളാഴ്ചത്തെ ആരംഭ പ്രസംഗം ബഹു . ഫാ. ജോസ് ആഞ്ചാനിക്കലും, ചൊവ്വാഴ്ചത്തെ ആരംഭപ്രസംഗം ബഹു.ഫാ ടോമി എടാട്ടും, ബുധനാഴ്ചത്തെ ആരംഭപ്രസംഗം ബഹു . ഫാ. മാത്യു പിണക്കാട്ടും നടത്തുന്നതായിരിക്കും.

സ്വന്തം ഭവനങ്ങളിലിരുന്ന് സൗകര്യപൂർവ്വംപങ്കെടുക്കാവുന്നതുപോലെ, സൂമിലുടെയും, യൂട്യൂബ്ചാനലിലൂടെയും, ക്രമീകരിച്ചിരിക്കുന്ന ഈവാർഷിക ധ്യാനത്തിൽ പങ്കെടുത്ത്, ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ, രൂപതാ  ഇവാഞ്ചലൈസേഷൻ കമ്മീഷൻ, എല്ലാവരെയുംസ്നേഹപൂർവം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more