1 GBP = 107.00

കാപ്പനെ പിടിച്ചുകെട്ടാന്‍ ജോസ് കെ മാണി ഈയാഴ്‌ച കളത്തിലിറങ്ങുന്നു

കാപ്പനെ പിടിച്ചുകെട്ടാന്‍ ജോസ് കെ മാണി ഈയാഴ്‌ച കളത്തിലിറങ്ങുന്നു

പാലാ നിയമസഭാ മണ്ഡലത്തില്‍ ജോസ് കെ മാണി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജോസ് ഈയാഴ്‌ച തുടക്കം കുറിക്കും. ജോസ് നയിക്കുന്ന പദയാത്ര മണ്ഡലത്തില്‍ ഞായറാഴ്‌ച ആരംഭിക്കുകയാണ്.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് യു ഡി എഫിലെത്തിയ മാണി സി കാപ്പന്‍ ഇപ്പോള്‍ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇനി ജോസ് കെ മാണി കളത്തിലിറങ്ങാന്‍ വൈകരുതെന്നാണ് എല്‍ ഡി എഫ് നിര്‍ദ്ദേശം.
കാപ്പന്‍ പാലായിലെ ജനങ്ങളെയും എല്‍ ഡി എഫിനെയും വോട്ടര്‍മാരെയും വഞ്ചിച്ചു എന്ന പ്രചരണത്തിനാകും ജോസ് കെ മാണി മുന്‍‌തൂക്കം നല്‍കുക. പാലായിലെ വിജയം എന്നത് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. മാത്രമല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം കാതോര്‍ത്തിരിക്കുന്ന വിധിയും പാലാ മണ്ഡലത്തിലേതാണെന്ന് നിസംശയം പറയാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more