1 GBP = 106.79
breaking news

സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ജ്വാല ഇ – മാഗസിൻ ജനുവരി ലക്കം പുറത്തിറങ്ങി…..

സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട്  ജ്വാല ഇ – മാഗസിൻ ജനുവരി ലക്കം പുറത്തിറങ്ങി…..

കോവിഡ് കാലത്തെ മലയാളത്തിന്റെ നഷ്ട്ട ദുഃഖങ്ങളിൽ ഏറ്റവും തീവ്രമായിരുന്നു സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും വേർപാട്. ടീച്ചറിന്റെയും പനച്ചൂരാന്റെയും ദീപ്ത സ്മരണകൾക്ക് മുന്നിൽ തൊഴുകൈകളോടെയാണ് ജനുവരി ലക്കം ജ്വാല ഇ – മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്.
മലയാളത്തിന് ആർദ്രസാന്ദ്രമായ കവിതകൾ നൽകി വായനക്കാരുടെ കണ്ണുകളെ ഈറനണിയിപ്പിച്ച കവയത്രി മാത്രമായിരുന്നില്ല സുഗതകുമാരി. അഴിമതിക്കും പ്രകൃതിയെ ചൂഷണം ചെയ്‌യുന്നതിരെയും സ്ത്രീ പീഡനത്തിനെതിരെയും നിരന്തരം തൂലിക ചലിപ്പിച്ച എഴുത്തുകാരി കൂടി ആയിരുന്നു സുഗതകുമാരി ടീച്ചർ എന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് അഭിപ്രായപ്പെട്ടു. 

കവിതകൾ ചൊല്ലി മലയാളിയുടെ മനസ്സിൽ ചേക്കേറിയ കവി ആയിരുന്നു അനിൽ പനച്ചൂരാൻ. വിപ്ലവത്തിന്റെ തീപ്പൊരി വരികളിൽ നിറഞ്ഞപ്പോൾ ഒരു കാലഘട്ടത്തിൽ കേരളത്തിലെ യുവജനത അതേറ്റു പാടി. ഈ കാലത്തിലെ രണ്ടു മഹത് വ്യക്തികളുടെയും വേർപാടിൽ ജ്വാല ഇ – മാഗസിൻ എഡിറ്റോറിയൽ ബോർഡ്  സ്മരണാഞ്ജലി അർപ്പിച്ചു.
ഈ ലക്കത്തിൽ വായക്കാരുടെ അഭിരുചിക്കനുസരിച്ച് നിരവധി രചനകൾ അടങ്ങിയിരിക്കുന്നു. ദില്ലിയിൽ നടക്കുന്ന കർഷക സമരത്തിനെ വിചിന്തനം ചെയ്തു സി.എസ്. ചന്ദ്രികയുടെ ലേഖനം ‘ഹിന്ദുത്വ ചങ്ങാത്ത മുതലാളിത്ത ഭീകരതയെ പ്രതിരോധിക്കുന്ന കര്‍ഷക സമരം’ ആ വിഷയത്തിൽ വളരെയേറെ അറിവുകൾ പകരുന്നു.

ജ്വാല ഇ മാഗസിന്റെ ജനുവരി ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായി വിശേഷിക്കപ്പെടുന്ന ഒരു സാഹസിക സഞ്ചാര കഥയാണ് ‘റോബിൻസൺ ക്രൂസോ’. ഈ പ്രശസ്ത ഗ്രന്ഥത്തിന്റെ കർത്താവ് ‘ഡാനിയൽ ഡീഫോ’, ഇംഗ്ലീഷ് പത്ര പ്രവർത്തകനും നോവലിസ്റ്റും ലഘുലേഖാകാരനുമായിരുന്നു. ഒരു സാങ്കല്പിക കഥയാണ് ‘റോബിൻസൺ ക്രൂസോ’ എഴുതുന്നതിന് നിദാനമായ സംഭവങ്ങൾ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ആർ. ഗോപാലകൃഷ്ണൻ തന്റെ ലേഖനത്തിൽ ‘ റോബിൻസൺ ക്രൂസോ’   എന്ന  ലേഖനത്തിൽ.

ദൃശ്യമാധ്യമപ്രവർത്തകൻ, കളിയെഴുത്തുകാരൻ, സിനിമാനടൻ, കഥാകൃത്ത്, അവതാരകൻ, അഭിമുഖകാരൻ….. അങ്ങനെ പലതുമാണ് മലയാളിക്ക് ജോൺ സാമുവൽ. ശരിക്കും ഒരു ഓൾറൗണ്ടർ. ജോൺ സാമുവലിനെ കൂടുതൽ പരിചയപ്പെട്ടുത്തുകയാണ് കൗതുകമുണർത്തുന്ന ശൈലിയിൽ രവി മേനോൻ ‘ഇങ്ങനെയും ഉണ്ടായിരുന്നു ഒരു ജോൺ സാമുവൽ’ എന്ന രചനയിൽ.

മുരളി മംഗലത്ത് രചിച്ച ഒരു തിരുവാതിരച്ചിന്ത്, സുകുമാരൻ കെ ആആറിന്റെ ‘പുതുകവിത’, സ്മിത സൈലേഷ് രചിച്ച  ‘വസന്തം’ . യുകെയിലെ എഴുത്തുകാരിൽ സുപരിചിതയായ ലിൻസി വർക്കിയുടെ  ‘ഇരുപുറങ്ങൾ’  എന്നീ നാലു കവിതകൾ ഈ ലക്കത്തിൽ കവിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
വായനക്കാരെ വളരെ ആകർഷിക്കുന്ന രണ്ടു കഥകളും ഈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. നവമാധ്യമങ്ങളിൽ നിരവധി വായനക്കാരുടെ പ്രിയ എഴുത്തുകാരി മേദിനി കൃഷ്‌ണൻ എഴുതിയ ‘പെരുമലയൻ’ എന്ന കഥ ഈ ലക്കത്തിലെ മനോഹരമായ രചനകളിൽ ഒന്നാണ്. അതുപോലെ തന്നെ ശ്രീകല മേനോൻ എഴുതിയ ‘ആഭ’ എന്ന കഥയും.

യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസിയേഷൻസ്) യുടെ കലാ – സാംസ്ക്കാരിക വിഭാഗമായ “യുക്മ സാംസ്ക്കാരികവേദി” ആണ് ജ്വാല ഇ – മാഗസിൻ പ്രസിദ്ധീകരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more