- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്ദം പൊഴിക്കുന്ന കൈവളകൾ. … കാരൂർ സോമൻ
- Dec 10, 2020
മലയാള സാഹിത്യ-ചലച്ചിത്രത്തിലെ വർണ്ണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളിക്കെന്നും നിലാവ് പരന്നൊഴുകുന്ന രാവുകളായിരുന്നു. 1992 ൽ എന്റെ ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം “കടലിനക്കരെ എംബസ്സി സ്കൂൾ” ന് എഴുതിയ അവതാരിക താഴെ കൊടുക്കുന്നുണ്ട്. ആ അവതാരികയിൽ എഴുതിയ ഒരു വാചകം 2020 ലും അതിനേക്കാൾ വികൃതമായി നിലകൊള്ളുന്നു. “ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരനാനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു”. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേൽ എന്നറിയുമ്പോൾ നമ്മുടെ ചലച്ചിത്ര പ്രദർശനത്തിന്റ പിതാവ് കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് എന്നത് പലർക്കുമറിയാത്തതുപോലെ തോപ്പിൽ ഭാസി നാടകങ്ങൾ അധികാരികൾക്ക് കല്ലിച്ചുപോയതുപോലുണ്ട്. നാടകങ്ങളിലൂടെ സാമുഹ്യ വിപ്ലവം സൃഷ്ഠിച്ച ഈ നാടകകുലപതിയുടെ കല്ലിൽതീർത്ത ഒരു പ്രതിമപോലും ജന്മനാട്ടിൽ കാണാനില്ല.

എന്റെ പഞ്ചായത്തായ താമരക്കുളത്തിന്റ അതിർവരമ്പാണ് വള്ളികുന്നം പഞ്ചായത്, 1924 ഏപ്രിൽ 8 ന് പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടിയുടെ മകനായി തോപ്പിൽ ഭാസി ജനിച്ചു. ആദ്യ വിദ്യാഭ്യാസം അവിടുത്തെ എസ്.എൻ.ഡി.പി. സ്കൂൾ, ചങ്ങൻകുളങ്ങര സംസ്കൃത സ്കൂൾ, തിരുവനതപുരം ആയുർവേദ കോളേജിലായിരിന്നു. അവിടെവെച്ചാണ് വിദ്യാർത്ഥി കോൺഗ്രസിൽ ചേർന്ന് അനീതിക്കെതിരെ വിദ്യാർത്ഥി സമരങ്ങളിൽ ഏർപ്പെട്ടത്. അവിടെവെച്ചു് പോലീസിന്റ ലാത്തിയടി കിട്ടിയത് എന്നോട് പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ പാവങ്ങൾക്കെതിരെ നടന്നു വന്ന എല്ലാം ഹാനികരമായ സമീപനങ്ങളെ ജാതിമതങ്ങൾ നോക്കാതെ എതിർത്തു. സ്വാതന്ത്യ സമരങ്ങളിൽ ഏർപ്പെടുക മാത്രമല്ല അനീതിക്കതിരെ പോരാടിയാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. പുന്നപ്ര-വയലാർ സമരം പൊട്ടിപുറപ്പെട്ടപ്പോൾ കോൺഗ്രസ്സിൽ നിന്നകന്ന് കമ്മ്യൂണിസ്റ്റായി.
നമ്മൾ ഇന്ന് കണ്ടുകൊണ്ടരിക്കുന്നത് സ്വന്തം ഐശ്യര്യത്തിനായി മാത്രം ദേവാലയങ്ങളിൽ പോയി വഴിപാടുകൾ നേരുന്നവരെപോലെ സമൂഹത്തിൽ എന്ത് അനീതി നടന്നാലും അതിനെതിരെ ഒരു വാക്കുച്ചരിക്കാതെ പ്രത്വപകാരമായി ഉപഹാരങ്ങൾ, പദവികൾ മാത്രമല്ല അഭിവൃദ്ധിയും ആദരവും ഏറ്റുവാങ്ങുന്ന എത്രയോ എഴുത്തുകാരെ കാണുന്നു. സാഹിത്യ രംഗത്തുള്ളവരുടെ സ്തുതിഗീതങ്ങൾക്ക് വഴിപ്പെടാതെ പാവങ്ങളുടെയിടയിൽ തോപ്പിൽ ഭാസിയുടെ നാടകകങ്ങൾ ശബ്ദംപൊഴിച്ചുകൊണ്ടിരിന്ന കൈവളകളായിരിന്നു.

എന്റെ അടുത്ത പഞ്ചായത്തായ ശൂരനാട്ടിൽ കർഷകത്തൊഴിലാളികളെ അണിനിരത്തി നടത്തിയ സമരത്തിൽവെച്ചാണ് പോലീസ് വെടിവെപ്പിൽ തൊഴിലാളികളും പോലീസ്കാരും കൊല്ലപ്പെടുന്നത്. തോപ്പിൽ ഭാസി പ്രതിയായി ഒളുവിൽപോയി. 1952 ൽ പോലീസിന്റ വലയിലായി. പോലീസ് സ്റ്റേഷനിൽ കൊടിയ മർദ്ദനം അനുഭവിച്ചു. മനുഷ്യസ്നേഹിയായ ഭാസിക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്ന് കോടതിവിധിയെഴുതി വെറുതെവിട്ടു. 1957 ലെ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് ജയിച്ചു് എം.എൽ.എ. ആയി. ഏഷ്യയിൽ ആദ്യമായി 1957 ഏപ്രിൽ 3 ന് ഇ.എം.എസിന്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുണ്ടായി.അധികകാലം ഭരിക്കാൻ സാധിച്ചില്ല. രാഷ്ട്രപതി ഭരണകൂടത്തെ പിരിച്ചുവിട്ടു. 1967 ൽ വീണ്ടും ഇ.എം.എസ് മുഖ്യമന്ത്രിയായി. കേരളത്തിന്റ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ സംഭവമാണ് ജന്മി-കുടിയാൻ വ്യവസ്ഥകളുടെ വേരറുത്തുമാറ്റി കൃഷിഭൂമി കൃഷിക്കാരനുള്ള (ഭൂപരിഷ്കരണം) നിയമമാക്കിയത്. ഇതിൽ ഭാസിയുടെ പങ്കും വലുതാണ്. ഈ രണ്ട് പ്രതിഭകളും അധികാരസേവകസാഹിത്യ സംഘത്തിലെ അല്ലെങ്കിൽ കമ്പോള സാഹിത്യത്തിലെ അംഗങ്ങളായിരുന്നില്ല. സാഹിത്യസൃഷ്ഠികൾപോലെ അവർ മനുഷ്യ ജീവിതത്തെ സൃഷ്ഠിച്ചെടുത്തു. ഇവരെപോലുള്ള സർഗ്ഗ പ്രതിഭകളാണ് അധികാരത്തിൽ വരേണ്ടത് അല്ലാതെ തൻകാര്യം വൻകാര്യം നോക്കുന്നവരാകരുത്. അതുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യം ജീർണ്ണിച്ചുകൊണ്ടിരിക്കുന്നത്.
മലയാള നാടകത്തിന്റ ആരംഭം നാട്യശാസ്ത്രത്തിൽ നിന്നുള്ള ചവിട്ടുനാടകങ്ങളിലൂടെയാണ്. കേരളവർമ്മ വലികൊയിത്തമ്പുരാൻ എഴുതിയ “ഭാഷാശാകുന്തളമാണ്” മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച നാടകം. പിന്നീട് വന്ന സാമൂഹ്യ നാടകം 1905 ൽ കൊച്ചീപ്പൻ താരകന്റെ “മറിയാമ്മ”, കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ബൈബിൾ കേന്ദ്രമാക്കിയുള്ള ചരിത്ര നാടകം “എബ്രായകുട്ടി”, കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം കെ.ദാമോദരന്റെ “പാട്ടബാക്കി”. ഇങ്ങനെ പലരുടെയും നാടകം തഴച്ചു വളർന്നു. തോപ്പിൽ ഭാസി 1952 ൽ ഒളുവിലിരുന്ന് എഴുതിയ നാടകം “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” കെ.പി.എ.സി വഴി അരങ്ങിൽ വന്നതോടെ മലയാള നാടകത്തിന് പുതിയ വിപ്ലവധ്വനികളുയർന്നു. കെ.പി.എ.സി.യുടെ സ്ഥാപക പ്രവർത്തകരിൽ ഒരാൾ കുടിയാണ് തോപ്പിൽ ഭാസി. ആദ്യകാലങ്ങളിൽ സോമൻ എന്ന പേരിലാണ് എഴുതിയത്. തുടർന്നുവന്ന “അശ്വമേധം, സർവ്വേക്കല്ല്, ശരശയ്യ, പുതിയ ആകാശം പുതിയഭൂമി, തുലാഭാരം, മൂലധനം, കയ്യും തലയും പുറത്തിടരുത്, രജനി, പാഞ്ചാലി, ഇന്നലെ ഇന്ന് നാളെ”. 1945 ൽ മുതൽ പല നാടകങ്ങൾ അരങ്ങത്തു വന്നിരുന്നു. കാളിദാസൻറ് “അഭിജ്ഞാനശാകുന്തളം” ശകുന്തള എന്ന പേരിൽ ഗദ്യനാടകമാക്കി അരങ്ങിൽ അവതരിപ്പിച്ചു. 1968 ലാണ് അശ്വമേധത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. അങ്ങനെ പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. “ഒളുവിലെ ഓർമ്മകൾ” ആത്മകഥയാണ്. നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥകൾ എഴുതുക മാത്രമല്ല കഥകളും പതിനാറിലധികം സിനിമകളും സംവിധാനം ചെയ്തു. നാടകങ്ങളെല്ലാം സാമഹ്യവിഷ്കാരങ്ങളിലൂടെ ജാനകിയമാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റ സഹധർമ്മിണി അമ്മിണിയമ്മ വിട്ടുമുറ്റത്തെ നിന്ന് മാവിൽ നിന്ന് മാമ്പഴം പറിച്ചെടുത്തു ചെത്തിമിനുക്കി കഴിക്കാൻ തന്നതിന്റ മധുരം ഇന്നും നാവിലുണ്ട്. മക്കളായ ചലച്ചിത്ര സംവിധാന-ഛായാഗ്രാഹകൻ അജയൻ, അഡ്വ.സോമൻ, രാജൻ, സുരേഷ്, മാലയെയും ഈ അവസരം സ്മരിക്കുന്നു. തോപ്പിൽ ഭാസി അന്തരിച്ചത് 1992 ഡിസംബർ 8 നാണ്.
സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങളിലൂടെ നാടകശാഖക്ക് പുനർജ്ജന്മം നൽകിയ, മനുഷ്യവകാശങ്ങളുടെ സംരക്ഷകനായിരുന്ന, ഈ ലോകസുഖത്തിന്റ ലഹരിയിൽ ആനന്ദം കണ്ടെത്താതെ നവോത്ഥാനത്തിന്റ ശബ്ദമുയർത്തി മനുഷ്യൽമാവിനെ കുളിർപ്പിച്ച ക്രാന്തദർശിയായ തോപ്പിൽ ഭാസി മലയാള ഭാഷയുടെ നിറനിലാവിൽ എന്നും പ്രകാശിച്ചു നിൽക്കും. എനിക്ക് കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിച്ച ഒരു സാഹിത്യ മത്സരത്തിൽ സമ്മാനം ലഭിച്ചപ്പോൾ താമരകുളത്തു ഉദ്ഘാടകനായി വന്നത് തോപ്പിൽ ഭാസി സാറാണ്. അന്നത്തെ അദ്ദേഹത്തിന്റ പ്രസംഗം വിഡിയോയായി എന്റെ വെബ്സൈറ്റിൽ ഇപ്പോഴുമുണ്ട്. അതിൽ പറയുന്ന ഒരു വാചകം “കാരൂർ സോമൻ എന്റെ അയൽക്കാരനെന്ന് എനിക്കറിയില്ലായിരുന്നു”. അവതാരികയുടെ പ്രസക്ത ഭാഗം. ഇത് പ്രസിദ്ധികരിച്ചത് അസെൻസ് ബുക്ക്സ്ണ്.
“മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവസാഹിത്യ സഖ്യ അംഗ൦ കാരൂർ സോമനെ ഞാനറിഞ്ഞത് റേഡിയോ നാടകങ്ങളിലൂടെയാണ്. ഡോ.കെ.എം. ജോർജ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന കാലത്തു് ഇന്ത്യയിലെ അഞ്ചു് ഭാഷകളിൽ കഥ -കവിത മത്സരം നടന്നു. മലയാളത്തിൽ കവിതക്ക് സമ്മാനം നേടിയത് കാരൂർ സോമനായിരിന്നു. അതിന്റെ അനുമോദന സമ്മേളനം ജന്മനാടായ താമരകുളത്തു വച്ച് നടന്നു. അതിൽ ഉത്ഘടകനായി ചെല്ലുവാനും കാരൂരിനെ നേരിൽ കണ്ട് അഭിന്ദിക്കാനും സാധിച്ചു.
ചെറുപ്പം മുതൽ നാടകങ്ങളും, കവിതകളുമെഴുതി നോവൽ രംഗത്തേക്ക് കടന്നുവന്നിരിക്കുന്ന കാരൂരിന്റ “കടലിനക്കരെ എംബസ്സി സ്കൂൾ” സംഗീത നാടകം ഗൾഫിലെ സ്കൂളുകളിൽ നടക്കുന്ന അഴിമതികളുടെ ചുരുളഴിക്കുന്നു. എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഈ നാടകം വ്യത്യസ്തമായ നവഭാവ സവിശേഷതകൾ കൊണ്ട് സംഘർഷഭരിതമാണ്. ഒപ്പം സ്നേഹവും പ്രണയവും നാടകത്തിന് ഉണർവ് പകരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരനാനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകമെന്ന നിലക്കും ഈ നാടകം മലയാളത്തിന് ഒരു മുതൽക്കൂട്ടായിരിക്കും”.
സ്നേഹപുർവ്വം ..തോപ്പിൽ ഭാസി.
Latest News:

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, ...
കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പ...Kerala
രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി
ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ്...Kerala
ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ ...
ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ...Kerala
പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവു...
ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമാ...Kerala
വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു
സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര...Kerala
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു
ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഒടുവിൽഭർത്താവ് അറസ്റ്റിൽ. കൊട്ട...Kerala
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം’; ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...
പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണം, ജനസംഖ്യാ അടിസ്ഥാനത്തിൽ കണക്കെടുത്താൽ മലപ്പുറ...Latest News
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം നൽ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകൊടിയാണ്
- രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സിജെപി. സെപ്റ്റംബർ 5-ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് സി.ജെ.പി. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റവര്‍ പ്രതിഷേധത്തിൽ പങ്കെടുക്കും. രാജ്യത്തെ യുവതലമുറയോട് സർക്കാർ വഞ്ചന കാണിച്ചെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും. നീറ്റ് ഇരകളുടെ കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. ജൂലൈയിലെ സമരത്തില്‍ പൊലീസിന്റെ
- ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ പരാജയപ്പെടുത്തി’; ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെതിരെ പി വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച
- പാർലമെന്റിന്റെ വർഷകാല സമ്മേളനം പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചില്ല; വിമർശനവുമായി കോൺഗ്രസ് ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ട് വരാൻ നീക്കമെന്നാണ് കോൺഗ്രസ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടി, സമ്മേളനം വീണ്ടും ചേരാനാണോ ഇതെന്നാണ് പ്രതിപക്ഷത്തിന്റെ സംശയം. അടിയന്തരമായി സഭ വീണ്ടും വിളിച്ചു ചേർക്കാനാണോ പദ്ധതിയെന്ന് ജയ്റാം രമേശ് കേന്ദ്രത്തോട് ചോദിച്ചു. സഭ ഔദ്യോഗികമായി അവസാനിപ്പിക്കാത്തത് പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടികൾ തുടരാനാണെന്നാണ് കോൺഗ്രസ് ആരോപണം. 2015-ലെ മൺസൂൺ സമ്മേളനത്തിനിടെ
- വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യം ലഭിയ്ക്കുക. ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിയ്ക്കും. പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കർഷകർക്കൊപ്പമാണ് ടിവികെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകൾ ഉള്ളതിനാൽ പിന്നീട് സഭയിലെത്തി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages