- മന്മോഹന് സിംഗിന്റെ സംസ്കാരം ശനിയാഴ്ച
- അസർബൈജാൻ യാത്രാവിമാനം തകർന്നുവീണത് റഷ്യൻ മിസൈൽ ഇടിച്ചാണെന്ന് റിപ്പോർട്ട്
- യുക്രെയ്ന് നേരെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ
- മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങ് അന്തരിച്ചു
- 'വിലാപയാത്ര'യ്ക്കൊടുവിൽ എംടിയ്ക്ക് സ്മൃതിപഥത്തിൽ നിത്യനിദ്ര
- നോട്ടിംഗ്ഹാമിൽ മലയാളി യുവാവ് മരണമടഞ്ഞു; വിട വാങ്ങിയത് കൊല്ലം സ്വദേശിയായ ദീപക് ബാബു
- ക്രിസ്മസ് ദിനത്തിലും യുക്രെയ്നിൽ ശക്തമായ ആക്രമണം നടത്തി റഷ്യ
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പ്രതിവാര പരിപാടി “ഉയിർ” പ്രതിസന്ധികളിൽ സാന്ത്വന സ്പർശനമായി ഇന്ന് വൈകുന്നേരം 7 മുതൽ 8വരെ…… മാനസീകാരോഗ്യ പ്രശ്നങ്ങൾക്ക് പ്രശസ്ത സൈക്യാട്രി വിദഗ്ദൻ ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ ഫോൺ മുഖാന്തിരം ഉപദേശം നൽകുന്നു….
- Oct 14, 2020
ഷാജി തോമസ്
(യുക്മ ചാരിറ്റി ഫൗണ്ടേഷൻ)
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന കൗൺസിലിംഗ് പ്രോഗ്രാം “ഉയിർ” ഇന്ന് ബുധനാഴ്ച (14/10/2020) 7 PM മുതൽ 8 PM വരെ ഉണ്ടായിരിക്കുന്നതാണ്. ഫോണിലൂടെ ബന്ധപ്പെടുന്നവർക്ക് പ്രശസ്ത സൈക്യാട്രി വിദഗ്ദൻ ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ ഉപദേശം നൽകുന്നതാണ്. യുകെയിൽ ഇതാദ്യമായിട്ട് സംഘടിപ്പിച്ചിരിക്കുന്ന പരിപാടി നൂറുകണക്കിനാളുകൾക്ക് സ്വാന്തനമാകുകയാണ്. ഈ പരിപാടി ആരംഭിച്ചതിന് ശേഷം നിരവധിയാളുകൾ ഡോക്ടറെ ബന്ധപ്പെടുകയും തങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. ഓരോരുത്തർക്കും അവരവരുടെ സ്വകാര്യത ഒട്ടും നഷ്ടപ്പെടാതെ ഡോക്ടറോട് നേരിട്ട് ഫോണിൽ സംസാരിച്ച് പ്രശ്ന പരിഹാരം തേടാൻ സാധിക്കുമെന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. യുകെയിലെ സാഹചര്യത്തിൽ ലഭിക്കുന്ന ഈ അവസരം ആവശ്യമുള്ളവർക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
യു കെ മലയാളികളുടെ നിരവധിയായ പ്രശ്നങ്ങളിൽ ദൈനം ദിനം ഇടപെട്ടു അവയ്ക്ക് പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ് മനോജ്കുമാർ പിള്ള നേതൃത്വം കൊടുക്കുന്ന യുക്മ ദേശീയ സമിതി. ഇതിൻ്റെ ഭാഗമായി ചെറുതും വലുതുമായി നിരവധി കാര്യങ്ങൾ നേടിയെടുക്കുവാൻ യുക്മ ദേശീയ സമിതിക്ക്, റീജിയണൽ കമ്മിറ്റികളുടേയും അസോസിയേഷനുകളുടേയും, യുകെയിലെ എല്ലാവരുടേയും പിന്തുണയോടെ കഴിഞ്ഞിട്ടുണ്ട്. ഇനിയും നേടിയെടുക്കാനുള്ള കാര്യങ്ങൾക്ക് എല്ലാവരുടേയും പിന്തുണയും യുക്മ ദേശീയ സമിതി അഭ്യർത്ഥിക്കുകയാണ്.
യുകെയിലെ തിരക്കുപിടിച്ച കുടുംബ ജീവിതത്തിനിടയിൽ മാതാപിതാക്കൻമാരും മക്കളും തമ്മിലും, കുടുംബങ്ങളും സമൂഹവും തമ്മിലും, കുട്ടികൾക്കിടയിലും ഉണ്ടാകാവുന്ന ചെറുതും വലുതുമായ മാനസിക പ്രശ്‌നങ്ങളും പിരിമുറക്കങ്ങളും പരിഹരിച്ച് ഊഷ്മളമായ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ കുടുംബങ്ങളായി നമ്മൾ മലയാളികളുടെ ജീവിതങ്ങൾ മാറണമെന്ന ചിന്തയിലാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഇത്തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ അവ പരിഹരിക്കാൻ സാധിക്കാതെ വലിയ പ്രശ്നങ്ങളും കുടുംബ ബന്ധങ്ങളിലെ തകർച്ചകളുമായി മാറുന്ന കാഴ്ച അനുദിനം നമ്മുടെ സമൂഹത്തിൽ കൂടി വരികയാണ്. തകരുന്ന കുടുംബമാകാതെ “വളരുന്ന കുടുംബമായി ” ആരോഗ്യകരമായി മികച്ച നിലയിൽ നമ്മുടെ കുടുംബങ്ങളെ എത്തിക്കുക എന്നതാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഇതു പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് വഴി ലക്ഷ്യമിടുന്നത്. കുടുംബങ്ങളിലും കുടുംബ ബന്ധങ്ങളിലും പുത്തനുണർവ് ഉണ്ടാകുവാൻ ലക്ഷ്യം വച്ചു കൊണ്ട് ആരംഭിച്ച പരിപാടിക്ക് പൊതുസമൂഹത്തിൽ നിന്നും ആവേശകരമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നൂറ്റാണ്ടിന്റെ മഹാ വ്യാധിയായ കോവിഡ്-19 മനുഷ്യന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചു. വീണ്ടും യു കെയിൽ കോവിഡിൻ്റെ രണ്ടാം വരവ് തടയാനുള്ള മുൻകരുതൽ ഗവൺമെൻ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മുടെ സുരക്ഷക്കായിട്ടാണെങ്കിൽ പോലും സ്വാതന്ത്ര്യത്തിന്റെ ലോകത്തുനിന്ന് പരിമിതികളുടെ ലോകത്തേക്ക് വീണ്ടും നമ്മെ കൂട്ടികൊണ്ട് പോകുന്നു.
ഷീൽഡിങ്ങിലും മറ്റുമായി മാസങ്ങളോളം ഭവനത്തിനു പുറത്തിറങ്ങാതെ കഴിഞ്ഞപ്പോൾ ഉണ്ടായ ഏകാന്തതയും ഒറ്റപ്പെടലും, യു കെ മലയാളികളെയും പലവിധത്തിൽ വീർപ്പുമുട്ടിക്കുകയും അത് നിരവധിയായ മാനസ്സീക ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. വീണ്ടും കോവിഡ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണല്ലോ. രണ്ടാം വരവിലും കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഗവൺമെൻ്റ് നിർബന്ധിതമാവുകയാണ്. സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്നതും, ആരാധനാലയങ്ങളിൽ പോകാനുള്ള നിയന്ത്രണങ്ങളും, വിവാഹ വാർഷികം, ജന്മദിനം മുതലായ ആഘോഷങ്ങൾ നടത്തുവാൻ സാധിക്കാതെ വരുന്നതും പ്രദേശിക അസോസിയേഷനുകളിൽ നടത്തിവന്നിരുന്ന പ്രധാന കലാ സാംസ്കാരിക, കായിക പരിപാടികൾ ഇല്ലാതായതും വിനോദങ്ങൾക്കായി പുറത്തുപോകുന്നതും എന്തിനേറെ മറ്റൊരു വീട്ടിൽ പോകുന്നതുപോലും നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബങ്ങളിൽ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നു.
ഈ പ്രവണതയെ കാരുണ്യത്തോടെ സമീപിക്കുകയും സാന്ത്വനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തിൽ, യുക്മയുടെ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ, യു കെ മലയാളികൾക്ക് മാനസീകാരോഗ്യത്തിൽ കൈത്താങ്ങായിക്കൊണ്ട് “ഉയിർ” എന്നപേരിൽ ഒരു സംരംഭവുമായി മുന്നോട്ടു വന്നത്. നമ്മുടെ അതിജീവന ശക്തി വർദ്ധിപ്പിക്കുക എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തിൽനിന്നാണ് “ഉയിർ” എന്ന പേരിന് രൂപം നൽകിയിരിക്കുന്നത് (Uplift Your Inner Resilience – UYIR).
കൊറോണ ഉയർത്തിയിരിക്കുന്ന മാനസീക പ്രശ്നങ്ങൾ അറിഞ്ഞും അറിയാതെയും യു കെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികൾ ഉയർത്തുന്നുണ്ട് എന്ന തിരിച്ചറിവിൽ, മാനസികാരോഗ്യ രംഗങ്ങളിൽ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റ് മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളിൽ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടൽ തീർച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കൽ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളിൽ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാനും പ്രശ്ന പരിഹാരം കണ്ടെത്തുവാനുമുള്ള അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തിൽ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ് എന്നിവർ അറിയിച്ചു.
“ഉയിർ” ൻ്റെ കൗൺസിലിംഗ് ഇന്ന് ബുധനാഴ്ച (14/10/20) വൈകുന്നേരം 7 PM മുതൽ 8 PM വരെ ഉണ്ടായിരിക്കുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എൻഎച്ച്എസ് ട്രസ്റ്റിൽ സൈക്കാട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ചെറിയാൻ സെബാസ്റ്റ്യനെ ഫോണിലൂടെ വിളിച്ച് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാവുന്നതാണ്. യുക്മ പേജിലൂടെയുള്ള ലൈവ് ഉണ്ടായിരിക്കുന്നതല്ല.
ഡോക്ടറെ വിളിക്കേണ്ട നമ്പർ – 07860476432.
കോവിഡ് ലോകത്തിന് ഭീഷണി ഉയർത്തിയ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാൻ മറ്റെല്ലാ ജനസമൂഹങ്ങൾക്കുമൊപ്പം യു കെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചിരിക്കുന്ന “ഉയിർ” ന് എല്ലാവിധ ഭാവുകങ്ങളും യുക്മ ദേശീയ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ ആശംസിക്കുന്നു.
Latest News:
മന്മോഹന് സിംഗിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂഡൽഹി: അന്തരിച്ച മുന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ സംസ്കാരം ശ...Indiaഅസർബൈജാൻ യാത്രാവിമാനം തകർന്നുവീണത് റഷ്യൻ മിസൈൽ ഇടിച്ചാണെന്ന് റി...
അസ്താന: ഖസാകിസ്താനിലെ അക്തൗവിൽ യാത്രാവിമാനം തകർന്നുവീണത് റ...Worldയുക്രെയ്ന് നേരെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ
വാഷിങ്ടൺ ഡി.സി: യുക്രെയ്ന് നേരെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജ...Worldമുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങ് അന്തരിച്ചു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങ് അന്തരി...Breaking News'വിലാപയാത്ര'യ്ക്കൊടുവിൽ എംടിയ്ക്ക് സ്മൃതിപഥത്തിൽ നിത്യനിദ്ര
കോഴിക്കോട്: ജീവിതം തന്നെ ഒരു വിലാപയാത്രയല്ലേഎന്ന് വായനക്കാരെ സന്ദേഹിപ്പിച്ചഎംടിയുടെ നോവൽ 'വിലാപയാത്...Keralaനോട്ടിംഗ്ഹാമിൽ മലയാളി യുവാവ് മരണമടഞ്ഞു; വിട വാങ്ങിയത് കൊല്ലം സ്വദേശിയായ ദീപക് ബാബു
നോട്ടിംഗ്ഹാം: യുകെ മലയാളികളെത്തേടി അപ്രതീക്ഷിതമായി ഒരു വിയോഗവർത്ത. നോട്ടിംഗ്ഹാമിൽ കൊല്ലം സ്വദേശിയായ...Obituaryക്രിസ്മസ് ദിനത്തിലും യുക്രെയ്നിൽ ശക്തമായ ആക്രമണം നടത്തി റഷ്യ
കിയവ്: ക്രിസ്മസ് ദിനത്തിലും യുക്രെയ്നിൽ ശക്തമായ ആക്രമണം നടത്തി റഷ്യ. ഊർജമേഖലകൾ ലക്ഷ്യമിട്ടായിരുന്നു...Breaking Newsഅസർബൈജാൻ യാത്രാവിമാനം കസാഖ്സ്താനിൽ തകർന്നു വീണു; 40 മരണം, 27 പേരെ രക്ഷപ്പെടുത്തി
അസ്താന: അസർബൈജാൻ യാത്രാവിമാനം കസാഖ്സ്താനിൽ തകർന്നു വീണു. 40 പേർ മരിച്ചതായാണ് പ്രാഥമിക കണക്കെന്ന് റഷ...World
Post Your Comments Here ( Click here for malayalam )
Latest Updates
- മന്മോഹന് സിംഗിന്റെ സംസ്കാരം ശനിയാഴ്ച ന്യൂഡൽഹി: അന്തരിച്ച മുന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. ഭൗതികശരീരം കോണ്ഗ്രസ് ദേശീയ ആസ്ഥാനത്ത് പൊതുദര്ശനത്തിനുവയ്ക്കും. സമയക്രമത്തില് തീരുമാനം പിന്നീട് അറിയിക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്ന്ന് ഡല്ഹി എയിംസിലാണ് മന്മോഹന് സിംഗിന്റെ അന്ത്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ രാജ്യത്തെ വളര്ച്ചയിലേക്ക് കൈപിടിച്ച് നടത്തിയ ദീര്ഘദര്ശിയാണ് വിടവാങ്ങിയത്. മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. ഇന്ന് രാവിലെ
- മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങ് അന്തരിച്ചു ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഡൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഡല്ഹിയിലെഎയിംസില് പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന് എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസിലെത്തിയിരുന്നു. 2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്,
- ‘വിലാപയാത്ര’യ്ക്കൊടുവിൽ എംടിയ്ക്ക് സ്മൃതിപഥത്തിൽ നിത്യനിദ്ര കോഴിക്കോട്: ജീവിതം തന്നെ ഒരു വിലാപയാത്രയല്ലേഎന്ന് വായനക്കാരെ സന്ദേഹിപ്പിച്ചഎംടിയുടെ നോവൽ ‘വിലാപയാത്ര’ പോലെകേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമെത്തിയ മനുഷ്യവിഭാഗത്തിലൂടെഎംടിയുടെ മൃതദേഹം വഹിച്ച വിലാപയാത്രയ്ക്കൊടുവിൽ കോഴിക്കോട് മാവൂർ റോഡിലെ സ്മൃതിപഥം എന്ന് പേരിട്ട ശ്മശാനത്തിൽ മലയാളത്തിന്റെ മഹാപ്രതിഭയ്ക്ക് നിത്യനിദ്ര. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈകീട്ട് 4.35 ന് കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്ന് ആംബുലൻസിൽ പുറപ്പെട്ട ഭൗതികദേഹംനടക്കാവ്-ബാങ്ക് റോഡ്-കെഎസ്ആർടിസി വഴി സ്മൃതിപഥത്തിൽ എത്തിച്ചേർന്നപ്പോൾ സമയം 4.45. കാത്തിരുന്ന നൂറുകണക്കിന് പേരുടെ മൗനവിലാപങ്ങൾക്കിടയിൽ സ്മൃതിപഥത്തിന്റെ മുറ്റത്ത് പോലീസ് ഗാർഡ്
- “ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം’; എം.ടിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി കൊച്ചി: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. എംടിയുടെ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിച്ചു . അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ടെന്നും അതൊന്നും ഓർക്കുന്നില്ലിപ്പോളെന്നും വിശദീകരിച്ച മമ്മൂട്ടി, മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നുവെന്നും തന്റെ ഇരു കൈകളും മലർത്തിവയ്ക്കുന്നുവെന്നും കുറിച്ചു. ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മമ്മൂട്ടി, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു. ആദ്യമായി കണ്ട
- എം.ടി. വാസുദേവൻ നായർ അന്തരിച്ചു കോഴിക്കോട്- വാക്കുകൾ കൊണ്ട് മലയാളത്തെ വിസ്മയിപ്പിച്ച അക്ഷര സുകൃതം എം.ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന എം.ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. എം.ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. മലയാള സാഹിത്യലോകത്തിന് കനത്ത നഷ്ടമാണ് എം.ടിയുടെ വേർപാടു തീർക്കുന്നത്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത്, പ്രഭാഷകൻ എന്നീ നിലകളിളെല്ലാം മലയാളത്തെ പതിറ്റാണ്ടുകളോളം ഊട്ടിയുറക്കിയാണ് എം.ടി വിടവാങ്ങുന്നത്. മാടത്ത്
click on malayalam character to switch languages