1 GBP = 107.32

ജി.എം.എയുടെ അമരക്കാരൻ ഡോ.ഗബ്രിയേലിന് ഇന്ന് ഗ്ലോസ്റ്ററിൽ അന്ത്യവിശ്രമമൊരുങ്ങും….

ജി.എം.എയുടെ അമരക്കാരൻ ഡോ.ഗബ്രിയേലിന് ഇന്ന് ഗ്ലോസ്റ്ററിൽ  അന്ത്യവിശ്രമമൊരുങ്ങും….

ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ്റെ (ജി.എം.എ) അമരക്കാരനും മാർഗ്ഗദർശിയുമായിരുന്ന അന്തരിച്ച ഡോ.തിയോഡോർ ഗബ്രിയേലിന് താൻ ഏറ്റവുമധികം സ്നേഹിച്ചിരുന്ന ഗ്ലോസ്റ്റർ ഷെയറിൻ്റെ മണ്ണിൽ ഇന്ന് അന്ത്യവിശ്രമമൊരുങ്ങും. ഇന്ന് വെള്ളിയാഴ്ച (02/10/20) ഉച്ചകഴിഞ്ഞ് 1.30 ന് സംസ്കാര ശുശ്രൂഷകൾ നടക്കും. ഗ്ലോസ്റ്റർഷെയർ 

ചെൽറ്റൻഹാമിലെ സിമിത്തേരിയിലായിരിക്കും  ഡോക്ടർ ഗബ്രിയേലിന് അന്ത്യവിശ്രമമൊരുക്കുന്നത്. അവസാന നാളുകളിൽ ഗ്ലോസ്റ്ററിൽ നിന്നും ബർമിംങ്ഹാമിലേക്ക് താമസം മാറ്റിയിരുന്നെങ്കിലും 

ഗ്ലോസ്റ്ററിനോടുള്ള തൻ്റെ ആത്മബന്ധം മൂലം തൻ്റെ അന്ത്യകർമ്മങ്ങൾ ഗ്ലോസ്റ്ററിലായിരിക്കണമെന്ന ഡോക്ടറുടെ ആഗ്രഹമാണ് സംസ്കാര ശുശ്രൂഷകൾ ഗ്ലോസ്റ്ററിൽ തന്നെ നടത്താൻ കുടുംബം തീരുമാനിച്ചത്.

 ദീർഘകാലമായി രോഗശയ്യയിലായിരുന്ന ഡോ.ഗബ്രിയേൽ സെപ്റ്റംബർ 16-ാം തീയ്യതി ബർമിംങ്ങ്ഹാം ഗുഡ് ഹോപ്പ് ഹോസ്പിറ്റലിൽ വച്ചാണ് മരണമടഞ്ഞത്. ഭാര്യ വിമല, ഏക മകൾ സുനൈന. തലശ്ശേരി സ്വദേശിയാണ്.

2002-ൽ ഗ്ലോസ്റ്റർ ഷെയർ മലയാളി അസോസിയേഷന് രൂപം കൊടുത്തപ്പോൾ ആദ്യ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടർ ആദ്യത്തെ ആറ് വർഷക്കാലം പ്രസിഡൻ്റായിരുന്നു. തുടർന്ന് നാളിതുവരെ പേട്രൺ ആയി പ്രവർത്തിച്ചു കൊണ്ട് ജി.എം.എ എന്ന സംഘടനയെ വളർച്ചയുടെ പടവുകൾ താണ്ടി ഉന്നതിയിലെത്തിക്കാൻ ഡോക്ടർ ഗബ്രിയേലിന് സാധിച്ചു.

ജി.എം.എ യുടെ മാർഗ്ഗദർശിയും വഴികാട്ടിയുമായി എല്ലാവരുടെയും ആദരവ് പിടിച്ചു പറ്റിയ ഡോ.ഗബ്രിയേലിൻ്റെ നിര്യാണ ജി.എം എ യെ സംബന്ധിച്ചിടത്തോളവും യുകെയിലെ പൊതു സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.

ഡോ. ഗബ്രിയേലിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ ഗ്ലോസ്റ്ററിലെ മലയാളികൾക്കൊപ്പം യുക്മ ദേശീയ സമിതിയും യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more