1 GBP = 107.33
breaking news

കവിതക്ക് മാത്രമായി ഒരു ദിനമൊരുക്കി കട്ടൻ കാപ്പിയും കവിതയും

കവിതക്ക് മാത്രമായി ഒരു ദിനമൊരുക്കി കട്ടൻ കാപ്പിയും കവിതയും

മുരളീ മുകുന്ദൻ

ലണ്ടൻ: ഈ വരുന്ന ശനിയാഴ്ച്ച സെപ്തംബർ 19 – ന് ഒരു ദിനം മുഴുവൻ ഏവർക്കും കവിതകൾ അവതരിപ്പിക്കുവാൻ അവസരം ഒരുക്കുകയാണ് ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ കലാസാഹിത്യ വിഭാഗമായ ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ’ .

കഴിഞ്ഞ പത്തുവർഷങ്ങളിലായി ലണ്ടനിൽ വെച്ച് അനേകം കലാസാഹിത്യസാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ’യുടെ 107 മത്തെ വേദിയിൽ പതിനേഴാമത് നടക്കുന്ന , ‘സൈബർ അവതരണമായ ഈ കൂട്ടായ്‌മയുടെ ‘ഫേസ് ബുക്ക്’ തട്ടകത്തിലൂടെയുള്ള – ‘ലൈവി’ൽ വന്നുള്ള അവതരണങ്ങളാണ് അന്ന് നടക്കുക.

കവിതകൾ ആലപിക്കുവാനൊ , പാടുവാനൊ , ചൊല്ലുവാനൊ ഇഷ്ട്ടപ്പെടുന്ന ആർക്കും ആഗോളതലത്തിൽ എവിടെയിരുന്നും പങ്കെടുക്കുവാൻ സാധിക്കുന്ന പരിപാടിയാണിത് …! ഒരു ദിനം കവിതയ്ക്കു മാത്രമായി മാറ്റിവയ്ക്കുന്ന സെപ്റ്റംബർ 19 , ശനിയാഴ്ച കാലത്ത് യു.കെ സമയം 10 മണി ( ഇന്ത്യൻ സമയം ഉച്ചക്ക് 2 .30 ) മുതൽ പിറ്റേന്ന് ഞായറാഴ്ച രാവിലെ 10 മണി വരെ ഈ കൂട്ടായ്മയുടെ മുഖപുസ്തക തട്ടകത്തിൽ തത്സമയം വന്ന് ആർക്കും കവിതകൾ അവതരിപ്പിക്കാവുന്നതാണ്.

താല്പര്യമുള്ളവർ https://www.facebook.com/groups/coffeeandpoetry പേജിൽ ലോഗിൻ ചെയ്തശേഷം, ലൈവ് ആയി സ്വന്തം കവിതയോ മറ്റുള്ളവരുടെ കവിതയോ അവതരിപ്പിക്കുക.

സ്വയം പരിചയപ്പെടുത്തുക…

ചൊല്ലുന്ന കവിത പരിചയപ്പെടുത്തുക…

കവിത ചൊല്ലുക..

ഓരൊ അവതരണങ്ങളും 10 മിനിറ്റിനുള്ളിൽ ഒതുക്കുവാൻ ശ്രമിക്കുക

കവിതകൾ കേൾക്കുവാനും ചൊല്ലുവാനും ഇഷ്ട്ടപ്പെടുന്ന ഏവർക്കും സ്വാഗതം…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more