1 GBP = 107.18

വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; ഓക്സ്ഫഡ് കോവിഡ് വാക്സിൻ പരീക്ഷണം തൽക്കാലികമായി നിർത്തിവച്ചു

വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; ഓക്സ്ഫഡ് കോവിഡ് വാക്സിൻ പരീക്ഷണം തൽക്കാലികമായി നിർത്തിവച്ചു

ലോകം പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫഡ് സർവകലാശാല നിർത്തിവെച്ചു. വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ്  പരീക്ഷണം നിർത്തിയത്.  ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്. രോഗം വാക്സിന്റെ പാർശ്വഫലമെന്ന് സംശയം ഉയർന്നിട്ടുണ്ട്.

ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും.

പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വിശദീകരിച്ചു. വാർത്ത പുറത്തു വന്നതോടെ  അസ്ട്രസെനേകയുടെ ഓഹരികളിൽ ഇടിവ് ഉണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more