1 GBP = 107.33
breaking news

അഞ്ചാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകണം; ബ്രെക്സിറ്റ്‌ വ്യാപാര ചർച്ചകൾക്ക് സമയപരിധി നിശ്ചയിച്ച് ബോറിസ് ജോൺസൺ

അഞ്ചാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകണം; ബ്രെക്സിറ്റ്‌ വ്യാപാര ചർച്ചകൾക്ക് സമയപരിധി നിശ്ചയിച്ച് ബോറിസ് ജോൺസൺ

ലണ്ടൻ: ബ്രെക്സിറ്റ്‌ സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ ബ്രിട്ടന്റെ ആവശ്യങ്ങൾ പുനർവിചിന്തനം ചെയ്തില്ലെങ്കിൽ അഞ്ച് ആഴ്ചയ്ക്കുള്ളിൽ വ്യാപാര ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബോറിസ് ജോൺസൺ ബ്രസ്സൽസിന് മുന്നറിയിപ്പ് നൽകി.

യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസ്സൽസിൽ ഒരു പ്രധാന ഉച്ചകോടി നടത്താനിരിക്കെ ഒക്ടോബർ 15 ന് അപ്പുറം വ്യാപാര ചർച്ചകൾ തുടരാൻ അനുവദിക്കുന്നതിൽ അർത്ഥമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. ഒരു സ്വതന്ത്ര രാജ്യം ആകുക എന്നതിൽ അടിസ്ഥാനകാര്യങ്ങളിൽ തനിക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല’ എന്ന് അദ്ദേഹം പറയുന്നു,

യൂറോപ്യൻ യൂണിയന് പുറത്തുള്ള പുതിയ സ്വാതന്ത്ര്യങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ യുകെ ശക്തമായി അഭിവൃദ്ധി പ്രാപിക്കും എന്നതിൽ സംശയമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. നോ ബ്രെക്സിറ്റ്‌ ഡീൽ ഒരു നല്ല ഫലമായിരിക്കുമെന്ന് ജോൺസൺ വാദിക്കുന്നു.

ബ്രിട്ടന്റെ ബ്രെക്സിറ്റ്‌ നെഗോഷ്യേറ്റർ ലോർഡ് ഡേവിഡ് ഫ്രോസ്റ്റും യൂറോപ്യൻ യൂണിയൻ ചീഫ് ബ്രെക്സിറ്റ്‌ നെഗോഷ്യേറ്റർ മൈക്കൽ ബാർനിയറും തമ്മിൽ ഇന്ന് ലണ്ടനിൽ നടക്കുന്ന ചർച്ചകൾക്ക് മുമ്പാണ് പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങൾ. ബ്രിട്ടീഷ് നിയമത്തിലെ പ്രധാന മേഖലകളിൽ തുടർച്ചയായ ബ്രസൽസ് മേൽനോട്ടം സ്വീകരിക്കണമെന്ന യൂറോപ്യൻ യൂണിയൻ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് ഡേവിഡ് ഫ്രോസ്റ്റ് അഭിപ്രായപ്പെട്ടിരുന്നു.

‘ഞങ്ങളുടെ നിലപാട് ഗൗരവമായി കാണണമെന്നും’ ചർച്ചകൾക്ക് പരിഹാരം കാണാൻ ഇപ്പോൾ പ്രവർത്തിക്കണമെന്നും അദ്ദേഹം ബാർണിയറിനോട് അഭ്യർത്ഥിച്ചു. ഒരു സാഹചര്യത്തിലും ബ്രസൽസിന്റെ ‘ക്ലയന്റ് സ്റ്റേറ്റ്’ ആകാൻ യുകെ തയ്യാറല്ലെന്ന് ഫ്രോസ്റ്റ് പ്രഭു പറഞ്ഞു.

ചർച്ചകളിൽ താമസം നേരിടുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അഭിപ്രായപ്പെട്ടിരുന്നു. ബ്രസൽസ് കാര്യമായ ഗൗരവം കാണിച്ചില്ലെങ്കിൽ യൂറോപ്യൻ യൂണിയനിലുടനീളം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ അപകടത്തിലാകുമെന്ന് റാബ് മുന്നറിയിപ്പ് നൽകി. വാണിജ്യ ഇടപാട് ഇല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കാര്യമായ പ്രതികൂല സാഹചര്യമുണ്ടാകുമെന്ന് റബ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more