- ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് ദുരന്തത്തിന് കാരണം അനൗണ്‍സ്മെന്റിലെ പിഴവ്; ആര്‍പിഎഫ് റിപ്പോര്‍ട്ട്
- മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി
- മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യം അല്പം മോശം; നാളെ തന്നെ ദൗത്യം തുടങ്ങുമെന്ന് അരുണ്‍ സക്കറിയ
- വഴക്കിനിടെ ഫോൺ എറിഞ്ഞുതകർത്തു;വിഷമത്തിൽ സഹോദരി കിണറ്റിൽ ചാടി, സഹോദരൻ രക്ഷിക്കാനിറങ്ങി, ഇരുവർക്കും ദാരുണാന്ത്യം
- ‘കയര്‍ തൊഴിലാളികള്‍ക്ക് ജോലിയോ കൂലിയോ ഇല്ല’; സര്‍ക്കാരിനെതിരെ സമരവുമായി എഐടിയുസി
- ബംഗളൂരു കടുത്ത ജലക്ഷാമത്തിലേക്ക്
- എല്ലാ വിദ്യാർത്ഥികളെയും ഇങ്ങനെ പാസാക്കേണ്ട കാര്യമില്ല, കൂടുതൽ വിവാദത്തിനില്ല; സ്പീക്കർ എ എൻ ഷംസീർ
സംഗീതത്തിന്റെ മഴവില്ലഴകിൽ തിളങ്ങി വാദ്യ വിസ്മയക്കാഴ്ചകളുടെ പുതുചരിത്രം കുറിച്ച യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ന് ആശംസകളുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ പ്രതിഭകൾ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് ….ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് തിരുവോണാശംസകളും നേരുന്ന വീഡിയോ കാണുക…
- Aug 30, 2020
![സംഗീതത്തിന്റെ മഴവില്ലഴകിൽ തിളങ്ങി വാദ്യ വിസ്മയക്കാഴ്ചകളുടെ പുതുചരിത്രം കുറിച്ച യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ന് ആശംസകളുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ പ്രതിഭകൾ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് ….ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് തിരുവോണാശംസകളും നേരുന്ന വീഡിയോ കാണുക…](https://uukmanews.com/wp-content/uploads/2020/08/IMG-20200829-WA0101-1024x529.jpg)
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “Let’s Break It Together” ന് ആശംസകളർപ്പിച്ച് മലയാള ചലച്ചിത രംഗത്തെ പ്രതിഭകളായ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് തുടങ്ങിയ പ്രമുഖർ. സംഗീതോപകരണങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികൾക്കായി വിഭാവനം ചെയ്ത ലൈവ് ഷോ ആദ്യ ലൈവ് മുന്നേറുകയാണ്. മെയ് 28 ന് ആരംഭിച്ച ലൈവ് ഷോ ആഗസ്റ്റ് 31 ന് നടക്കുന്ന 31 -ാമത്തെ ഷോയായ തിരുവോണം സ്പെഷൽ ലൈവോടു കൂടി അവസാനിപ്പിക്കുമ്പോൾ ഷോയുടെ ഉദ്ദേശശുദ്ധിയെ ആദരിച്ച് കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ആശംസകൾ അറിയിച്ചത്.
മലയാളികൾക്ക് മുൻപിൽ ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത അനുഗ്രഹീത ഗാനരചയിതാവും കവിയുമാണ് വയലാർ ശരത്ചന്ദ്ര വർമ്മ. മലയാളികളുടെ ഏറ്റവും പ്രിയങ്കരനായിരുന്ന വയലാർ രാമവർമ്മയുടെ മകനായ ശരത് ചന്ദ്ര വർമ്മ 1992 ൽ പുറത്തിറങ്ങിയ “എന്റെ പൊന്നുതമ്പുരാൻ” എന്ന ചിത്രത്തിലൂടെ ഗാനരചനാ രംഗത്ത് തുടക്കം കുറിച്ചു. കുറഞ്ഞൊരു ഇടവേളയ്ക്ക് ശേഷം 2003 ൽ “മിഴി രണ്ടിലും” എന്ന ചിത്രത്തിലൂടെ സ്വപ്ന സമാനമായ തിരിച്ച് വരവ് നടത്തിയ ഇദ്ദേഹം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ മനോഹര ഗാനങ്ങളിലൂടെയും കവിതകളിലൂടെയും തന്റെ സർഗ്ഗ രചന തുടരുകയാണ്. നല്ല ഗാനരചയിതാവിനുള്ള 2003 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2009 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2011-ലെ പി.ഭാസ്കരൻ അവാർഡ്, 2012 -ലെ സീമ (SIlMA) അവാർഡ് എന്നിവ വയലാർ ശരത്ചന്ദ്ര വർമ്മയെ തേടിയെത്തി.
സംഗീതത്തിന്റെ മഴവില്ലഴകിൽ തിളങ്ങി വാദ്യ വിസ്മയക്കാഴ്ചകളുടെ പുതുചരിത്രം കുറിച്ച യുക്മ സാംസ്കാരിക വേദിയുടെ "Let's Break It Together" ന് ആശംസകളുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ പ്രതിഭകൾ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് ….ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് തിരുവോണാശംസകളും നേരുന്ന വീഡിയോ കാണുക…
Posted by Uukma Varthakal on Sunday, August 30, 2020
ലയാളത്തിലെ യുവനിരയിലെ സംഗീത സംവിധായകരിൽ പ്രമുഖനായ റെക്സ് വിജയൻ ഗിറ്റാറിസ്റ്റ്, സിംഗർ, റെക്കോർഡ് പ്രൊഡ്യൂസ്സർ എന്നീ നിലകളിൽ പ്രമുഖനാണ്. മലയാളത്തിലെ പ്രമുഖമായ “അവിയൽ” ബാന്റിലെ ലീഡ് ഗിറ്റാറിസ്റ്റായിരുന്ന റെക്സിന്റെ ആദ്യ ചലച്ചിത്ര സംരംഭം കേരള കഫേയാണ്. ചാപ്പ കുരിശ് മുതൽ 2020 ൽ പൂർത്തിയാക്കിയ വലിയ പെരുന്നാൾ വരെ 17 മലയാള ചിത്രങ്ങൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള റെക്സ് ഡാ തടിയാ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിലായി 9 ഗാനങ്ങൾ പാടിയിട്ടുണ്ട്.മികച്ച സംഗീത സംവിധായകനുള്ള 2018 ലെ ഫിലിം ഫെയർ അവാർഡ്, 2018 ലെ ഇൻഡിവുഡ് അക്കാദമി അവാർഡ്, 2018 ലെ മഴവിൽ മാംഗോ മ്യൂസിക് അവാർഡ്, 2018 ലെ മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്, 2018 ലെ CPC സിനി അവാർഡ് എന്നീ അവാർഡുകൾ നേടിയിട്ടുള്ള റെക്സ് ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പുകളിലാണ്.
![](https://uukmanews.com/wp-content/uploads/2020/08/IMG-20200829-WA0103-682x1024.jpg)
സംഗീത റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് മൃദുല വാരിയർ. 2004 ൽ ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത “സപ്ത സ്വരങ്ങൾ” എന്ന റിയാലിറ്റി ഷോയിൽ ഫസ്റ്റ് റണ്ണറപ്പായി വിജയത്തുടക്കം കുറിച്ച മൃദുല 2005 ലെ കൈരളി ടി വി “ഗന്ധർവ്വ സംഗീതം” വിന്നർ, 2006 ലെ അമൃത ടി വി “സൂപ്പർ സ്റ്റാർ” തേർഡ് റണ്ണറപ്പ്, 2007 ലെ ഏഷ്യാനെറ്റ് പ്ളസ് “സ്റ്റാർ ഓഫ് സ്റ്റാർസ്” വിന്നർ, 2010 ലെ ഏഷ്യാനെറ്റ് “ഐഡിയ സ്റ്റാർ സിംഗർ” ഫസ്റ്റ് റണ്ണറപ്പ് എന്നീ വിജയങ്ങൾ കരസ്ഥമാക്കി. 2019 ൽ ആരംഭിച്ച് ഇപ്പോഴും ഏറ്റവും ജനപ്രീതി നേടി മുന്നേറുന്ന ഫ്ളവേഴ്സിലെ “ടോപ് സിംഗർ ” ൽ ജഡ്ജായി വന്ന മൃദുല മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഗാനങ്ങളാലപിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ “ബിഗ് ബി” എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ച മൃദുല നാല് ഭാഷകളിലായി 63 ഓളം സിനിമകൾക്ക് വേണ്ടി ഗാനങ്ങളാലപിച്ചിട്ടുണ്ട്. 25 ൽ അധികം ആൽബങ്ങളിൽ ഗാനങ്ങളാലപിച്ചിട്ടുള്ള മൃദുല 2014 ലെ നല്ല ഗായികയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം സ്പെഷ്യൽ ജൂറി അവാർഡ്, സൌത്ത് ഇൻഡ്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ് എന്നിവ ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയായതും ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്നതുമായ നിരവധി സിനിമകളിൽ ഈ യുവ ഗായിക പാടിയിട്ടുണ്ട്.
മലയാള സിനിമാ, സീരിയൽ രംഗത്തെ ഒരു അവിഭാജ്യ ഘടകമാണ് പൊന്നമ്മ ബാബു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞ് നിൽക്കുന്ന പൊന്നമ്മ ബാബു 1993 ൽ നിർമ്മിച്ച ” സൌഭാഗ്യം” എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഈ നടി ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവനേകി കഴിഞ്ഞു.1996 ൽ പുറത്തിറങ്ങിയ “പടനായകൻ” എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായതിനെ തുടർന്ന് കൈനിറയെ ചിത്രങ്ങൾ. സിനിമ, സീരിയൽ, കോമഡി ഷോ തുടങ്ങി 300 ൽ അധികം വേഷങ്ങൾ. സിനിമാ, സീരിയൽ രംഗത്ത് കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾക്കായി കാത്തിരിക്കുന്ന നടിയാണ് പൊന്നമ്മ ബാബു.
കൊച്ചിൻ കലാഭവനിലൂടെ തുടക്കം കുറിച്ച് സിനിമയിൽ എത്തി ചേർന്ന അനുഗ്രഹീത കലാകാരനാണ് ദിലീപ് കലാഭവൻ. 2003 ൽ കലാഭവനിൽ അംഗമായി ചേർന്ന ദിലീപ് ഇതിനോടകം 1000 ലേറെ വേദികളിൽ തന്റെ കലാ വൈഭവം പ്രദർശിപ്പിച്ച് കഴിഞ്ഞു. ബെസ്റ്റ് സ്റ്റേജ് പെർഫോമർക്കുള്ള ഗൾഫ് മീഡിയ അവാർഡ് കരസ്ഥമാക്കിയ ദിലീപ് “മുംബൈ ടാക്സി”, “അമർ അക്ബർ അന്തോണി” തുടങ്ങി 13- ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ “മിമിക്രി മഹാമേള” യിലെ വിന്നറായിരുന്നു ഈ മികച്ച കലാകാരൻ.
“കറുത്ത മുത്ത്” എന്ന ഒരൊറ്റ സീരിയലിലൂടെ മിനി സ്ക്രീനിന്റെ . പ്രിയങ്കരനായി മാറിയ അനുഗ്രഹീത നടനാണ് റിച്ചാർഡ്. കറുത്ത മുത്തിലെ ജയൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ റിച്ചാർഡ് കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം “സുമംഗലീ ഭവ” എന്ന സീരിയലിലെ സൂര്യ നാരായണ വർമ്മയെന്ന കഥാപാത്രമായി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.
കോവിഡ് 19 ന് എതിരായ യുദ്ധത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് ആദരവ് അർപ്പിക്കുന്നതിന് വേണ്ടി തുടങ്ങിയ ലൈവ് ഷോയായ “Let’s Break It Together”, സെപ്റ്റംബർ ആദ്യ വാരം മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് അവസാനിപ്പിക്കുവാൻ സംഘാടകരായ യുക്മയും യുക്മ സാംസ്കാരിക വേദിയും നിർബ്ബന്ധിതരായത്.
“Let’s Break It Together” നും സമാപന ദിവസമായ ആഗസ്റ്റ് 31 ലെ തിരുവോണദിന സ്പെഷ്യൽ ലൈവിനും ആശംസകൾ അർപ്പിക്കുകയും യു കെ മലയാളികൾക്ക് ഓണാശംസകൾ അറിയിക്കുകയും ചെയ്ത മലയാള ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ പ്രമുഖരായ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് എന്നിവർക്ക്, ഷോയുടെ സംഘാടകരായ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ സ്നേഹപൂർവ്വം നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്യുന്നു.
Latest News:
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് ദുരന്തത്തിന് കാരണം അനൗണ്‍സ്മെന്റിലെ പിഴവ്; ആര്‍പിഎഫ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അപകടത്തില്‍ റെയില്‍വേയെ തള്ളി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്. അനൗണ്...Latest Newsമുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്...
വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധ...Latest Newsമസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യം അല്പം മോശം; നാളെ തന്നെ ദൗത്യം തുടങ്ങുമെന്ന് അരുണ്‍ സക്കറിയ
തൃശൂര്‍: മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യം അല്പം മോശമാണെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ. ഇന്ന് വൈക...Latest Newsവഴക്കിനിടെ ഫോൺ എറിഞ്ഞുതകർത്തു;വിഷമത്തിൽ സഹോദരി കിണറ്റിൽ ചാടി, സഹോദരൻ രക്ഷിക്കാനിറങ്ങി, ഇരുവർക്കും ദാ...
ചെന്നൈ: തമിഴ്നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണി...Latest News‘കയര്‍ തൊഴിലാളികള്‍ക്ക് ജോലിയോ കൂലിയോ ഇല്ല’; സര്‍ക്കാരിനെതിരെ സമരവുമായി എഐടിയുസി
കയര്‍ മേഖലയോടുള്ള അവഗണനയില്‍ സര്‍ക്കാരിനെതിരെ സമരവുമായി സിപിഐ അനുകൂല സംഘടനയായ എഐടിയുസി. നാളെ സംസ്ഥാ...Latest Newsബംഗളൂരു കടുത്ത ജലക്ഷാമത്തിലേക്ക്
കടുത്ത ജലക്ഷാമത്തെ തുടർന്ന് ബംഗളൂരുവിൽ കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബംഗളൂരു വാട്ട...Latest Newsഎല്ലാ വിദ്യാർത്ഥികളെയും ഇങ്ങനെ പാസാക്കേണ്ട കാര്യമില്ല, കൂടുതൽ വിവാദത്തിനില്ല; സ്പീക്കർ എ എൻ ഷംസീർ
തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച ക്ലാസ് വെച്ചാൽ എന്താണ് പ്രശ്നമെന്ന് സ്പീക്കർ എ എൻ ഷംസീർ. എത്ര ...Latest Newsയുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് നവനേതൃത്വം ജെയ്സൺ ചാക്കോച്ചൻ ദേശീയ സമിതിയിൽ, ജോബിൻ ജോർജ് റീജണൽ പ്രസ...
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ചെംസ്ഫോർഡ് : യൂണിയൻ ഓഫ് യുകെ മലയാളി അ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് ദുരന്തത്തിന് കാരണം അനൗണ്‍സ്മെന്റിലെ പിഴവ്; ആര്‍പിഎഫ് റിപ്പോര്‍ട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് അപകടത്തില്‍ റെയില്‍വേയെ തള്ളി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്. അനൗണ്‍സ്മെന്റിലൂടെ ഉണ്ടായ ആശയകുഴപ്പമാണ് അപകടത്തിനു ഇടയാക്കിയത് എന്ന് ആര് പി എഫ്. കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കരുതെന്ന് സ്റ്റേഷന് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നതായും ആര് പി എഫ് സമര്‍പ്പിച്ച രേഖ മൂലമുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 18 പേരുടെ മരണത്തിന് ഇടയാക്കിയ തിക്കിനും തിരക്കിനും കാരണം റെയില്‍വേ യുടെ അറിയിപ്പുകള് ഉണ്ടാക്കിയ ആശയക്കുഴപ്പമാണെന്ന പോലീസിന്റെ റിപ്പോര്‍ട്ട് ശരിവക്കുകയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്. ശനിയാഴ്ച്ച രാത്രി
- മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പുകളിലെ വീടിന്റെ നിര്‍മ്മാണ ചെലവ് പുനപരിരോധിക്കാന്‍ കണ്‍സള്‍ട്ടന്റായ കിഫ് കോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിബന്ധനകള്‍ എന്തുതന്നെയായാലും വയനാട് പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ച കേന്ദ്രവായ്പ ഉപയോഗിക്കാന്‍തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രം അംഗീകരിച്ച 16 പ്രോജക്ടുകളുടെയും നിര്‍വഹണ വകുപ്പുകള്‍ക്ക് പണം കൈമാറുന്ന ഡെപ്പോസിറ്റ് സ്കീം വഴി ഈ സാമ്പത്തിക വര്‍ഷം തന്നെ ചെലവഴിക്കണമെന്ന നിബന്ധന മറികടക്കാനാണ് മുഖ്യമന്ത്രിയുടെ ഉന്നതതല യോഗത്തിലെ
- മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യം അല്പം മോശം; നാളെ തന്നെ ദൗത്യം തുടങ്ങുമെന്ന് അരുണ്‍ സക്കറിയ തൃശൂര്‍: മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യം അല്പം മോശമാണെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ കൂട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാളെ തന്നെ ദൗത്യം തുടങ്ങുമെന്നും അരുണ്‍ സക്കറിയ വ്യക്തമാക്കി. അതേസമയം കോടനാട് അഭയാരണ്യത്തിലെ ആനക്കൊട്ടിലിന്റെ പണി പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ദൗത്യം നീളുന്നതെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ ആര് ലക്ഷ്മി പ്രതികരിച്ചു. ‘വീണ്ടും മയക്കുവെടി വെക്കുന്നതില്‍ ആശങ്കയുണ്ട്. ദൗത്യവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആനക്കൊട്ടിലിന്റെയും എലഫന്റ്റ് ആംബുലന്‍സിന്റെയും പണി ഇന്ന് ഉച്ചയോട് കൂടി തീര്‍ക്കും. പരിക്കേറ്റ
- വഴക്കിനിടെ ഫോൺ എറിഞ്ഞുതകർത്തു;വിഷമത്തിൽ സഹോദരി കിണറ്റിൽ ചാടി, സഹോദരൻ രക്ഷിക്കാനിറങ്ങി, ഇരുവർക്കും ദാരുണാന്ത്യം ചെന്നൈ: തമിഴ്നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത്. വഴക്കിനിടയില്‍ മണികണ്ഠന് പവിത്രയുടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്തിരുന്നുവെന്ന് തന്തി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. പവിത്രയുടെ ഫോണ്‍ ഉപയോഗം മണികണ്ഠന് ചോദ്യം ചെയ്തിരുന്നു. പിന്നാലെ ദേഷ്യത്തെ തുടര്‍ന്ന് പവിത്ര കിണിറ്റില്‍ ചാടുകയായിരുന്നു. പവിത്രയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയതിനെ തുടര്‍ന്നാണ് മണികണ്ഠനും ജീവന് നഷ്ടമായത്
- ‘കയര്‍ തൊഴിലാളികള്‍ക്ക് ജോലിയോ കൂലിയോ ഇല്ല’; സര്‍ക്കാരിനെതിരെ സമരവുമായി എഐടിയുസി കയര്‍ മേഖലയോടുള്ള അവഗണനയില്‍ സര്‍ക്കാരിനെതിരെ സമരവുമായി സിപിഐ അനുകൂല സംഘടനയായ എഐടിയുസി. നാളെ സംസ്ഥാനത്തെ മുഴുവന്‍ കയര്‍ഫെഡ് ഓഫീസുകളിലേക്കും എഐടിയുസി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. തൊഴിലാളികള്‍ക്ക് തൊഴിലുമില്ല കൂലിയുമില്ലെന്നും വിഎസ് സര്‍ക്കാര്‍ കയര്‍മേഖലയെ ഉണര്ത്തിയെങ്കില് ഇന്ന് എല്ലാം പരാജയപ്പെട്ട സ്ഥിതിയെന്നും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.വി.സത്യനേശന് വിമര്‍ശിച്ചു. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ബുധനാഴ്ച കയര്‍ തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി സമരം നടത്തും. കയര്‍ മേഖലയുടെ പരാജയത്തിന് പ്രധാനകാരണം
![https://uukmanews.com/archives/224477](https://uukmanews.com/wp-content/uploads/2025/01/IMG-20250122-WA0165.jpg)
യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ /
യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ കുര്യൻ ജോർജ്, മനോജ് കുമാർ പിള്ള,
![https://uukmanews.com/archives/222764](https://uukmanews.com/wp-content/uploads/2024/11/3-5.jpg)
ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി.. /
ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി..
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: ആർ സി എൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം. ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് ബോർഡ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ വിജയിയായി. യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ
![https://uukmanews.com/archives/222468](https://uukmanews.com/wp-content/uploads/2024/11/7dc389e6-7f07-4e75-81d3-ae2aecfc3c00.jpeg)
ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്സ് ഫോറവും /
ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്സ് ഫോറവും
അനീഷ് ജോൺ യുകെയിലെ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് മേഖലാ അടിസ്ഥാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് മറ്റൊരു മലയാളി സ്ഥാനാര്‍ത്ഥികൂടി എത്തുകയാണ്. ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്കാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ മത്സരിക്കാനെത്തുന്നത്.യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്സസ് ഫോറവും ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ട്. മുന്‍പ് റീജിയണല്‍ മത്സരങ്ങളില്‍
![https://uukmanews.com/archives/222159](https://uukmanews.com/wp-content/uploads/2024/11/IMG-20241112-WA0043.jpg)
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോർഡ് എം.പി സോജൻ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയിൽ വെച്ച് നിർവ്വഹിച്ചു. മുൻ വർഷങ്ങളിലേത് പോലെ മൾട്ടി കളറിൽ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് തികച്ചും സൌജന്യമായി
![https://uukmanews.com/archives/221998](https://uukmanews.com/wp-content/uploads/2024/11/IMG-20241107-WA0015.jpg)
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന്
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് ലഭിച്ചു.(ടിക്കറ്റ് നമ്പർ – 06387). രണ്ടാം സമ്മാനം ഒരു പവൻ ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമും (ടിക്കറ്റ് നമ്പർ –
![https://uukmanews.com/archives/221863](https://uukmanews.com/wp-content/uploads/2024/11/IMG_1746-scaled.jpeg)
click on malayalam character to switch languages