- കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയോ ജയിൽശിക്ഷ നേരിടേണ്ടി വരികയോ ചെയ്തേക്കാമെന്ന് മന്ത്രി
- കുടിയേറ്റ നിയമങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ള മാറ്റങ്ങളിൽ ഇളവ് വരുത്തണമെന്ന് യൂണിയനുകൾ; വർഷാവസാനത്തോടെ അന്തിമ നയം പ്രഖ്യാപിക്കുമെന്ന് ഹോം സെക്രട്ടറി
- ജീവൻ ട്രസ്റ്റ് യുകെയുടെ ആദ്യ ‘സിനർജി’ കമ്മ്യൂണിറ്റി ഇൻഫർമേഷൻ പ്രോഗ്രാം നാളെ ബാസിൽഡണിൽ; പ്രവേശനം സൗജന്യം
- ബിഎംകെഎ പതിനഞ്ചാമത് വാർഷികവും, ഓണാഘോഷവും നാളെ, 19 ന് ശനിയാഴ്ച്ച; മുഹമ്മദ് യാസിൻ എംപി, കൗൺസിലർ ഫൗസിയ, സണ്ണിമോൻ മത്തായി എന്നിവർ വിശിഷ്ടാതിഥികൾ.
- NDMA ഓണോത്സവം 2026 അതിവിപുലമായി സംഘടിപ്പിച്ചു
- സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള - രെജിസ്ട്രേഷൻ പുരോഗമിക്കുന്നു!
- ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക്; നിലവിലെ സ്ഥിതി തുടരുമെന്ന് സൂചന
സംഗീതത്തിന്റെ മഴവില്ലഴകിൽ തിളങ്ങി വാദ്യ വിസ്മയക്കാഴ്ചകളുടെ പുതുചരിത്രം കുറിച്ച യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ന് ആശംസകളുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ പ്രതിഭകൾ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് ….ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് തിരുവോണാശംസകളും നേരുന്ന വീഡിയോ കാണുക…
- Aug 30, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “Let’s Break It Together” ന് ആശംസകളർപ്പിച്ച് മലയാള ചലച്ചിത രംഗത്തെ പ്രതിഭകളായ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് തുടങ്ങിയ പ്രമുഖർ. സംഗീതോപകരണങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികൾക്കായി വിഭാവനം ചെയ്ത ലൈവ് ഷോ ആദ്യ ലൈവ് മുന്നേറുകയാണ്. മെയ് 28 ന് ആരംഭിച്ച ലൈവ് ഷോ ആഗസ്റ്റ് 31 ന് നടക്കുന്ന 31 -ാമത്തെ ഷോയായ തിരുവോണം സ്പെഷൽ ലൈവോടു കൂടി അവസാനിപ്പിക്കുമ്പോൾ ഷോയുടെ ഉദ്ദേശശുദ്ധിയെ ആദരിച്ച് കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ആശംസകൾ അറിയിച്ചത്.
മലയാളികൾക്ക് മുൻപിൽ ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത അനുഗ്രഹീത ഗാനരചയിതാവും കവിയുമാണ് വയലാർ ശരത്ചന്ദ്ര വർമ്മ. മലയാളികളുടെ ഏറ്റവും പ്രിയങ്കരനായിരുന്ന വയലാർ രാമവർമ്മയുടെ മകനായ ശരത് ചന്ദ്ര വർമ്മ 1992 ൽ പുറത്തിറങ്ങിയ “എന്റെ പൊന്നുതമ്പുരാൻ” എന്ന ചിത്രത്തിലൂടെ ഗാനരചനാ രംഗത്ത് തുടക്കം കുറിച്ചു. കുറഞ്ഞൊരു ഇടവേളയ്ക്ക് ശേഷം 2003 ൽ “മിഴി രണ്ടിലും” എന്ന ചിത്രത്തിലൂടെ സ്വപ്ന സമാനമായ തിരിച്ച് വരവ് നടത്തിയ ഇദ്ദേഹം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ മനോഹര ഗാനങ്ങളിലൂടെയും കവിതകളിലൂടെയും തന്റെ സർഗ്ഗ രചന തുടരുകയാണ്. നല്ല ഗാനരചയിതാവിനുള്ള 2003 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2009 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2011-ലെ പി.ഭാസ്കരൻ അവാർഡ്, 2012 -ലെ സീമ (SIlMA) അവാർഡ് എന്നിവ വയലാർ ശരത്ചന്ദ്ര വർമ്മയെ തേടിയെത്തി.
സംഗീതത്തിന്റെ മഴവില്ലഴകിൽ തിളങ്ങി വാദ്യ വിസ്മയക്കാഴ്ചകളുടെ പുതുചരിത്രം കുറിച്ച യുക്മ സാംസ്കാരിക വേദിയുടെ "Let's Break It Together" ന് ആശംസകളുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ പ്രതിഭകൾ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് ….ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് തിരുവോണാശംസകളും നേരുന്ന വീഡിയോ കാണുക…
Posted by Uukma Varthakal on Sunday, August 30, 2020
ലയാളത്തിലെ യുവനിരയിലെ സംഗീത സംവിധായകരിൽ പ്രമുഖനായ റെക്സ് വിജയൻ ഗിറ്റാറിസ്റ്റ്, സിംഗർ, റെക്കോർഡ് പ്രൊഡ്യൂസ്സർ എന്നീ നിലകളിൽ പ്രമുഖനാണ്. മലയാളത്തിലെ പ്രമുഖമായ “അവിയൽ” ബാന്റിലെ ലീഡ് ഗിറ്റാറിസ്റ്റായിരുന്ന റെക്സിന്റെ ആദ്യ ചലച്ചിത്ര സംരംഭം കേരള കഫേയാണ്. ചാപ്പ കുരിശ് മുതൽ 2020 ൽ പൂർത്തിയാക്കിയ വലിയ പെരുന്നാൾ വരെ 17 മലയാള ചിത്രങ്ങൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള റെക്സ് ഡാ തടിയാ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിലായി 9 ഗാനങ്ങൾ പാടിയിട്ടുണ്ട്.മികച്ച സംഗീത സംവിധായകനുള്ള 2018 ലെ ഫിലിം ഫെയർ അവാർഡ്, 2018 ലെ ഇൻഡിവുഡ് അക്കാദമി അവാർഡ്, 2018 ലെ മഴവിൽ മാംഗോ മ്യൂസിക് അവാർഡ്, 2018 ലെ മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്, 2018 ലെ CPC സിനി അവാർഡ് എന്നീ അവാർഡുകൾ നേടിയിട്ടുള്ള റെക്സ് ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പുകളിലാണ്.

സംഗീത റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് മൃദുല വാരിയർ. 2004 ൽ ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത “സപ്ത സ്വരങ്ങൾ” എന്ന റിയാലിറ്റി ഷോയിൽ ഫസ്റ്റ് റണ്ണറപ്പായി വിജയത്തുടക്കം കുറിച്ച മൃദുല 2005 ലെ കൈരളി ടി വി “ഗന്ധർവ്വ സംഗീതം” വിന്നർ, 2006 ലെ അമൃത ടി വി “സൂപ്പർ സ്റ്റാർ” തേർഡ് റണ്ണറപ്പ്, 2007 ലെ ഏഷ്യാനെറ്റ് പ്ളസ് “സ്റ്റാർ ഓഫ് സ്റ്റാർസ്” വിന്നർ, 2010 ലെ ഏഷ്യാനെറ്റ് “ഐഡിയ സ്റ്റാർ സിംഗർ” ഫസ്റ്റ് റണ്ണറപ്പ് എന്നീ വിജയങ്ങൾ കരസ്ഥമാക്കി. 2019 ൽ ആരംഭിച്ച് ഇപ്പോഴും ഏറ്റവും ജനപ്രീതി നേടി മുന്നേറുന്ന ഫ്ളവേഴ്സിലെ “ടോപ് സിംഗർ ” ൽ ജഡ്ജായി വന്ന മൃദുല മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഗാനങ്ങളാലപിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ “ബിഗ് ബി” എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ച മൃദുല നാല് ഭാഷകളിലായി 63 ഓളം സിനിമകൾക്ക് വേണ്ടി ഗാനങ്ങളാലപിച്ചിട്ടുണ്ട്. 25 ൽ അധികം ആൽബങ്ങളിൽ ഗാനങ്ങളാലപിച്ചിട്ടുള്ള മൃദുല 2014 ലെ നല്ല ഗായികയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം സ്പെഷ്യൽ ജൂറി അവാർഡ്, സൌത്ത് ഇൻഡ്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ് എന്നിവ ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയായതും ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്നതുമായ നിരവധി സിനിമകളിൽ ഈ യുവ ഗായിക പാടിയിട്ടുണ്ട്.
മലയാള സിനിമാ, സീരിയൽ രംഗത്തെ ഒരു അവിഭാജ്യ ഘടകമാണ് പൊന്നമ്മ ബാബു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞ് നിൽക്കുന്ന പൊന്നമ്മ ബാബു 1993 ൽ നിർമ്മിച്ച ” സൌഭാഗ്യം” എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഈ നടി ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവനേകി കഴിഞ്ഞു.1996 ൽ പുറത്തിറങ്ങിയ “പടനായകൻ” എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായതിനെ തുടർന്ന് കൈനിറയെ ചിത്രങ്ങൾ. സിനിമ, സീരിയൽ, കോമഡി ഷോ തുടങ്ങി 300 ൽ അധികം വേഷങ്ങൾ. സിനിമാ, സീരിയൽ രംഗത്ത് കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾക്കായി കാത്തിരിക്കുന്ന നടിയാണ് പൊന്നമ്മ ബാബു.
കൊച്ചിൻ കലാഭവനിലൂടെ തുടക്കം കുറിച്ച് സിനിമയിൽ എത്തി ചേർന്ന അനുഗ്രഹീത കലാകാരനാണ് ദിലീപ് കലാഭവൻ. 2003 ൽ കലാഭവനിൽ അംഗമായി ചേർന്ന ദിലീപ് ഇതിനോടകം 1000 ലേറെ വേദികളിൽ തന്റെ കലാ വൈഭവം പ്രദർശിപ്പിച്ച് കഴിഞ്ഞു. ബെസ്റ്റ് സ്റ്റേജ് പെർഫോമർക്കുള്ള ഗൾഫ് മീഡിയ അവാർഡ് കരസ്ഥമാക്കിയ ദിലീപ് “മുംബൈ ടാക്സി”, “അമർ അക്ബർ അന്തോണി” തുടങ്ങി 13- ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ “മിമിക്രി മഹാമേള” യിലെ വിന്നറായിരുന്നു ഈ മികച്ച കലാകാരൻ.
“കറുത്ത മുത്ത്” എന്ന ഒരൊറ്റ സീരിയലിലൂടെ മിനി സ്ക്രീനിന്റെ . പ്രിയങ്കരനായി മാറിയ അനുഗ്രഹീത നടനാണ് റിച്ചാർഡ്. കറുത്ത മുത്തിലെ ജയൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ റിച്ചാർഡ് കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം “സുമംഗലീ ഭവ” എന്ന സീരിയലിലെ സൂര്യ നാരായണ വർമ്മയെന്ന കഥാപാത്രമായി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.
കോവിഡ് 19 ന് എതിരായ യുദ്ധത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് ആദരവ് അർപ്പിക്കുന്നതിന് വേണ്ടി തുടങ്ങിയ ലൈവ് ഷോയായ “Let’s Break It Together”, സെപ്റ്റംബർ ആദ്യ വാരം മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് അവസാനിപ്പിക്കുവാൻ സംഘാടകരായ യുക്മയും യുക്മ സാംസ്കാരിക വേദിയും നിർബ്ബന്ധിതരായത്.
“Let’s Break It Together” നും സമാപന ദിവസമായ ആഗസ്റ്റ് 31 ലെ തിരുവോണദിന സ്പെഷ്യൽ ലൈവിനും ആശംസകൾ അർപ്പിക്കുകയും യു കെ മലയാളികൾക്ക് ഓണാശംസകൾ അറിയിക്കുകയും ചെയ്ത മലയാള ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ പ്രമുഖരായ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് എന്നിവർക്ക്, ഷോയുടെ സംഘാടകരായ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ സ്നേഹപൂർവ്വം നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്യുന്നു.
Latest News:

കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയോ ജയിൽശിക്ഷ നേര...
ലണ്ടൻ: യുവജന നീതിന്യായ വ്യവസ്ഥയിൽ വരുത്തുന്ന പുതിയ പരിഷ്കാരങ്ങൾ പ്രകാരം, കുട്ടികൾ ചെയ്യുന്ന കുറ്റക...Uncategorized
മെസിയുടെ പേരിലെ തട്ടിപ്പ് കേസ്, ആന്റോ അഗസ്റ്റിന് പിന്നാലെ മുൻ കായികമന്ത്രിക്കും കുരുക്ക്, വി അബ്ദുറ...
കോഴിക്കോട്: അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത...Kerala
ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗ...
ബംഗാള്‍: ടിഎംസി ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും...India
സിഎംആര്‍എല്‍ – എക്സാലോജിക് കേസ്; പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്ന...
തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്...Latest News
വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കില...Kerala
മെസ്സിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും
തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ ജിഎസ്ടി ഉദ്യോഗസ...Kerala
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; മൂക്കിന് നിസാര പരുക്ക്
പന്തളം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ കാർ അപകടത്തിൽപ്പെട...Kerala
തമിഴ് നാട് ഉപതിരഞ്ഞെടുപ്പ്; മുതിർന്ന നേതാക്കളെ ഒഴിവാക്കി അണ്ണാ ഡിഎംകെയുടെ താര പ്രചാരകരുടെ പട്ടിക പുറ...
ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്, മുതിർന്ന നേതാക്കളെ ഒഴിവാക്കി അണ്ണാ ഡിഎംകെയുടെ താര പ്രചാരകരുടെ പട...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- മെസിയുടെ പേരിലെ തട്ടിപ്പ് കേസ്, ആന്റോ അഗസ്റ്റിന് പിന്നാലെ മുൻ കായികമന്ത്രിക്കും കുരുക്ക്, വി അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ എസ്ഐടി; ഉടൻ നോട്ടീസ് നൽകും കോഴിക്കോട്: അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ ഉടൻ ചോദ്യം ചെയ്യും. ടെൻഡറോ, മറ്റൊരു ഉറപ്പോ ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിയൊരുക്കിയതാണ് മുൻ കായികമന്ത്രിയിലേക്ക് അന്വേഷണം നീളാൻ കാരണം. ഇതുമായി ബന്ധപ്പെട്ട് അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ കേസ് അന്വേഷിക്കുന്ന എസ് ഐ ടി ഉടനെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ഹജരാകാൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് എസ് ഐ ടി. കലൂർ സ്റ്റേഡിയം ചട്ടംലംഘിച്ച്
- ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും ബംഗാള്‍: ടിഎംസി ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും. മമതാ ബാനര്‍ജിയുടെയും ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ഔദ്യോഗിക പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കം തുടരുന്നതിനിടയാണ് വിഷയത്തില്‍ ഇന്നലെ ഇലക്ഷന് കമ്മീഷന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസെന്ന പേരും ചിഹ്നവും ഇരു വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാനാകില്ലന്ന ഉത്തരവിന് പിന്നാലെ ഇന്ന് 11 മണിക്കുള്ളില്‍ മറ്റൊരു പേരും ചിഹ്നവും കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കണമെന്നും ഇലക്ഷന് കമ്മീഷന്
- സിഎംആര്‍എല്‍ – എക്സാലോജിക് കേസ്; പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നു തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം വൈകും. ഇ ഡി നല്കിയ ശിപാര്‍ശയില്‍ നിയമോപദേശം ലഭിക്കാത്തതാണ് കാരണം. നിയമോപദേശം ലഭിച്ച ശേഷമാകും തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുക. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന നിര്‍ദേശം ഇഡി നല്‍കിയത്. അഴിമതി നിരോധന നിയമപ്രകാരം നടപടി വേണമെന്നാണ് ഇഡിയുടെ ശിപാര്‍ശ. ഇക്കാര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്നതിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. എന്നാല്‍, നിയമോപദേശം ഇനിയും വൈകും എന്ന
- വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ആയിരുന്നു ഇന്നലെ. കെഎസ്ഇബി ചെയര്‍മാനും ഡയറക്ടറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറ്റു സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വൈദ്യുതി ലഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പവര്‍ എക്സ്ചേഞ്ചില്‍ നിന്നടക്കം വൈദ്യുതി ലഭിച്ചാല്‍ മാത്രമേ ഇന്നത്തെ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയു. 99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇന്നലെ വൈദ്യുതി ഉപയോഗം. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5305 ആയി ഉയര്‍ന്നു. ഈ
- മെസ്സിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. എസ്ഐടിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക. ഇന്ന് തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടും. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വലിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. എസ് ഐ ടി തലവന്‍ പി വിജയനാണ് ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടിയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, നിയമവിരുദ്ധ കരാറുമായി മുന്നോട്ടുപോകാന്‍ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages