1 GBP = 106.18
breaking news

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയ്ക്ക് മുകളിൽ, പെരിയറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിയ്ക്കും

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയ്ക്ക് മുകളിൽ, പെരിയറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിയ്ക്കും

ഇടുക്കി: ആശങ്ക വർധിപ്പിച്ച് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. 136.2 അടിയാണ് ഇപ്പോൾ ഡാമിൽ ജലനിരപ്പ്. ഇതോടെ അണക്കെട്ടിന്റെ സ്പിൽവേ സ്ഷട്ടറുകൾ വഴി ജലം പുറത്തേയ്ക്ക് ഒഴുകി തുടങ്ങി. തലനിരപ്പ് 136 അടിയെത്തുന്നതോടെ ഡാം തുറന്നുവിടണമെന്നും ഡാം തുറക്കുന്നതിന് 24 മണിക്കൂറുകൾക്ക് മുൻപ് അറിയിപ്പ് നൽകണം എന്നും കേരളം തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് പെരിയറിന്റെ തീരത്ത് താമസിയ്ക്കുന്നവരെ മാറ്റിപ്പാർപ്പിയ്ക്കും. വണ്ടിപ്പെരിയാർ, വള്ളക്കടവ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലുള്ള 500 കുടുംബങ്ങളിൽനിന്നുമായി 1,700 ഓളം പേരെയാണ് മാറ്റിപ്പാപ്പിയ്ക്കേണ്ടിവരിക. തമിഴ്നാട് സർക്കാരിന്റെ മുന്നറിയിപ്പ് ലഭിച്ച ശേഷമായിരിയ്ക്കും ഇവരെ മാറ്റിപ്പാർപ്പിക്കുക. ജലം 138 അടി എത്തും മുൻപേ തുറക്കണം എന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് കത്ത് നൽകും എന്ന് ഇഡുക്കി കളക്ടർ ദിനേശ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more