ന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണം 6.35 ലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം 1.56 കോടി കവിഞ്ഞു. ഇതുവരെ 1, 56, 51,601 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആയിരത്തിലധികം പേരാണ് 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളിലുമായി മരിച്ചത്. 24 മണിക്കൂറിനിടെ 68, 272 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 58, 080 പേർക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു.
6, 36, 464 പേരാണ് ലോകത്ത് ഇതുവരെ മഹാമാരിയെത്തുടർന്ന് മരിച്ചത്. 95, 35, 209 പേർ രോഗമുക്തരായി. ബ്രസീലിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറി. 1315 പേരാണ് കഴിഞ്ഞ ദിവസം ബ്രസീലിൽ രോഗം ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 22.8 ലക്ഷം കടന്നു.
84,207 ത്തിലധികം ആളുകളാണ് രോഗം ബാധിച്ച് ജീവൻ വെടിഞ്ഞത്. 1,570,237 പേർ രോഗമുക്തി നേടി.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം നാൽപത് ലക്ഷം കടന്നു. 41,69,991 ലക്ഷം പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്. 147,333 പേർ അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചു. 1,979,617 പേരാണ് രോഗമുക്തരായത്.
കോവിഡ് ബാധ അതിരൂക്ഷമായി തുടരുന്നതിൻെറ പശ്ചാത്തലത്തിൽ ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന റിപബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചു. ടെക്സാസ്, കാലിഫോർണിയ, അലബാമ,
ഇഡാഹോ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപോർട്ട് ചെയ്യുന്നത്.
1,288,130 രോഗബാധിതരുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
click on malayalam character to switch languages