1 GBP = 107.40

പൊതുഗതാഗത സർവീസുകളിൽ മൊബൈൽ ഉപയോഗം പത്രവായന ഭക്ഷണം കഴിക്കുക തുടങ്ങി നിരവധി വിലക്കുകളുമായി വെയ്ൽസ്

പൊതുഗതാഗത സർവീസുകളിൽ മൊബൈൽ ഉപയോഗം പത്രവായന ഭക്ഷണം കഴിക്കുക തുടങ്ങി നിരവധി വിലക്കുകളുമായി വെയ്ൽസ്

വെയ്ൽസ്: കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനാൽ പൊതുഗതാഗത ഉപയോക്താക്കളെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനോ പത്രങ്ങൾ വായിക്കുന്നതിനോ ബസിലോ ട്രെയിനിലോ ആയിരിക്കുമ്പോൾ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിനോ വിലക്കേർപ്പെടുത്തി വെയ്ൽസ്.

ബസ് സ്റ്റേഷനുകൾ റെയിൽ‌വേ സ്റ്റേഷനുകൾ പോലുള്ള പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ ഓടരുതെന്നും സർക്കാർ നിർദ്ദേശമുണ്ട്. രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടുള്ളതോ സാധ്യമല്ലാത്തതോ ആയ പൊതുഗതാഗതത്തിൽ കർശന നിയമങ്ങൾ പുറപ്പെടുവിച്ചത് പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താനും സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

എല്ലാ യാത്രക്കാരും ഫെയ്സ് മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നതുൾപ്പെടെ നിലവിലെ നിയന്ത്രണങ്ങൾക്ക് പുറമെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താൻ വിവിധ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എയ്‌റോസോൾ ട്രാൻസ്മിഷനിലൂടെ കൊറോണ വൈറസ് പടരുമെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതുകൊണ്ട് ആളുകൾ ഉറക്കെ സംസാരിക്കുമ്പോഴോ, ബസ്സിലേക്ക് ഓടിയതിനുശേഷം ഭക്ഷണം കഴിക്കുമ്പോഴോ അല്ലെങ്കിൽ ശ്വസിക്കുമ്പോഴോ രോഗവ്യാപനം കൂടുതൽ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

ടാക്‌സി ഉൾപ്പെടെയുള്ള പൊതുഗതാഗതം ഉപയോഗിക്കുന്ന എല്ലാവരോടും ജൂലൈ 27 മുതൽ മൂന്ന് ലെയർ ഫെയ്‌സ് കവറുകൾ ധരിക്കാൻ വെൽഷ് സർക്കാർ ആവശ്യപ്പെടും. വെയിൽസിൽ ഇന്ന് 18 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്, ഇവരുടെ എണ്ണം 16,871 ആയി. യുകെയിൽ 45,000 മരണങ്ങളും 292,000 കേസുകളും റിപ്പോർട്ട് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more