ലണ്ടൻ: ഈ വർഷം അവസാനം യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്തുപോകാൻ യുകെ തയാറെടുക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ഉദ്യോഗസ്ഥരെ ബ്രിട്ടന്റെ അതിർത്തിയിൽ നിയമിക്കുന്നതിനുമായി 705 മില്യൺ പൗണ്ട് ഫണ്ടിംഗ് പാക്കേജ് പ്രഖ്യാപിച്ചു.
പുതിയ അതിർത്തി നിയന്ത്രണ പോസ്റ്റുകളും 500 അധിക ബോർഡർ ഫോഴ്സ് സ്റ്റാഫുകളും പദ്ധതികളിൽ ഉൾപ്പെടുന്നു.
ബ്രെക്സിറ്റിനു ശേഷമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുകെയെ ഈ നീക്കം സഹായിക്കുമെന്ന് കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് പറഞ്ഞു. അതേസമയം ബ്രെക്സിറ്റ് പരിവർത്തന കാലയളവ് അവസാനിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ലേബർ ആരോപിച്ചു. അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിസ് ട്രസ് എഴുതിയ കത്തിനെത്തുടർന്നാണ് തുടർന്നാണ് ധനസഹായം പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ തുറമുഖങ്ങളുടെ സൗകര്യങ്ങളെക്കുറിച്ചും ആശങ്ക ഉന്നയിച്ചിരുന്നു.
പദ്ധതികൾ പ്രകാരം, നിലവിലുള്ള എൻട്രി പോയിൻറുകളിൽ ആവശ്യമായ അധിക ചെക്കിങ്ങുകളെ നേരിടാൻ നിലവിലുള്ള തുറമുഖങ്ങൾക്ക് വിപുലീകരിക്കാൻ ഇടമില്ലാത്ത അവസ്ഥയുണ്ടെങ്കിൽപുതിയ അതിർത്തി പോസ്റ്റുകൾ ഉൾനാടുകളിൽ സൃഷ്ടിക്കും.
തുറമുഖവും ഉൾനാടൻ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിന് 470 മില്യൺ പൗണ്ട് വരെ പുതിയ ഫണ്ടിംഗിൽ ഉൾപ്പെടും, ഐടി സംവിധാനങ്ങൾക്കും ജീവനക്കാർക്കും 235 മില്യൺ പൗണ്ട് അനുവദിക്കും. ഇത് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവയുടെ ബാഹ്യ അതിർത്തികളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. വടക്കൻ അയർലൻഡിനായി പ്രത്യേക മാർഗനിർദേശങ്ങളും നടപടികളും സർക്കാർ വരും ആഴ്ചകളിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയി, ഇപ്പോൾ 11 മാസത്തെ പരിവർത്തന കാലയളവിലാണ്, നിലവിലുള്ള വ്യാപാര നിയമങ്ങളും കസ്റ്റംസ് യൂണിയന്റെയും സിംഗിൾ മാർക്കറ്റിന്റെയും അംഗത്വവും നിലവിൽ യുകെക്ക് ബാധകമാണ്. പരിവർത്തന കാലയളവ് അവസാനിക്കുമ്പോൾ യൂറോപ്യൻ യൂണിയനുമായുള്ള യുകെയുടെ ബന്ധം എങ്ങനെയായിരിക്കും എന്നത് ഒരു വ്യാപാര ഇടപാട് ഉണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും.
click on malayalam character to switch languages