1 GBP = 109.00
breaking news

കൊവിഡ് പ്രതിരോധ ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ രണ്ട് ഷിഫ്റ്റുകളിലായി നിയോഗിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ രണ്ട് ഷിഫ്റ്റുകളിലായി നിയോഗിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിൽ നിന്നും സ്‌പെഷ്യൽ യൂണിറ്റിൽ നിന്നും ധാരാളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. രോഗികൾ വർധിക്കുന്നതു മൂലവും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും ചില ജില്ലകളിൽ പൊലീസിന്റെ ജോലിഭാരം വർധിച്ചിട്ടുണ്ട്. പലസ്ഥലത്തും പൊലീസുകാർ മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നത് ശ്രദ്ധിയിൽപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് യഥാസമയം ജോലിക്ക് എത്താൻ കഴിയാതെ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ദിവസം കുറഞ്ഞത് രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാവും ഉചിതമെന്ന് പൊലീസിന് നിർദേശം നൽകിയി മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിംഗ് വഴിയുള്ള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സ്‌പെഷ്യൽ യൂണിറ്റിൽ നിന്ന് നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പൊലീസിലെ സ്റ്റേറ്റ് വെൽഫയർ ഓഫീസറും എഡിജിപിയുമായ കെ പത്മകുമാർ എല്ലാ ജില്ലകളും സന്ദർശിച്ച് പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന സംസ്ഥാന പൊലീസ് മേധാവിക്ക് നൽകാൻ നിർദേശിച്ചിട്ടുണ്ട്.

പൊലീസുകാർക്ക് ആവശ്യത്തിന് ആരോഗ്യ സുരക്ഷാപകരണങ്ങൾ ലഭ്യമാക്കും. കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പൊലീസുകാരെ നിയോഗിച്ചിരിക്കുന്ന പ്രദേശങ്ങൾ മുതിർന്ന പൊലീസ് ഓഫീസർമാർ സന്ദർശിക്കണമെന്നും അവരുടെ ക്ഷേമം അന്വേഷിക്കണമെന്നും നിർദേശിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more