1 GBP = 107.02

കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന WE SHALL OVERCOME കാമ്പയിൻ നൂറു ദിനങ്ങൾ പിന്നിട്ട് മുന്നോട്ട് ശനിയാഴ്ച്ച ആതുരശുശ്രുഷാ രംഗത്തു പ്രവർത്തിക്കുന്നവരുടെ സംഗീത വിരുന്ന് “ഹൃദയ ഗീതം”

കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന WE SHALL OVERCOME കാമ്പയിൻ നൂറു ദിനങ്ങൾ പിന്നിട്ട് മുന്നോട്ട്  ശനിയാഴ്ച്ച  ആതുരശുശ്രുഷാ രംഗത്തു പ്രവർത്തിക്കുന്നവരുടെ സംഗീത വിരുന്ന്  “ഹൃദയ ഗീതം”

കൊച്ചിൻ കലാഭവൻ ലണ്ടൻ ഈ കോവിഡ്  കാലത്ത് ആരംഭിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിൻ നൂറ് ദിനങ്ങൾ പിന്നിട്ടു. ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി  ഇരുന്നൂറോളം കലാ കാരന്മാർ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു.  ആതുര ശുശ്രുഷാ രംഗത്തു പ്രവർത്തിക്കുവർ ചേർന്നവതരിപ്പിക്കുന്ന പ്രേത്യേക പരിപാടി ഹൃദയഗീതം    ഈ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക്.
“ഹൃദയ ഗീതം”  …സമാനതകളില്ലാത്ത സൗഹൃദത്തിന്റെ സംഗീത സന്ദേശം  … ഒരുമയുടെ സന്ദേശം പകർന്നുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായകരായ മലയാളി ഡോക്ടർമാർ ഒന്നുചേർന്ന് ഒരു സംഗീത പരിപാടിക്കു രൂപം കൊടുക്കുന്നു . ദുർഘടമായ ജീവിത സന്ധിയിലൂടെ കടന്നു പോകുന്ന ഈ കാല ഘട്ടത്തിൽ, മനുഷ്യ ഹൃദയങ്ങളിൽ  സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സ്വാന്തനം ഊട്ടി ഉറപ്പിക്കുന്ന ഈ  സംഗീതവിരുന്നിന്റെ  ആശയം ലണ്ടനിൽ നിന്നുള്ള ഡോക്ടർ സേതു വാര്യരുടേതാണ്. ഡോക്ടർ സേതുവും ഡോക്ടർ കിഷോർ വാര്യരും ചേർന്നാണ് ഈ സംഗീത വിരുന്ന് അവതരിപ്പിക്കുന്നത്. 
ഈ  മഹാമാരിയുടെ കാലത്ത് യുകെയിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും ജോലി ചെയ്തിരുന്ന  നിരവധി സഹ പ്രവർത്തകരെ നഷ്ട്ടപ്പെത്തിന്റെ ദുഖത്തിലാണ് ഡോക്ടർ സേതുവും സുഹൃത്തുക്കളും. ആ നഷ്ടത്തിലും ദുഖത്തിലും കഴിയുന്ന സഹപ്രവർത്തകരെയും,സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും  ആശ്വസിപ്പിക്കുന്നതിനും, അവരോടൊപ്പം കൂടെ എന്നുമുണ്ടാകും എന്ന സന്ദേശം നൽകുന്നതിനും വേണ്ടിയാണ് ഈ ലൈവ് സംഗീത വിരുന്ന്  “ഹൃദയഗീതം”  അണിയിച്ചൊരുക്കുന്നത്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന ഗായകരായ തന്റെ സഹപ്രവർത്തകരെ ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ  ലക്‌ഷ്യം വെയ്ക്കുന്നത് ഈ ദുർഘട ഘട്ടത്തിലൂടെ കടന്നു പോകുന്നവരോടും കുടുംബാംഗങ്ങളോടുമുള്ള   അനുകമ്പയും സ്നേഹവും പങ്കു വെക്കുക, അവരെ ഒരുമയോടെ ചേർത്തു നിർത്തുക  എന്നതാണ്. ഈ കോവിഡ് കാലഘട്ടത്തിൽ ജീവൻ പൊലിഞ്ഞ  സഹപ്രവർത്തകരോടുള്ള ഐക്യദാർട്യവും ആദരവും കൂടിയാണ്   “ഹൃദയ ഗീതം” എന്ന സംഗീത സദസ്സ്.ആതുര ശുശ്രുഷ രംഗത്തു പ്രവർത്തിക്കുന്നവരും മനുഷ്യരാണെന്നും മാനസീകമായ ബുദ്ധിമുട്ടുകൾ അവരെയും സ്വാധീനിക്കാറുണ്ട് എന്നും ആതുര ശുശ്രുഷ രംഗത്തു പ്രവർത്തിക്കുന്ന എല്ലാവര്ക്കും മാനസീക പിന്തുണ നൽകുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക  എന്നതുമാണ് ഈ സംഗീത വിരുന്നിലൂടെ ഡോക്ടർ സേതു ലക്‌ഷ്യം വെയ്ക്കുന്നത്. ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായിയാണ് ഇത്തരം ഒരു സംഗീത പരിപാടി അരങ്ങേറുന്നത്.  ഏതു വലിയ മുറിവുകളെയും ഇല്ലാതാക്കുന്ന ഒരു ലേപനമാണ് സംഗീതം എന്ന വിശ്വാസമാണ് ഡോക്ടർ സേതുവിനെയും  സുഹൃത്തുക്കളെയും ഇങ്ങനെ ഒരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്  ഹൃദയഗീതം എന്നു പേരിട്ടിരിക്കുന്ന ഈ ലൈവ് മ്യൂസിക് ഷോ രണ്ടു ഭാഗങ്ങളായാണ് നടക്കുക.
സേതു വാരിയർക്കൊപ്പം കോഴിക്കോട്ട് നിന്നു ഡോ ഗീത.പി, ഡോക്ടർ സംഗീത, ഡോക്ടര്‍ രശ്മി സുദേഷ്, ഡോക്ടർ പ്രിയ നമ്പ്യാർ, മസ്ക്കറ്റിൽ നിന്നു ഡോക്ടർ ഷീജ പി.കെ, യു.കെയിൽ നിന്നു ഡോ.സവിത മേനോൻ,ഡോക്ടർ വാണി ജയറാം, ഡോക്ടർ അജിത്ത് കർത്ത,ഡോക്ടർ സൗമ്യ സാവിത്രി, ഡോക്ടർ കിഷോർ വാരിയർ, ദുബായിൽ നിന്നു ഡോക്ടർ വിമൽ കുമാർ, ഡോക്ടർ മനോജ് ചന്ദ്രൻ, ഡോക്ടർ റോഷ്നി സുധീപ്, തിരുവനന്തപുരത്തു നിന്നു ഡോക്ടർ അരുൺ ശങ്കർ, കോച്ചിയിൽ നിന്നു ഡോക്ടർ നിഗിൽ ക്ലീറ്റസ് എന്നിവർ ലൈവിന്റെ ഭാഗമാകും.ഹൃദയ ഗീതം സംഗീത വിരുന്ന് അരങ്ങേറുന്നത് രണ്ടു ദിവസങ്ങളിലായാണ്. ജൂലൈ പതിനൊന്നാം തിയതി ശനിയാഴ്ചയും പത്തൊൻപതാം തിയതി ഞായറാഴ്ചയും. യുകെ സമയം ഉച്ചകഴിഞ്ഞു രണ്ടുമണിമുതൽ നാലു മണിവരെയാണ് സമയം. ഹൃദയഗീതം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത് ഡോക്ടർ സേതുവും കൂടെ ഗായകനായ ഡോക്ടർ കിഷോർ വാര്യരും ചേർന്നായിരിക്കും. വിവിധ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളിലൂടെ യുള്ള ഒരു സംഗീത യാത്രയായിരിക്കും “ഹൃദയഗീതം” ലണ്ടനിൽ പീഡിയാട്രിക് കൺസൾറ്റൻറ് ആയി ജോലി ചെയ്യുന്ന ഡോക്ടർ സേതു വാര്യർ കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി സംഗീത രംഗത്ത് സജീവമായി  പ്രവർത്തിക്കുന്നു. “ഹൃദയ ഗീതം” കോർഡിനേറ്റ് ചെയ്യുന്നത് റെയ്‌മോൾ നിധിരിയാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more