1 GBP = 106.87
breaking news

കുതിച്ചുയർന്ന് കോവിഡ് രോഗികൾ ; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കടന്നു

കുതിച്ചുയർന്ന് കോവിഡ് രോഗികൾ ; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കടന്നു

വാഷിംഗ്ടൺ : ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 21 ലക്ഷം കടന്നു. 551,190 പേരാണ് ഇതുവരെ മരിച്ചത്. 7,025,276 പേർ രോഗമുക്തി നേടി. ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി ഏഴായിരത്തി എഴുന്നൂറ്റി അമ്പത്തിരണ്ട് പുതിയ കേസുകളും 5,512 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിൽ 41,000ൽ അധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ കൊവിഡ് ബാധിതർ 31 ലക്ഷം കടന്നു. ടെക്സാസ്, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിൾ രേഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

ഇന്ത്യയിൽ 769,052 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 21,144 ആയി.മഹാരാഷ്ട്രയിൽ ഇന്നലെ 6,603 പുതിയ രോഗികളും 198 മരണവും ഉണ്ടായി. ആകെ കേസുകൾ 2,23,724. ആകെ മരണം 9,448. 278 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 3756 പേർക്ക് കൂടി രോഗബാധയുണ്ടായി. ആകെ കേസുകൾ 1,22,350. 64 പേർ കൂടി മരിച്ചതോടെ ആകെ മരണം 1700. ഗുജറാത്തിൽ 783 പുതിയ രോഗികളും 16 മരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more