1 GBP = 107.28

കോവിഡ്​ വായുവിലൂടെയും പടരു​മെന്ന്​ ശാസ്​ത്രജ്ഞർ

കോവിഡ്​ വായുവിലൂടെയും പടരു​മെന്ന്​ ശാസ്​ത്രജ്ഞർ

വാഷിങ്​ടൺ: കോവിഡ്​ 19 വായുവിലൂടെ പടരുമെന്ന വാദവുമായി ശാസ്​ത്രജ്ഞർ. 32 രാഷ്​ട്രങ്ങളിലെ 239 ശാസ്​ത്രജ്ഞരടങ്ങിയ സംഘമാണ്​ പുതിയ കണ്ടെത്തലിന്​ പിന്നിലെന്ന്​ ദി ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. 

കോവിഡ് മനുഷ്യരിൽ നിന്ന്​ മനുഷ്യരിലേക്ക്​​ വായുവിലൂടെ പടരുമെന്നതിന്​ തെളിവുകളുണ്ടെന്നും മാർഗ നിർദേശങ്ങൾ പരിഷ്​കരിക്കണമെന്നും ആവശ്യപ്പെട്ട്​ ശാസ്​ത്രജ്ഞർ ലോകാരോഗ്യ സംഘടനക്ക്​ കത്തയച്ചിട്ടുണ്ട്​. പുതിയ കണ്ടെത്തൽ സംബന്ധിച്ച്​ അടുത്ത ആഴ്​ച ശാസ്​ത്ര ജേണൽ പ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും​ ശാസ്​ത്രജ്ഞർ കത്തിൽപറയുന്നു. 

വൈറസ്​ ബാധിതർ തുമ്മുമ്പോഴും ചുമക്കുമ്പോഴും അവരുടെ സ്രവത്തിലൂടെയാണ്​ രോഗം പടരുന്നതെന്നായിരുന്നു നേരത്തേ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്​. 

അതേസമയം, കോവിഡ്​ വായുവിലൂടെ പടരു​മെന്നതിനുള്ള​ തെളിവ്​ ബോധ്യപ്പെടുന്നതായിരുന്നില്ലെന്ന്​ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more