ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി പിന്നിട്ടു. പ്രതിദിന രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ എന്ന റെക്കോഡിട്ടതിനു തൊട്ടടുത്ത ദിവസമാണ് സംഖ്യ കോടിയോടടുത്തത്. ജൂൺ 26ന് ആഗോളവ്യാപകമായി 1,94,190 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ലോകത്തെ ഒരു കോടി കോവിഡ് രോഗബാധിതരിൽ പകുതിയിലേറെ പേർ ഇന്ത്യയടക്കം നാല് രാജ്യങ്ങളിലാണ്. നാലിലൊരുഭാഗം രോഗികളുള്ള അമേരിക്കക്ക് പുറമെ ബ്രസീൽ, റഷ്യ എന്നിവർകൂടി ചേരുന്നതോടെ പട്ടിക പൂർത്തിയാകും. 25.77 ലക്ഷമാണ് അമേരിക്കയിലെ രോഗബാധിതർ. ബ്രസീലിൽ 13 ലക്ഷത്തിനടുത്ത്. റഷ്യയിൽ 6.3 ലക്ഷം. ഇന്ത്യയിലെ 5.29 ലക്ഷംകൂടി ചേരുേമ്പാൾ എണ്ണം അരക്കോടി പിന്നിടും.
പ്രതിദിന മരണം ബ്രസീലിലാണ് കൂടുതൽ. 1055 പേരാണ് അവിടെ ശനിയാഴ്ച മരിച്ചത്. രണ്ടാമത് യു.എസും മൂന്നാമത് ഇന്ത്യയുമാണ്. 663പേർ അമേരിക്കയിലും 381 പേർ ഇന്ത്യയിലും മരിച്ചു. അഞ്ചുലക്ഷത്തിലേറെ പേർ ഇതുവരെ മരണത്തിന് കീഴടങ്ങി.
അതേസമയം, 54 ലക്ഷത്തിലേറെ പേർ രോഗമുക്തരായി. 40 ലക്ഷത്തിലേറെ പേരാണ് രോഗികളായി തുടരുന്നത്. ഇവരിൽ അര ലക്ഷത്തിലേറെ പേർ ഗുരുതര രോഗബാധയുള്ളവരാണ്. യൂറോപ്പിൽ രോഗബാധിതരുടെ എണ്ണം കാൽ കോടിയോട് അടുക്കുകയാണ്. ഏഷ്യയിൽ 22 ലക്ഷം. നോർത്ത് അമേരിക്കയിൽ 30 ലക്ഷത്തിനടുത്താണ്. സൗത്ത് അമേരിക്കൻ ഭൂഖണ്ഡത്തിൽ 20 ലക്ഷത്തിലേറെയാണ് രോഗബാധ. ആഫ്രിക്കയിലാകട്ടെ, രോഗബാധിതർ മൂന്നര ലക്ഷത്തിലേറെയില്ല.
click on malayalam character to switch languages