1 GBP = 106.83

ലോകത്ത് കോവിഡ്​ ബാധിതർ​ ഒരുകോടി കടന്നു​

ലോകത്ത് കോവിഡ്​ ബാധിതർ​ ഒരുകോടി കടന്നു​

ലോ​ക​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു​കോ​ടി പിന്നിട്ടു​. പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഏ​റ്റ​വും കൂ​ടു​ത​ൽ എ​ന്ന റെ​ക്കോ​ഡി​ട്ട​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ്​ സം​ഖ്യ കോ​ടി​യോടടുത്തത്. ജൂ​ൺ 26ന്​ ​ആ​ഗോ​ള​വ്യാ​പ​ക​മാ​യി 1,94,190 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.  

ലോ​ക​ത്തെ ഒ​രു കോ​ടി കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​രി​ൽ പ​കു​തി​യി​ലേ​റെ പേ​ർ ഇ​ന്ത്യ​യ​ട​ക്കം നാ​ല്​ രാ​ജ്യ​ങ്ങ​ളി​ലാണ്​. നാ​ലി​ലൊ​രു​ഭാ​ഗം രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക​ക്ക്​ പു​റ​മെ ബ്ര​സീ​ൽ, റ​ഷ്യ എ​ന്നി​വ​ർ​കൂ​ടി ചേ​രു​ന്ന​തോ​ടെ പ​ട്ടി​ക പൂ​ർ​ത്തി​യാ​കും. 25.77 ല​ക്ഷ​മാ​ണ്​ അ​മേ​രി​ക്ക​യി​ലെ രോ​ഗ​ബാ​ധി​ത​ർ. ബ്ര​സീ​ലി​ൽ 13 ല​ക്ഷ​ത്തി​ന​ടു​ത്ത്. റ​ഷ്യ​യി​ൽ 6.3 ല​ക്ഷം. ഇ​ന്ത്യ​യി​ലെ 5.29 ല​ക്ഷം​കൂ​ടി ചേ​രു​േ​മ്പാ​ൾ എ​ണ്ണം അ​ര​ക്കോ​ടി പി​ന്നി​ടും.

പ്ര​തി​ദി​ന മ​ര​ണം ബ്ര​സീ​ലി​ലാ​ണ്​ കൂ​ടു​ത​ൽ. 1055 പേ​രാ​ണ്​ അ​വി​ടെ ശ​നി​യാ​ഴ്​​ച മ​രി​ച്ച​ത്. ര​ണ്ടാ​മ​ത്​ യു.​എ​സും മൂ​ന്നാ​മ​ത്​ ഇ​ന്ത്യ​യു​മാ​ണ്. 663പേ​ർ അ​മേ​രി​ക്ക​യി​ലും 381 പേ​ർ ഇ​ന്ത്യ​യി​ലും മ​രി​ച്ചു. അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ ഇ​തു​വ​രെ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. 

അ​തേ​സ​മ​യം, 54 ല​ക്ഷ​ത്തി​ലേ​റെ പേ​ർ രോ​ഗ​മു​ക്​​ത​രാ​യി. 40 ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ്​ രോ​ഗി​ക​ളാ​യി തു​ട​രു​ന്ന​ത്. ഇ​വ​രി​ൽ അ​ര ല​ക്ഷ​ത്തി​ലേ​റെ പേ​ർ ഗു​രു​ത​ര രോ​ഗ​ബാ​ധ​യു​ള്ള​വ​രാ​ണ്. യൂ​റോ​പ്പി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കാ​ൽ കോ​ടി​യോ​ട്​ അ​ടു​ക്കു​ക​യാ​ണ്. ഏ​ഷ്യ​യി​ൽ 22 ല​ക്ഷം. നോ​ർ​ത്ത്​ അ​മേ​രി​ക്ക​യി​ൽ 30 ല​ക്ഷ​ത്തി​ന​ടു​ത്താ​ണ്. സൗ​ത്ത്​ അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ൽ 20 ല​ക്ഷ​ത്തി​ലേ​റെ​യാ​ണ്​ രോ​ഗ​ബാ​ധ. ആ​ഫ്രി​ക്ക​യി​ലാ​ക​​ട്ടെ, രോ​ഗ​ബാ​ധി​ത​ർ മൂ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ​യി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more