1 GBP = 129.94
breaking news

മലങ്കര ഓർത്തഡോക്സ് സഭ ഫാമിലി കോൺഫറൻസ് പ്രെമോ – സോംഗ് പ്രകാശനം ചെയ്തു.

മലങ്കര ഓർത്തഡോക്സ് സഭ ഫാമിലി കോൺഫറൻസ് പ്രെമോ – സോംഗ് പ്രകാശനം ചെയ്തു.
ജോർജ് മാത്യു (പി.ആർ.ഒ, മീഡിയ വിംഗ്, യുകെ രൂപതാ)
മലങ്കര ഓർത്തഡോക്സ് സഭ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന പതിനൊന്നാം ഫാമിലി കോൺഫറൻസ് മെയ് 23, 24,25 ( ശനി, ഞായർ, തിങ്കൾ) എന്നീ തീയ്യതികളിൽ സ്റ്റോക്ക് ഓൺ ട്രെൻറ് സ്റ്റാഫോർഡ് ഷെയറിലുള്ള യാൺ ഫീൽഡിൽ വച്ച് ഭദ്രാസന കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. കോൺഫറൻസിൻ്റെ പ്രചരണാർത്ഥം രൂപം നൽകിയ പ്രെമോ സോംഗിൻ്റെ പ്രകാശനം ബ്രിസ്റ്റോൾ സെൻ്റ്.മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടന്നു. ഇടവക വികാരി ഫാ.വർഗീസ് മാത്യു പ്രമോ സോംഗ് ഔപചാരികമായി പ്രകാശനം ചെയ്തു. കോൺഫറൻസിൻ്റെ ജനറൽ കൺവീനർ ഫാ.എബി ഫിലിപ്പിൻ്റെ രചനയ്ക്ക് സംഗീതം നൽകിയത് അജേഷ് തോമസ് ഗാനാലാപനം നടത്തിയത് അജികുണ്ടറ, മിന്നു ആൻറണി എന്നിവരാണ്.
കോൺഫറൻസിൻ്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെക്കുറിച്ച് കൺവീനർ അനിൽ ജോർജ് വിശദീകരിച്ചു. സുനിൽ ജോർജ്, റോജൻ തോമസ്, ഇടവക ട്രസ്റ്റി അനിൽ തോമസ്, സെക്രട്ടറി ഡെന്നിസ് ഡാനിയേൽ എന്നിവർ ചടങ്ങിന് സന്നിഹിതരായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more