1 GBP = 129.91
breaking news

7 ബീറ്റ്‌സിന്റെ സംഗീതോത്സവം സീസൺ-4 & ഓ.എൻ.വി അനുസ്മരണവും വാറ്റ്ഫോർഡിൽ ഫെബ്രുവരി 29 ന്….

7 ബീറ്റ്‌സിന്റെ  സംഗീതോത്സവം സീസൺ-4 & ഓ.എൻ.വി അനുസ്മരണവും വാറ്റ്ഫോർഡിൽ   ഫെബ്രുവരി 29  ന്….
ബെഡ്ഫോർഡ്:മ്യൂസിക് ബാൻഡ് രംഗത്ത് ആദ്യ വർഷത്തിനുള്ളിൽ തന്നെ  ജനശ്രദ്ധ ആകർഷിച്ച 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ്ന്റെ  കെറ്റെറങ്ങിൽ  നടന്ന സംഗീതോത്സവം സീസൺ 1,ബെഡ് ഫോർഡിൽ നടന്ന സീസൺ 2,വാറ്റ് ഫോർഡിൽ നടന്ന സീസൺ 3 നും ശേഷം ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളിൽ ഒന്നായ വാറ്റ് ഫോർഡിൽവീണ്ടും കേരളാ കമ്യൂണിറ്റി ഫൌണ്ടേഷൻ (KCF) വാറ്റ്ഫോർഡിന്റെ പൂർണ്ണ സഹകരണത്തോടെ സംയുക്തമായി സഹകരിച്ചുകൊണ്ടു  സീസൺ 4 & ചാരിറ്റി ഇവന്റുമായി വീണ്ടും ഞങ്ങളെത്തുന്നു കൂടാതെ,മലയാള സിനിമാഗാന രംഗത്ത് അതുല്യ  സംഭാവനചെയ്ത ഏതൊരു മലയാളിയുടെ മനസിലും എന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ രചിച്ച വലിയ കലാകാരൻ പത്മശ്രീ ഓ എൻ കുറുപ്പിന്റെ അനുസ്മരണവുമായി ഫെബ്രുവരി 29-ശനിയാഴ്ച 3 മണി മുതൽ 11 മണി വരെ വാറ്റ്ഫോർഡിലെ ഹോളി വെൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച്  അതിവിപുലമായി നടത്തപ്പെടുന്നു.
സംഗീതവും നൃത്തവും ഒന്നുചേരുന്നു ഈ വേദിയിൽ യു കെ യയിൽ വിവിധ വേദികളിൽ കഴിവു തെളിയിച്ച ഗായികാ ഗായകന്മാർ  അണിയിച്ചൊരുക്കുന്ന സംഗീതവിരുന്നും സിരകളെ ത്രസിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കൽ  നൃത്തങ്ങളും മറ്റു വൈ വിധ്യങ്ങളായ  പരിപാടികളും സംഗീതോത്സവം സീസൺ 4-നു മാറ്റേകും.തികച്ചും സൗജന്യമായി നടത്തപ്പെടുന്നസംഗീതോത്സവം സീസൺ 4-യിൽ  യൂകെയിലെ കലാ,സാംസ്‌കാരിക,രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുക്കുന്നു. കൂടാതെ കളർ മീഡിയ ലണ്ടനും,ബീറ്റ്‌സ് യുകെ ഡിജിറ്റലും ചേർന്നൊരുക്കുന്ന  ദൃശ്യ സാങ്കേതിക വിദ്യ Full HD LED wall സംഗീതോത്സവം സീസൺ 4-നു മാറ്റേകും.സംഗീതോത്സവം സീസൺ 4- ന്റെ മുഴുവൻ ദൃശ്യങ്ങളും മാഗ്‌നവിഷൻ ടിവി  Liveസംപ്രേഷണം ചെയ്യുന്നതായിരിക്കും…
കൂടാതെ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകുന്ന വാട്ട്ഫോർഡ്  KCF ന്റെ വനിതകൾ  പാചകം ചെയ്ത സ്വാദേറും  LIVE ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും,തികച്ചും സൗജന്യമായി പ്രവേശനമൊരുക്കുന്ന ഈ കലാമാമാങ്കത്തിലേക്കു ഏവരെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ജോമോൻ മാമ്മൂട്ടിൽ :07930431445
സണ്ണിമോൻ മത്തായി :07727 993229
മനോജ് തോമസ് :‭07846 475589‬
വേദിയുടെ വിലാസം:-
HolyWell Community Centre
Watford
WD18 9QD.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more