1 GBP = 129.91
breaking news

ബെഡ്ഫോർഡ് മലയാളികൾ ക്രിസ്തുമസിനെ സംഗീത സാന്ദ്രമാക്കുവാനായി പുറത്തിറക്കിയ സംഗീത ആൽബം”ഗോഡ്സ് ഗ്രേസ്” ന്റെ പ്രകാശനം മാർ ജോസഫ് സ്രാമ്പിക്കലും ഫാ സോജി ഓലിക്കലും ചേർന്ന് നിർവ്വഹിച്ചു….. ചടങ്ങിന് മിഴിവേകി ഡെന്ന ജോമോന്റെ സ്വരമാധുര്യവും……

ബെഡ്ഫോർഡ് മലയാളികൾ ക്രിസ്തുമസിനെ സംഗീത സാന്ദ്രമാക്കുവാനായി പുറത്തിറക്കിയ  സംഗീത ആൽബം”ഗോഡ്സ് ഗ്രേസ്” ന്റെ പ്രകാശനം  മാർ ജോസഫ് സ്രാമ്പിക്കലും ഫാ സോജി ഓലിക്കലും ചേർന്ന് നിർവ്വഹിച്ചു….. ചടങ്ങിന് മിഴിവേകി ഡെന്ന ജോമോന്റെ സ്വരമാധുര്യവും……
ജോമോൻ മാമ്മൂട്ടിൽ
ബെഡ്ഫോർഡ്:- ക്രിസ്തീയ സംഗീത ലോകത്തു സമാനതകളില്ലാതെ 1500 ൽ അധികം ആൽബങ്ങൾക്കു ഈണം പകർന്ന പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകൻ ശ്രീ. പീറ്റർ ചേരാനല്ലൂർ തന്റെ സംഗീത ജീവിതത്തിന്റെ സിൽവർ ജൂബിലി ആൽബം   “ദി ഗ്ലോറി ടു ഗോഡിന്റെ” വിജയത്തിനു ശേഷം സംഗീതം നൽകുന്ന ഈ വർഷത്തെ ഏറ്റവും പുതിയ ക്രിസ്തുമസ്  റിലീസ്  ക്രിസ്തീയ സംഗീത ആൽബം “ഗോഡ്സ് ഗ്രേസ്” ബെഡ്ഫോർഡ് മലയാളിയും, ഡിവൈൻ മേഴ്‌സി പ്രയർ ഗ്രൂപ്പ് ലീഡും, ബെഡ്ഫോർഡ് ഹോസ്പിറ്റൽ  സ്റ്റാഫ് നേഴ്സും  പത്തനംതിട്ട സ്വദേശിയുമായ ശ്രീമതി മേബിൾ രാജൻ, പ്രശസ്ത വചന പ്രഘോഷകനും സംഗീത രചയിതാവുമായ  ശ്രീ ബേബി ജോൺ കലയന്താനി, ശ്രീ രാജേഷ് അത്തിക്കയം, ഫാ. വർഗീസ് സാമുവേൽ എന്നിവരുടെ മനോഹരമായ വരികൾ ഈണങ്ങളാകുന്ന ഈ വർഷത്തെ ഏറ്റവും പുതിയ  ആൽബം “ ഗോഡ്സ് ഗ്രേസ്” ശ്രീ രാജൻ കോശി നിർമിച്ചു, RR ക്രീയേഷൻസ്  നിങ്ങളിലേക്കെത്തിക്കുന്നു.
     ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഗായകരായ  കെസ്റ്റർ, മധു ബാലകൃഷ്ണൻ, അഭിജിത് കൊല്ലം, മനോജ് ക്രിസ്റ്റി, നിക്സൺ, രാജൻ കോശി (ബെഡ്ഫോർഡ്), പീറ്റർ ചേരാനല്ലൂർ, മിഥില മൈക്കിൾ, നൈഡിൻ പീറ്റർ എന്നിവർക്കൊപ്പം യു.കെയിലെ വളർന്നു വരുന്ന ഗായികയും നിരവധി സംഗീത ആൽബങ്ങളിൽ ഇതിനോടകം ഗാനങ്ങൾ ആലപിക്കുകയും  ഈ വർഷത്തെ  ബ്രിട്ടീഷ് മലയാളി യങ് ടാലെന്റ് അവാർഡ് വിന്നറുമായ  ഡെന്ന ആൻ ജോമോൻ(ബെഡ്ഫോർഡ്), അപർണ ജെയിംസ്, എയ്ഞ്ചലീനാ സിബി എന്നിവർ ഈ ആൽബത്തിൽ ഗാനങ്ങൾ  ആലപിച്ചിരിക്കുന്നു.
    ഈ ആൽബത്തിന്റെ ഔദ്യോഗിക  പ്രകാശനകർമ്മം ശനിയാഴ്ച
(14 .12 .19)  ബെർമിങ്ഹാമിൽ നടന്ന സെഹിയോൻ രണ്ടാം ശനി കൺവെൻഷനിൽ വെച്ച്  സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ മെത്രാൻ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവും സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലും ചേർന്ന് നിർവഹിക്കുകയുണ്ടായി. തുടർന്ന് ഡെന്ന ജോമോൻ ഈ ആൽബത്തിൽ ആലപിച്ചിരിക്കുന്നു ഗാനം സെഹിയോൻ വേദിയിൽ ആലപിക്കുകയുണ്ടായി.
യേശുവേ നിൻ സന്നിധേ..അണഞ്ഞിടുന്നു ഞാൻ… ബെസ്ഫോർഡ് മലയാളികൾ പുറത്തിറക്കിയ  “ഗോഡ്സ് ഗ്രേസ്” ആൽബത്തിലെ ഏറ്റവും പുതിയ ദിവ്യകാരുണ്യ ഗീതം.
യേശുവേ നിൻ സന്നിധേ..അണഞ്ഞിടുന്നു ഞാൻ…
https://youtu.be/fsPDQEsui4E
ആലാപനം:- ഡെന്ന ആൻ ജോമോൻ,
വരികൾ:- ബേബി ജോൺ കലയന്താണി,
സംഗീതം:- പീറ്റർ ചേരാനല്ലൂർ.
https://youtu.be/-ciK3zDLszk
https://youtu.be/md66Bc5SUrU
ഈ ആൽബം നിങ്ങൾക്ക്  ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി  ബന്ധപ്പെടുക.
രാജൻ കോശി (ബെഡ്ഫോർഡ് ):- 07877027439

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more