1 GBP = 129.91
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം; ഒരുക്കങ്ങൾ വിലയിരുത്താൻ വിപുലമായ വോളന്റീയർ കമ്മറ്റി യോഗം ഇന്ന് ലിവർപൂളിൽ….

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം; ഒരുക്കങ്ങൾ വിലയിരുത്താൻ  വിപുലമായ വോളന്റീയർ കമ്മറ്റി യോഗം ഇന്ന് ലിവർപൂളിൽ….

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ:-  നവംബർ 16  നു  നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്താനായി ഇന്ന് ശനിയാഴ്ച (09/11/19) ഉച്ചകഴിഞ്ഞു വിപുലമായ വോളന്റിയേഴ്‌സ് കമ്മറ്റിയുടെ മീറ്റിംഗ് ലിവർപൂളിൽ കൂടുമെന്നു സംഘാടക സമിതിക്കുവേണ്ടി റെവ. ഫാ. ജിനോ അരീക്കാട്ട്  അറിയിച്ചു . ലിവർപൂളിലെ ലിതെർലാൻഡ്  ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടു  മണിക്ക് ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് മൂന്നു മണി മുതൽ നാല് മണിവരെയാണ് യോഗം  ക്രമീകരിച്ചിരിക്കുന്നത്. ബൈബിൾ കലോത്സവത്തിന്റെ വിജയത്തിനായി  രൂപീകരിച്ചിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തും. കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർഥികൾക്കും, മാതാപിതാക്കൾക്കും, കാണികൾക്കും, എല്ലാവിധത്തിലും ഉള്ള സൗകര്യങ്ങൾ ക്രമീകരിക്കാനുള്ള അവസാന ഘട്ട  ഒരുക്കങ്ങളിൽ ആണ് സംഘാടകസമിതി.
നവംബർ പതിനാറു ശനിയാഴ്ച രാവിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി കൊളുത്തി  ഉത്‌ഘാടനം നിർവഹിക്കുന്നതോടെ    മല്സരങ്ങൾക്ക് തുടക്കമാകും. വിവിധ വേദികളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.
എട്ടു റീജിയനുകളിൽ നടന്ന റീജിയണൽ കലോത്സവങ്ങളിൽ നിന്നും വിജയികളായവരാണ്   ദേശീയ തലത്തിലുള്ള മത്സരത്തിൽ മാറ്റുരക്കുന്നത് .
യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
L21 0EQ,
KIRKSTONE ROAD WEST,
LITHERLAND.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more