1 GBP = 129.91
breaking news

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപത ത്രിതീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു…

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപത ത്രിതീയ  ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു…
നോർവിച്ച്‌  : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തിൽ  എട്ടു റീജിയനുകളിലായി നടത്തുന്ന   ത്രിതീയ വാർഷിക  ബൈബിള്‍ കണ്‍വെന്‍ഷന് കേംബ്രിഡ്ജ് റീജിയണിലെ നോർവിച്ച്   സെന്‍റ് ജോണ്‍ കത്തീഡ്രലില്‍ പ്രാർഥനാ നിർഭരമായ തുടക്കം . ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനും ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്റ്ററുമായ  റെവ. ഫാ. ജോർജ്ജ് പനക്കൽ വി സി യുട നേതൃത്വത്തിൽ ,റെവ. ഫാ. ആൻ്റണി പറങ്കിമാലിൽ വി .സി , റെവ. ഫാ. ജോസഫ് എടാട്ട് വി .സി .എന്നിവർ നയിക്കുന്ന കൺവെൻഷൻ രൂപതാധ്യക്ഷൻ  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു.  ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നവര്‍ക്കു പ്രതിസന്ധികളില്‍ ദൈവത്തെ സമീപിക്കുവാന്‍ പ്രചോദനം ലഭിക്കുമെന്നും അവര്‍ക്ക് പ്രതിഫലം ദൈവം തന്നെയായിരിക്കുമെന്നും ഉദ്ഘാടന സന്ദേശത്തിൽ  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു .   ദൈവത്തിന്റെ വലിയ പ്രവർത്തി നമ്മിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുവാനാണ് നാം ഒരുമിച്ചു ചേർന്നിരിക്കുന്നത് ,കേൾക്കുന്ന ഓരോ വചനവും വിശുദ്ധ കുർബാനയിൽ യാഥാർഥ്യമാവുന്നു .നമ്മുടെ പ്രതിസന്ധികളിൽ നാം ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ഈശോയ്ക്കാണ് , ഈശോയുമായി ആത്മബന്ധം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് പ്രതിസന്ധികളിൽ ഈശോയെ വിളിച്ചപേക്ഷിക്കാൻ പറ്റുകയുള്ളൂ . എപ്പോഴും അവനോടൊപ്പം ആയിരിക്കുവാൻ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികൾ . . അവനോടൊപ്പം മരിക്കാൻ  തായ്യാറാകുമ്പോൾ ആണ് നാം യഥാർഥ ക്രിസ്ത്യാനിയാകുന്നത്  അദ്ദേഹം കൂട്ടിച്ചേർത്തു .രാവിലെ ഒൻപതു മണിക്ക് ജപമാല യോടെയാണ് ശുശ്രൂഷകൾക്ക് തുടക്കമായത് , ഉത്‌ഘാടന സന്ദേശത്തിനു ശേഷം  നടന്ന ശുശ്രൂഷകൾക്ക് ഫാ, ജോർജ് പനക്കൽ , റെവ. ഫാ. ആൻ്റണി പറങ്കിമാലിൽ വി .സി , റെവ. ഫാ. ജോസഫ് എടാട്ട് വി .സി . എന്നിവർ നേതൃത്വം നൽകി .

ദൈവം നൽകുന്ന ദാനങ്ങൾക്കു മുൻപിൽ നമ്മൾ അൾത്താര ഉണ്ടാക്കണം എന്ന് റെവ. ഫാ. ജോർജ് പനക്കൽ തന്റെ സുവിശേഷ പ്രഘോഷണത്തിൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .”മാനവരാശിയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക ഉത്തരം ഈശോയാണ് .ഈശോയുമായി ആഴമേറിയ ബന്ധമുണ്ടാകുവാൻ നമുക്ക് വിളി ലഭിച്ചിരിക്കുന്നു .  നമ്മുടെ ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്തു യേശുവിനെ പ്രതിഷ്ഠിക്കുവാൻ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്നു .അതുപോലെ നമ്മിലുള്ള ക്രിസ്തു സാന്നിധ്യത്തെ പൂർണ്ണമായി അനുഭവിച്ചറിയുൻ നമ്മെ സഹായിക്കുന്നത് വിശുദ്ധ കൂദാശകൾ ആണ്  ,ഇത് നാം തിരിച്ചറിയണം .  ഈ വിശുദ്ധ കൂദാശകൾ നമുക്ക്  ലഭിച്ചിരിക്കുന്ന വലിയ ദാനങ്ങൾ ആണ് , വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ഒരു ജീവിതമാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിന്റെ അടിസ്ഥാന ശില. നമ്മുടെ ഏറ്റവും നല്ല ഐഡന്റിറ്റിയും വിശുദ്ധ കുർബാനയാണ്  .ദൈവം നൽകിയിരിക്കുന്ന ദാനങ്ങൾക്കു മുൻപിൽ നമ്മൾ അൾത്താര ഉണ്ടാക്കണം . നമ്മുടെ ബന്ധങ്ങൾക്ക്‌ നടുവിലും അൾത്താര വേണം .ദൈവം നൽകുന്ന എല്ലാ നന്മകളും അൾത്താരയിൽ വച്ച് വിശുദ്ധീകരിക്കണം . നാം ചെയ്യുന്ന ഓരോ പ്രവർത്തിയും ദൈവവേലയായി കരുതുക . ഓരോ പ്രവർത്തിക്കും ദൈവം പ്രതിഫലം നൽകും . അത് ജീവന്റെ പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നു . വിജയം ഉറപ്പുള്ള ജീവിതമാണ് ക്രൈസ്തവ ജീവിതം  അദ്ദേഹം കൂട്ടിച്ചേർത്തു .കേംബ്രിഡ്ജ്  റീജിയനിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം  വിശുദ്ധ കുർബാന അർപ്പിച്ചു  ഫാ. തോമസ് പാറക്കണ്ടത്തില്‍ സ്വാഗതം ആശംസിച്ചു.  കുട്ടികൾക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. റീജിയണൽ ഡയറക്ടർ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ നന്ദിയര്‍പ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more