1 GBP = 107.38

യു.കെ മലയാളികളെ തേടി വീണ്ടും മരണ വാർത്ത; 17 വയസ്സുള്ള ഏക മകൻ കെൻ വിനോദ് വർക്കിയുടെ മരണം പൂളിലെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും തീരാ ദുഖത്തിലാക്കി

യു.കെ മലയാളികളെ തേടി വീണ്ടും മരണ വാർത്ത; 17 വയസ്സുള്ള ഏക മകൻ കെൻ വിനോദ് വർക്കിയുടെ മരണം പൂളിലെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും തീരാ ദുഖത്തിലാക്കി

പൂളിലെ സ്ഥിര താമസക്കാരായ ചെങ്ങന്നൂർ-വെണ്മണി സ്വദേശികളായ വിനോദ് വർക്കി – ജൂലി വിനോദ് ദമ്പതികളുടെ ഏക മകൻ കെൻ വിനോദ് വർക്കി (17) ഇന്ന് രാവിലെ 11:15 ന് നിര്യാതനായി.

മാതാപിതാക്കളുടെയും ബന്ധുമിത്രാതികളുടെയും പ്രാർത്ഥനകൾ വിഫലമാക്കി കുറേകാലമായി രോഗബാധിതനായിരുന്ന പ്രിയപ്പെട്ട കെൻ വിധിക്കു കീഴടങ്ങുമ്പോൾ പൂൾ നിവാസികൾ വിങ്ങിപ്പൊട്ടുകയാണ്.

കെൻ വിനോദ് വർക്കിയുടെ ശവസംസ്കാര ചടങ്ങുകൾ നാട്ടിൽവെച്ചായിരിക്കും നടത്തുക. യു.കെ യിൽ പൊതു ദര്ശനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന് ഡോര്സെട് മലയാളീ അസോസിയേഷനും (DMA) മറ്റു സംഘടനകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. തീയതി പിന്നീട് അറിയിക്കുന്നതാണെന്നു ഡി.എം.എ ഭാരവാഹികൾ അറിയിച്ചു.

കെൻ വിനോദ് വർക്കിയുടെ ആകസ്മിക നിര്യാണത്തിൽ ഡി.എം.എ പ്രസിഡന്റ് ശ്രീ റെമി ജോസഫ്, സെക്രട്ടറി ശ്രീ ഉല്ലാസ് ശങ്കരൻ എന്നിവർ അതീവ ദുഃഖം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

റെമി ജോസഫ്: 079 8405 9106
സാം പാപ്പച്ചൻ: 074 5010 7909

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more