പി ആർ ഒ ലിംക
ലിവർപൂൾ:- ലിംക എന്ന ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷങൾക്ക് തിരി തെളിയാൻ ഇനി ദിനങ്ങൾ മാത്രം ബാക്കി. അതെ, സെപ്റ്റംബർ 28 ന് ശനിയാഴ്ചയാണ് ലിംകയുടെ ഓണാഘോഷ മഹാമഹം അതി വിപുലമായ പരിപാടികളോടെ ലിവർപൂൾ മലയാളികൾക്കായി കാഴ്ചവയ്ക്കുന്നത്. ഈ വർഷത്തെ ലിംക ഓണാഘോഷത്തിന് ബ്രാഡ്ലി സ്റ്റോക്ക് ടൗൺ കൗൺസിൽ മേയർ അഭിവന്ദ്യനായ കൗൺസിലർ ടോം ആദിത്യ മുഖ്യ വിശിഷ്ടാതിഥിയായിരിക്കും. ഒരു ജനതയുടേയും, അവരുടെ തനതായ സംസ്കാരത്തിന്റെ തനിമയാർന്നതും മധുരിക്കുന്നതുമായ ഓണാഘോഷങൾക്കു വേണ്ടിയുള്ള ലിവർപൂൾ മലയാളികളുടെ കാത്തിരുപ്പ് ഈ വലിയ ആഘോഷത്തിലൂടെ സഭലമാവുകുകയാണ് . അതിനുള്ള അവസാന മിനുക്കു പണികളിലുമാണ് ലിംക എന്ന മലയാളി കൂട്ടായ്മ. കുടുംബ ബന്ധങ്ങളും അവ നൽകുന്ന മൂല്യങ്ങളും വിളക്കിച്ചേർത്ത പ്രവർത്തന ശൈലി മുഖമുദ്രയാക്കിയിട്ടുള്ള ലിംക, ഇപ്രാവശ്യവും ഊന്നൽ നൽകുന്നത് ഒരു കുടുംബാധിഷ്ഠിത ഓണാഘോഷത്തിനാണ്.

ഈ വരുന്ന ശനി യാഴ്ച്ച ലിവർപൂളിലെ ഓൾഡ് സ്വാനിലുള്ള ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിന്റെ വിശാലമായ സ്കൂൾ അങ്കണവും അതിലും വിസ്തൃതമായ പരിസരങ്ങളും ലിംകയുടെ ഈ വർഷത്തെ ഓണാഘോഷ വേദിക്കായി തയ്യാറെ ടുത്തു കഴിഞ്ഞു സെപ്റ്റംബർ 28 ശനിയാഴ്ച്ച, പ്രഭാതം മുതൽ പ്രദോഷംവരെ നീളുന്ന വലിയ ഓണാഘോഷങ്ങൾ കലാ- കായിക- സാംസ്കാ രിക പരിപാടികളാൽ സമ്പുഷ്ടമായിരിക്കും. നൈസർഗ്ഗിക സിദ്ധികളാൽ അതി സമ്പുഷ്ട മായ ലിവർപൂൾ മലയാളികൾ ഒരുക്കുന്ന കലാപരിപാടികൾ, ദേശീയ നിലവാരത്തിനപ്പുറം കിടപിടിക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകൾ തനിമയുടെ തനിയാവർത്തനം അന്വർത്ഥമാക്കുന്ന കായിക മൽസരങ്ങൾ, നർമ്മത്തിൽ ചാലിച്ച ജീവിതത്തിൻറെ നഗ്നയാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കുന്ന കലാവിഷ്കാരങ്ങൾ, കൂടാതെ അതിവിശിഷ്ടാഥിതികളുടെ സാന്നിദ്ധ്യം, ചെണ്ട മേളം, ഇങ്ങനെ നീളുന്നു ലിംക ഓണം 2019.

വർണ്ണപ്പകിട്ടാർന്ന കലാസൃഷ്ടികൾക്കും, അനുമോദനങൾ ക്കും മേമ്പൊടിയായി ദാമ്പ്യത്യ കുടുംബജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും, ലിവർപൂളിലെ മലയാളി ഷഷ്ഠിപൂർണിമകളെയും ഈ ആഘോഷവേളയിൽ ലിംക ആദരിക്കുന്നു. കുടുംബാംഗങ്ങൾക്കൊപ്പം സുഷിപ്തവും വിഭവ സമ്പുഷ്ടവുമായ ഓണസദ്യക്ക് ശേഷമായിരിക്കും കലാ സായാഹ്നത്തിന് നാന്ദി കുറിക്കുന്നത്.
ഈ കഴിഞ്ഞ ആഗസ്റ്റ് 31ന് ഷെഫീൽഡിലെ മാൻവേർസ് തടാകത്തിന്റെ ജലപരപ്പിൽ തീർത്തത് ഒരു ചരിത്ര നിയോഗം തന്നെ . യുക്മ യുടെ ആഭിമിഖ്യത്തിൽ സംഘടിപ്പിച്ച മഹത്തായ ജലോത്സവത്തിൽ ലിവർപൂളിന്റെ ജവഹർ തായങ്കരി വന്നത് വന്നു കണ്ടു കീഴടക്കാൻ തന്നെയായിരുന്നു. അക്ഷരാർത്ഥത്തിൽ ജലരാജാക്കന്മാരുടെ അജയ്യത ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കഠിനമായ വെല്ലുവിളികളെ അനന്യ സാധാരണമായ മനോധൈര്യത്തോടെ സമചിത്തതയോടെ പ്രൊഫഷണലിസത്തോടെ നേരിടാനുള്ള കരുത്തു തോമാസ്കുട്ടി ഫ്രാൻസിസിന്റെ ക്യാപ്റ്റൻസിയും, മാസങ്ങൾ നീണ്ട കടുത്ത പരിശീലനത്തിന്റെയും പരിണിതഫലമായി
ലിവർപൂൾ മണ്ണിലേക്ക് വീണ്ടും യുക്മ ട്രോഫിയെത്തിക്കുവാൻ കഴിഞ്ഞു. ലിവർപൂളിലെ എല്ലാവിധ വിചാരധാരകളെയും കോർത്തിണക്കാൻ സാധിക്കുന്നുവെന്നതാണ് ഈ ചെംമ്പടയുടെ മഹാത്മ്യം. ഈ സംഘാടക വെല്ലുവിളി നിറഞ്ഞ സംരംഭത്തെ വിജയിപ്പിച്ച യുക്മയേയും അതിനു നേതൃത്വം നൽകിയ ഭാരവാഹികളേയും ലിംക തദവസരത്തിൽ അനുമോദിക്കുകയാണ്.
കൊച്ചിൻ മെലഡി ഹിറ്റ്സ് ടീം അംഗങ്ങളായ “മലയാള ടെലിവിഷൻ കോമഡി ഷോകളായ കോമഡി ഉത്സവം, കോമഡി സർക്കസ് തുടങ്ങിയ പരിപാടിയിലൂടെ പ്രശസ്തനായ ശ്രീ അനൂപ് പാലാ,ഏഷ്യാനെറ്റിലെ മ്യൂസിക് ഇന്ത്യ, സ്കൂൾ ബസ് തുടങ്ങിയ പരിപാടികളിലൂടെ പ്രശസ്തനായ ഷിനോ പോൾ,അമൃതാ ടിവി യുടെ ട്രൂപ്പ് വിന്നർ ആയ അറാഫത് കടവിൽ, യുകെയിലെ മുൻനിര കോമടി താരമായ അശോക് ഗോവിന്ദൻ, തുടങ്ങിയവർ പങ്കെടുക്കുന്ന രണ്ടു മണിക്കൂർ ദൈർഘ്യമുള്ള സ്റ്റേജ് പ്രോഗ്രാം, അതോടൊപ്പം തന്നെ
ലിംക ഡാൻസ് സ്കൂൾ കുട്ടികളുടെ നയന മനോഹരമായ നൃത്തനൃത്യങ്ങൾ, ഓണത്തിന്റെ സാംസകാരിക തനിമ ഉയർത്തി പിടിക്കുന്ന ഓണക്കളികൾ, അത്തപ്പൂക്കള മൽസരം, തിരുവാതിര, ചെണ്ടമേളം, മാവേലിയെ സ്വീകരിക്കൽ തുടങ്ങി വൈവിധ്യമായ പരിപാടികളോടെയാണ് ലിംകയുടെ ഈ വർഷത്തെ ഓണാഘോഷം പൊടിപൊടിക്കുന്നത്.
ഗൃഹാതുരത്വത്തിന്റെ നിഴലിൽ പ്രവാസ മണ്ണിൽ മലയാളികൾക്ക് സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവമായി മാറ്റപ്പെടുന്ന ഓണാഘോഷത്തിന് നിറക്കൂട്ട് ചാർത്തുന്നത് എപ്പോഴും അത്തപ്പൂക്കളമാണ്. ഇതാ ലിംക പോയ വർഷങളിലെപ്പോലെ അത്തപ്പൂക്കള മത്സരത്തിലൂടെ ബ്രോഡ്ഗ്രീൻ സ്കൂൾ അങ്കണം മറ്റൊരു മലയാളനാട് ആക്കി മാറ്റുകയാണ്. ലിംകയുടെ ഈ വർഷത്തെ വർണ്ണാഭമായ ഓണാഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന പൂക്കള മൽസരത്തിന് ഇക്കുറിയും ആകർഷകമായ സമ്മാനങ്ങളാണ് നൽകുന്നത് . ഒന്നാം സമ്മാനം വിരാളിലെ മദർ ഇന്ത്യ കിച്ചൺ സ്പോൺസർ ചെയ്യുന്ന 101 പൗണ്ടും രണ്ടാം സമ്മാനം 51പൗണ്ടും മൂന്നാം സമ്മാനം 25 പൗണ്ടും ആണ് മത്സര വിജയികൾക്ക് ലഭിക്കുന്നത്.
വിപുലമായ ഓണാഘോഷങൾക്ക് ലിംക ചെയർപേഴ്സൺ ശ്രീ തമ്പി ജോസ്, സെക്രട്ടറി ശ്രീ രാജി മാത്യു, ട്രഷറർ നോബിൾ ജോസ്,
പ്രോഗ്രാം കോർഡിനേറ്റർസ് ബിജു പീറ്റർ, ബിനു മൈലപ്ര എന്നിവർനേതൃത്വം നൽകുന്നു. ലിംകയുടെ ഓണം 2019 ലേക്ക് ഏവരെയും ഹൃദ്യയപൂർവം സ്വാഗതം ചെയ്യുന്നു.
വേദി:-
BROAD GREEN INTL SCHOOL
OLD SWAN, HELIERS ROAD
L13 4DH
LIVERPOOL
SEPTEMBER 28 SATURDAY
click on malayalam character to switch languages