ജോഷി സിറിയക്
കൊന്റ്:- യു കെയിലെ വടംവലി പ്രേമികൾ ഏറെ ആകാംക്ഷയോടും ആവേശത്തോടും കാത്തിരിയ്ക്കുന്ന സഹ്യദയ വടംവലി മത്സരങ്ങൾ സെപ്തംബർ 22 ഞായറാഴ്ച ഹിൽഡൻ ബറോ സാക്ക് വില്ലെ സ്കൂൾ അങ്കണത്തിൽവച്ച് നടക്കുകയാണ്. ഇംഗ്ലണ്ടിലെ ഉദ്യാന നഗരിയായ കെന്റിന്റെ തിലകക്കുറിയായ ടൺ ബ്രിഡ്ജ് വെൽസിലെ മലയാളി അസ്സോസിയേഷനായ സഹൃദയ സംഘടിപ്പിയ്ക്കുന്ന തുടർച്ചയായ അഞ്ചാമത് മൽസരങ്ങൾക്കാണ് വീണ്ടുമൊരു ഓണക്കാലത്ത് തിരിതെളിയുന്നത്. മികച്ച സംഘാടക മികവുകൊണ്ട് സഹ്യദയ വടംവലി മൽസരങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു, അതു കൊണ്ടു തന്നെ യു കെയിലെ ഏറ്റവും മികച്ച ടീമുകളാണ് ഈ മത്സരത്തിൽ മാറ്റുരയ്ക്കാനെത്തുന്നത്.
വീണ്ടും കെന്റിന്റെ മണ്ണിൽ മലയാളി കരുത്തൻമാർ ഏറ്റുമുട്ടുന്ന വടംവലി മത്സരങ്ങൾക്ക് ആരവമുയരുമ്പോൾ വടംവലിയുടെ തമ്പുരാക്കൻമാർ മുഴുവൻ കരുത്തും കൈകളിലും കാലുകളിലും ആവാഹിച്ച് കടത്തനാടൻ കളരിയിലെ അഭ്യാസികളെപ്പോലെ അങ്കത്തിനിറങ്ങുമ്പോൾ പോരട്ടവീര്യത്തിന് സാക്ഷികളാവാനെത്തുന്നത് യു കെയിൽ അങ്ങോളമിങ്ങോളമുള്ള വടംവലി പ്രേമികളാണ്.
വടംവലി മൽസരങ്ങളോടൊപ്പം മുൻ വർഷങ്ങളിലേതുപോലെ അത്തപ്പൂക്കള മത്സരവും സഹ്യദയ ഒരുക്കുന്നു. കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന അത്തപ്പൂക്കളങ്ങളുടെ ദൃശ്യവിസ്മയം ആസ്വദിയ്ക്കാനും മൽസരങ്ങളിൽ പങ്കുചേരുവാനുമായി മുൻ വർഷങ്ങളിൽ കെൻറിലെ വിവിധ മലയാളി അസ്സോസിയേഷനുകളിൽ നിന്നും അംഗങ്ങൾ കുടുംബസമേതം എത്തിയിരുന്നു.
പരിപാടികളുടെ വിജയത്തിനായി പ്രസിഡണ്ട് ശ്രീ.ബിജു ചെറിയാന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
കുട്ടികൾക്ക് സൗജന്യ ബൗൺസികാസിൽ, സൗജന്യ പാർക്കിംഗ്, നാടൻ ഭക്ഷണശാല, എന്നിവയും ഒരുക്കിയിട്ടുണ്ട്,
പൂക്കള മത്സരത്തിന് പങ്കെടുക്കുന്ന ടീമുകൾ രാവിലെ 9 മണിക്ക് എത്തിച്ചേരേണ്ടതാണ്.
വടംവലി മൽസരങ്ങളുടേയും പൂക്കള മൽസരത്തിന്റെയും കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.
07577006662,
07515120019,
07958236786
മത്സര വേദിയുടെ വിലാസം
Sackville School,
Tonbridge Road,
Hildenborough,
Kent,
TN11 9HN.
click on malayalam character to switch languages