1 GBP = 129.93
breaking news

ന്യൂ കാസിൽ മലയാളികൾ ഓണം ആഘോഷിച്ചു…

ന്യൂ കാസിൽ മലയാളികൾ ഓണം ആഘോഷിച്ചു…
ന്യൂ കാസിൽ . ന്യൂകാസിലിൽ ഏറ്റവും കൂടുതൽ മലയാളി കുടുംബങ്ങളുടെ സജീവത്വം കൊണ്ട്  കീർത്തി കേട്ട “മാൻ “അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ മലയാളിത്തം നിറഞ്ഞതും ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതും ആയി . ഈ കഴിഞ്ഞ ഞായറാഴ്ച ഒരു മുഴുവൻ ദിനവും നീണ്ടു നിന്ന ആഘോഷ പരിപാടികൾ ഏറെ വ്യത്യസ്തവും പുതുമകൾ നിറഞ്ഞതും ആയിരുന്നു. കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ പൂക്കളം ഇട്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത് . തുടർന്ന്  വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന മാവേലിയെ വരവേൽക്കൽ  ഏറെ ശ്രദ്ധേയമായിരുന്നു . തുടർന്ന് മാൻ ലേഡീസ് അവതരിപ്പിച്ച തിരുവാതിര , കുട്ടികളുടെയും , മുതിർന്നവരുടെയും നേതൃത്വത്തിൽ നടന്ന വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി .
ഷെഫ് റോബിൻ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം. വിവിധ ഗ്രൂപ്പുകൾക്കായി വടം വലി മത്സരം , വിവിധ ഓണക്കളികൾ എന്നിവയും അരങ്ങേറി . കുറുമള്ളൂർ സജി ഭാഗവതരുടെ നേതൃത്വത്തിൽ ലൈവ് പക്കമേളത്തിന്റെ അകമ്പടിയോടെ അരങ്ങേറിയ കച്ചേരിയും ഏവരും ആസ്വദിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more