1 GBP = 129.93
breaking news

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺന്റെ ഓണാഘോഷം പൊന്നോണം 2019 നാളെ; അലക്സ് വർഗ്ഗീസ് മുഖ്യാതിഥി…

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺന്റെ ഓണാഘോഷം പൊന്നോണം 2019 നാളെ; അലക്സ് വർഗ്ഗീസ് മുഖ്യാതിഥി…
പ്രസ്റ്റൺ:- നോർത്ത് വെസ്റ്റിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റന്റെ ഓണാഘോഷം “പൊന്നോണം – 2019” നാളെ ശനിയാഴ്ച (14/9/19) യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്  ഉദ്ഘാടനം ചെയ്യും. പ്രസ്റ്റണിലെ ലോംഗ്രിഡ്ജ് സിവിക് ഹാളിൽ നടക്കുന്ന ഓണാഘോഷ പരിപാടിക്ക് എഫ്.ഒ. പി കോർഡിനേറ്റർ സെബാസ്റ്റ്യൻ. കെ.ജോസഫ് അദ്ധ്യക്ഷത വഹിക്കും. പ്രസ്റ്റൺ കത്തീഡ്രൽ പള്ളി വികാരി റവ.ഫാ.ബാബു പുത്തൻപുരയ്ക്കൽ മുഖ്യാതിഥിയായിരിക്കും.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ മാവേലി മന്നനന് വരവേല്പ്, പൊതുസമ്മേളനം, പരമ്പരാഗതമായ രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ, ബോളിവുഡ്, ക്ലാസിക്കൽ ഡാൻസുകൾ, കോമഡി സ്കിറ്റുകൾ, തുടങ്ങി വൈവിധ്യമാർന്ന നിരവധി കൾച്ചറൽ പ്രോഗ്രാമുകൾ ഉണ്ടായിരിക്കുന്നതാണ്. വിവിധ പരിപാടികൾക്ക് കമ്മിറ്റിയംഗങ്ങൾ നേതൃത്വം  കൊടുക്കും.
എഫ്. ഒ.പിയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിക്കു വേണ്ടി കോർഡിനേറ്റർ സെബാസ്റ്റ്യൻ ജോസഫ് അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
Longridge Civic Hall,
1 Calder Ave,
Longridge,
Prestion,
PR3 3HJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more