1 GBP = 129.93
breaking news

പൂവിറുത്തു പൂക്കളമിട്ടു സമ്മാനങ്ങൾ നേടാൻ ലിംക ഓണം 2019  സെപ്റ്റംബർ 28ന്…

പൂവിറുത്തു പൂക്കളമിട്ടു സമ്മാനങ്ങൾ നേടാൻ ലിംക ഓണം 2019  സെപ്റ്റംബർ 28ന്…

പി.ആർ.ഒ ലിംകാ

ലിവർപൂൾ:- ഗൃഹാതുരത്വത്തിന്റെ  നിഴലിൽ പ്രവാസ മണ്ണിൽ മലയാളികൾക്ക്  എന്നും പ്രചോദനമാകാൻ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവമായ് മാവേലി നാടിൻറെ മഹോത്സവം ആയ ഓണം  മലയാളികൾ ആഘോഷിക്കുമ്പോൾ അതിനു വേറൊരു  തലമുണ്ട്. ഓണക്കോടി അണിഞ്ഞ് ഊഞ്ഞാലാടി തിരുവാതിര കളിച്ച് തൂശനിലയിൽ ഓണസദ്യ ഉണ്ട് മാവേലി നാടു മുഴുവൻ  സന്തോഷിക്കുമ്പോൾ  ലിംകയും അതിൽ പങ്കുചേരുന്നു.

സെപ്റ്റംബർ 28 ശനിയാഴ്ച  ബ്രോഡ്ഗ്രീൻ സ്കൂൾ അങ്കണത്തിൽ ആണ് ലിംകയുടെ ആഘോഷങ്ങൾ  നടക്കുന്നത്. ഓണിഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന പൂക്കളം ഒരുക്കൽ ഇപ്രാവശ്യം ഒരു മൽസരം തന്നെ ആകർഷക സമ്മാനങ്ങളുമായി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം 101 പൗണ്ടും രണ്ടാം സമ്മാനം 51പൗണ്ടും മൂന്നാം സമ്മാനം 25 പൗണ്ടും ആണ് ലഭിക്കുന്നത്. പ്രാദേശിയർ ഉൾപ്പെടെ ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു മൽസരം ഒരുക്കിയിരിക്കുന്നത് എന്ന് ലിംക ഭാരവാഹികൾ അറിയിക്കുകയുണ്ടായി. മൽസര നിബന്ധനകൾ പാലിച്ചുകൊണ്ട് ഏവർക്കും പങ്കെടുക്കാം എന്നും അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ

07970944925, 07889 134397

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more