1 GBP = 129.99
breaking news

ജി.സി.എസ്.ഇ പരീക്ഷയിൽ അഭിമാന വിജയവുമായി അമിതും ജോസിനും…

ജി.സി.എസ്.ഇ പരീക്ഷയിൽ അഭിമാന വിജയവുമായി അമിതും ജോസിനും…
അമിത് ഷിബുവിന്റെ നേട്ടത്തിൽ എഡിംങ്ങ്ടൺ മലയാളികൾക്ക് അഭിമാനിക്കാം… 
പത്തിൽ ഒൻപത് ഡബിൾ എ സ്റ്റാറും ഒരു എസ്റ്റാറും നേടി അമിത് ഷിബു സട്ടൻ കോൾഡ് ഫീൽഡിലെ ബിഷപ്പ് വാൽഷ് സെക്കൻഡറി സ്കൂളിലെ ഒന്നാമനായി. അമിത്തിന്റെ നേട്ടത്തിൽ എർഡിംങ്ങ്ടൺ മലയാളികളും അഭിമാനിക്കുകയാണ്‌. ചിട്ടയായ പഠനരീതികളും ദൈവാനുഗ്രഹവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് കുടുബം  ഉറച്ച് വിശ്വസിക്കുന്നു. ഈ കൊച്ചു മിടുക്കന്  ഭാവിയിൽ ഒരു പീഡിയാട്രിഷൻ ആകാനാണ് താല്പര്യം. പഠനത്തോടൊപ്പം പാചകം, കരാട്ടേ,  ഫുട്ബോൾ, ബാഡ്മിന്റൺ, ഡിബേറ്റിംഗ് എന്നിവയിലും  തല്പരനായ  അമിത്  സ്കൂളിൽ കൗൺസിൽ ലീഡറുമായിരുന്നു.
 മീനടം സ്വദേശി ഷിബു തോമസിന്റേയും എസ്മിയുടെയും മൂത്ത മകനാണ് അമിത്. ഇളയ സഹോദരൻ അദിത് ഇതേ സ്കൂളിൽ ഇയർ 7 വിദ്യാർത്ഥിയാണ്.
സാൽഫോർഡിൽ നിന്നും മിന്നും ജയവുമായി ജോസിൻ ജിജി…
സാൽഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും എം.കെ.സി.എ പ്രസിഡന്റുമായ ജിജി എബ്രഹാമിന്റെയും മിനി ജിജിയുടെയും മകനായ ജോസിൻ ജിജി നാല് വിഷയങ്ങളിൽ എ ഡബിൾ സ്റ്റാറും ഏഴ് വിഷയങ്ങളിൽ എ സ്റ്റാറും കരസ്ഥമാക്കിയാണ് മികച്ച വിജയം നേടിയത്. കോട്ടയം കുറുമള്ളൂർ കൊച്ചുപറമ്പിൽ ജിജി എബ്രഹാമും ചാമക്കാല കോളാമ്പറയിൽ മിനി ജിജിയുമാണ് ജോസിന്റെ മാതാപിതാക്കൾ. ഊംസ്റ്റൺ ഗ്രാമർ സ്കൂളിൽ നിന്നും വിജയിച്ച ജോസിൻ തുടർന്നും അവിടെ തന്നെയാണ് എ ലെവലിനും തുടർന്ന് പഠിക്കുന്നത്. ഭാവിയിൽ കെമിക്കൽ എഞ്ചിനീയറാകാനാണ് ജോസിൻ ആഗ്രഹിക്കുന്നത്. ജോണാ ജിജി (ഇയർ 8), ജോവീനാ ജിജി (ഇയർ 5) എന്നിവർ സഹോദരങ്ങളാണ്.
അമിത് ഷിബുവിനും ജോസിൻ ജിജിയ്ക്കും യുക്മ ന്യൂസിന്റെ  അഭിനന്ദനങ്ങൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more