1 GBP = 129.93
breaking news

സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് അണിയിച്ചൊരുക്കുന്ന അഞ്ചാമത് അഖില യുകെ വടം വലി മത്സരവും പൂക്കള മത്സരവും സെപ്റ്റംബർ 22 ന് കെന്റിലെ ഹിൽഡൻബറോയിൽ…

സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് അണിയിച്ചൊരുക്കുന്ന അഞ്ചാമത് അഖില യുകെ വടം വലി മത്സരവും പൂക്കള മത്സരവും സെപ്റ്റംബർ 22 ന്  കെന്റിലെ ഹിൽഡൻബറോയിൽ…
ജോഷി സിറിയക് 
കെൻറ്:- തുടർച്ചയായ അഞ്ചാം തവണ സഹൃദയ ദി വെസ്റ് കെന്റ് കേരളൈറ്റ്സ് കഴിഞ്ഞ  വർഷത്തേതിൽ നിന്നും വ്യത്യസ്തമായി യുകെയിൽ ആദ്യമായി ഈ വർഷം 5-A side ഫോർമാറ്റിൽ വടംവലി മത്സരങ്ങൾ നടത്തുന്നത്. കഴിഞ്ഞ നാലു വർഷത്തെ സംഘടനാ മികവും പരിചയ സമ്പത്തും, മുൻ  വർഷങ്ങളിലെ ടീമുകളുടെ പ്രാധിനിത്യം കൊണ്ടും ഏറെ ശ്രദ്ധേയമായിരിന്നു സഹൃദയയുടെ വടംവലി-പൂക്കളമത്സരങ്ങൾ.
കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കുക എന്ന മഹത്തായ ഉദ്ദേശവും സഹൃദയ ഈ വർഷത്തെ വടംവലി-പൂക്കള മത്സരതോടൊപ്പം മുന്നോട്ടു വെക്കുന്നു. കഴിഞ്ഞ വർഷം ഏകദേശം 7000 ത്തോളം പൗണ്ട് സമാഹരിച്ചു കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ 8 പ്രളയബാധിത കുടുംബംങ്ങൾക്കു സഹായം നേരിട്ടെത്തിച്ച് സഹൃദയ പ്രവാസി സംഘടനകളിൽ മാതൃകയായതാണ്. ഈ വർഷവും പ്രളയം വിതച്ച നാശനഷ്ടങ്ങളിൽ ഒരു സഹായമാകുക എന്ന ഉദ്ദേശം സഫലമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. അതോടൊപ്പം യുക്മ സംഘടിപ്പിക്കുന്ന അഖില യുകെ കേരളപുരം വള്ളം കളി മത്സരത്തിൽ സഹൃദയ ബോട്ട് ക്ലബ്‌ മാറ്റുരക്കുന്നത് ഈ ചാരിറ്റി ഫണ്ട്‌ റൈസിംഗിന്റെ ഭാഗമായിട്ടാണ്.
5 പേരും ഒരു സബ്സ്റ്റിട്യൂട്ടും അടങ്ങുന്ന വടം വലി ടീമിന്റെ മാക്സിമം weight 435kg ആണ്.  വടംവലി മത്സരത്തിൽ ടീമുകൾക്ക് ഇന്റർനാഷണൽ വടംവലി ശൈലിയിൽ പുറകോട്ട് വലിക്കാനും. അല്ലെങ്കിൽ കേരള ശൈലിയിൽ വടം പുറത്തിട്ടു വലിക്കാനും അനുമതിയുണ്ട്.
പൂക്കളമത്സരത്തിനു ഒരു ടീമിൽ 5 അംഗങ്ങൾക്ക് പങ്കെടുക്കാം.
വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് പ്രൈസുകളും ട്രോഫിയും ആണ് . മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ആഗസ്റ്റ് 31ന് മുൻപായി പേര് രജിസ്ട്രർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് സഹൃദയ ഭാരവാഹികളുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക .
07577006662,
07515120019,
07958236786

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more