1 GBP = 129.93
breaking news

ബെന്നിയുടെ പൊതു ദർശനം ഇന്ന് സ്വാൻസി ഹോളി ക്രോസ് ദേവാലയത്തിൽ; അന്ത്യയാത്രാ മൊഴിചൊല്ലാൻ അനേകമാളുകൾ എത്തിച്ചേരും….

ബെന്നിയുടെ പൊതു ദർശനം ഇന്ന്  സ്വാൻസി ഹോളി ക്രോസ് ദേവാലയത്തിൽ;  അന്ത്യയാത്രാ മൊഴിചൊല്ലാൻ അനേകമാളുകൾ എത്തിച്ചേരും….
സ്വാൻസി :- പക്ഷാഘാതം മൂലം കഴിഞ്ഞയാഴ്ച മരണത്തിന് കീഴടങ്ങിയ ബെന്നി പി.കെ യുടെ മൃതദേഹം ഇന്ന്  (ശനി) നടക്കും. സ്വാൻസിയിലെ  ഹോളി ക്രോസ് ദേവാലയത്തിലാണ് പൊതുദർശനം നടക്കുന്നത്. ഹോളി ക്രോസ് ഇടവക വികാരി ഫാ.സിറിൾ തടത്തിലിന്റെ നേതൃത്വത്തിലാണ് ശുശ്രൂഷകൾ നടക്കുക. മോറിസ്റ്റൻ സേക്രട്ട് ഹാർട്ട് ദേവാലയത്തിലെ വികാരി ഫാ. കാനൻ ജേസൻ ശുശ്രൂഷകളിൽ സംബന്ധിക്കും.  ഉച്ചക്ക് 12 മണിക്ക് ദേവാലയത്തിലേക്ക് മൃതദേഹത്തെ ഫ്യൂണറൽ ഡയറക്ടേഴ്സ് എത്തിക്കും. തുടർന്ന് 12. 30 ന് വി.കുർബ്ബാനയും പൊതുദർശനവും നടക്കും. പൊതു ദർശനം അവസാനിച്ച ശേഷം അന്ത്യോമപചാരമർപ്പിക്കാനെത്തുന്നവർക്കായി ചെറിയൊരു റിഫ്രഫ്മെന്റും ഒരുക്കിയിട്ടുണ്ട്.
ഒരാഴ്ച മുൻപാണ് സ്വാൻസിയിൽ താമസക്കാരനായിരുന്ന കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ പെരേപ്പാടൻ വീട്ടിൽ ബെന്നി പി.കെ (53)പക്ഷാഘാതം മൂലം മരണത്തിന് കീഴങ്ങിയത്. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നുമില്ലാതിരുന്ന ബെന്നി പതിവുപോലെ ഉറങ്ങിയതിന് ശേഷം രാവിലെ ഭാര്യ വിളിക്കുമ്പോൾ ബോധമില്ലാതെ കിടക്കുന്ന ബെനിയെയാണ് കാണാൻ കഴിഞ്ഞത്. ICU നഴ്സായ ഭാര്യ ജിഷ ഭർത്താവിന് പരിചരണം കൊടുക്കുകയും ഒപ്പം തന്നെ എമർജൻസി സർവ്വീസിനെ വിളിക്കുകയും ചെയ്തു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വെൻറിലേറ്ററിലേക്ക് മാറ്റുകയാണുണ്ടായത്. 24 മണിക്കൂർ വെന്റിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് ബെന്നി മരണത്തിന് കീഴടങ്ങിയത്.
റെഡിങ്ങിലുള്ള ഭാര്യാ സഹോദരൻ ജോഷിയും കുടുംബവും സംഭവം അറിഞ്ഞയുടനെ സ്വാൻസിയിൽ എത്തിയിരുന്നു. ബെന്നി – ജിഷ ദമ്പതികൾക്ക് 3 ആൺകുട്ടികളാണുള്ളത്. മൂത്ത മകൻ ആൽവിൻ ബെന്നി യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നു. രണ്ടാമൻ ഗ്ലാഡ്വിൻ ബെന്നി ഏഴാം ക്ലാസ്സിലും,  ഇളയ കുട്ടി ക്രിസ് വിൻ ബെന്നി മൂന്നാം ക്ലാസ്സിലും പഠിക്കുന്നു.
15 വർഷക്കൾക്ക് മുമ്പ് സ്വാൻസിയിൽ എത്തിച്ചേർന്ന ബെന്നിയും കുടുംബവും സ്വാൻസിയിലുള്ള എല്ലാ മലയാളികൾക്കും വളരെ പ്രിയപ്പെട്ടവരായിരുന്നു. അപ്രതീക്ഷിതമായ ബെന്നിയുടെ വേർപാട് സ്വാൻസിയിലെ ഓരോ മലയാളിയെയും തീരാ ദുഃഖത്തിലാക്കി. മോറിസ്റ്റൻ ഹോസ്പിറ്റലിൽ ജീവനക്കാരനായിരുന്ന ബെന്നി സഹപ്രവർത്തകരായ ഇംഗ്ലീഷുകാരുൾപ്പെടെ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. എപ്പോഴും സൗമ്യനായി ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ബെന്നിയെയാണ് എല്ലാവരും ഓർമിക്കുന്നത്. ഇന്ന് നടക്കുന്ന wake up mass ൽ മോറിസ്റ്റൻ ഹോസ്പിറ്റലിലെ ബെന്നിയുടെ ഡിപ്പാർട്ട്മെൻറിലെ എല്ലാ ജീവനക്കാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ബെന്നിയുടെ മൃതദേഹം ദേവാലയത്തിൽ കൊണ്ടുവരുന്നതു മുതലുള്ള എല്ലാ ശുശ്രൂഷകളും തൽസമയം ലൈവ് ആയി കാണാവുന്നതാണ്. VSQUARE TV യാ ണ് ലൈവ് കാണുവാനുള്ള സൗകര്യം ഒരുക്കുന്നത്. ശനിയാഴ്ചത്തെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഇടവകപ്പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.
ശുശ്രൂഷകളിൽ സംബന്ധിക്കുവാൻ എത്തിച്ചേരുന്നവർ ബെക്കെ, പൂക്കൾ എന്നിവ ഒഴിവാക്കണമെന്ന് ബെന്നിയുടെ കുടുംബാംഗങ്ങൾ പ്രത്യേകം അറിയിച്ചിട്ടുണ്ട്. ബെന്നിയോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുവാൻ പള്ളിയുടെ പോർച്ചിൽ വച്ചിരിക്കുന്ന മെസേജ് ബുക്കിൽ അനുശോചനം രേഖപ്പെടുത്തുകയും അടുത്ത് വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ  അവരവരുടെ കോൺട്രിബ്യൂഷൻ ഇടുകയും ചെയ്യാം. അങ്ങനെ കിട്ടുന്ന തുക ചാരിറ്റിക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് വിശാലമായ കാർ പർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
ദേവാലയത്തിന്റെ വിലാസം :-
Holy Cross Catholic Church,
Upper Kings Head Road,
Gend rose,
Swansea
SA5 8BR.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more