1 GBP = 129.93
breaking news

കുഞ്ഞുമാലാഖ ആദം ബെന്നിയുടെ മൃതസംസ്കാര കർമ്മങ്ങൾ ഇന്ന് പൂളിൽ…

കുഞ്ഞുമാലാഖ ആദം ബെന്നിയുടെ മൃതസംസ്കാര കർമ്മങ്ങൾ ഇന്ന് പൂളിൽ…

ഡോർസെറ്റ്:- പൂളിൽ കഴിഞ്ഞ ദിവസം വിടരും മുൻപേ കൊഴിഞ്ഞ കുഞ്ഞു മാലാഖ ആദം ബെന്നിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ആഗസ്റ്റ്  ഒന്ന് വ്യാഴാഴ്ച നടക്കും. രാവിലെ പതിനൊന്ന് മണിക്ക് ബോൺമോത്തിലെ   കിൻസൺ  സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ ദിവ്യബലിയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പൂളിലെ ബ്രാങ്ക്സം സിമിത്തേരിയിൽ ഉച്ചക്ക് ശേഷം ഒന്നരയോടെ  ആദമിന് അന്ത്യ വിശ്രമം ഒരുക്കും.

പൂളിൽ താമസിക്കുന്ന ബെന്നി ഔസേപ്പ്  സ്വപ്ന ദമ്പതികളുടെ  അഞ്ചാഴ്ച മാത്രം പ്രായമായ കുഞ്ഞ് ആദം  കഴിഞ്ഞ വെള്ളിയാഴ്ചയാണ് (26/07/19) ലോകത്തോട് വിട പറഞ്ഞത്.  സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചായിരുന്നു ആദമിന്റെ മരണം സ്ഥിരീകരിച്ചത്. ഗർഭസ്ഥ കാലഘട്ടത്തിൽ പ്രത്യേക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല കുഞ്ഞിന്. പ്രസവാനന്തരം ശ്വാസകോശ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അസുഖം കണ്ടെത്തുകയായിരുന്നു. ആൽബിൻ, അലൻ, ആബേൽ, അനബെൽ എന്നീ നാലു സഹോദരങ്ങളാണ് ആദമിനുള്ളത്. ബെന്നിയുടെ സ്വദേശം നാട്ടിൽ കാലടിയിലാണ്, ഭാര്യ സ്വപ്ന കൊരട്ടി സ്വദേശിയും. സ്കോട്ട്ലാൻഡിൽ താമസിച്ചിരുന്ന ബെന്നിയും കുടുംബവും രണ്ടു വർഷം മുൻപാണ്  ഡോർസെറ്റിലെ പൂളിലേക്ക് താമസം മാറ്റിയത്.

ഡോർസെറ്റ് കേരളാ കമ്യൂണിറ്റിയിലെ സജീവാംഗങ്ങളായ ബെന്നിയുടെയും കുടുംബത്തിന്റെയും തീരാ ദുഖത്തിൽ പങ്കു ചേരുന്നതായി പ്രസിഡന്റ് സോണി അനുശോചന സന്ദേശത്തിൽ അറിയിച്ചു. യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അനുശോചനം അറിയിച്ചു. കുഞ്ഞു മാലാഖ ആദമിന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം, കുട്ടിയുടെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ  വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more