1 GBP = 106.79
breaking news

ഇറാനും ബ്രിട്ടനും പരസ്പരം പിടിച്ചെടുത്ത കപ്പലുകളില്‍ ആറ് മലയാളികള്‍

ഇറാനും ബ്രിട്ടനും പരസ്പരം പിടിച്ചെടുത്ത കപ്പലുകളില്‍ ആറ് മലയാളികള്‍

ഇറാനും ബ്രിട്ടനും പരസ്പരം പിടിച്ചെടുത്ത കപ്പലുകളില്‍ ആറ് മലയാളികള്‍. ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മൂന്ന് എറണാകുളം സ്വദേശികളും ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലില്‍ മലപ്പുറം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരുമാണ് ഉള്ളത്. ഇരു കപ്പലിലുമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

ഈ മാസം ആദ്യം ജിബ്രാള്‍ട്ടറില്‍ നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ മലപ്പുറം സ്വദേശി അജ്മല്‍ സാദിഖ് ഉള്‍പ്പെടെ മൂന്ന് മലയാളികളാണ് ഉള്ളത്. ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ള മറ്റ് രണ്ട് പേരെന്ന് അജ്മല്‍ സാദിഖിന്റെ ബന്ധുക്കള്‍ പറയുന്നു.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ 18 ഇന്ത്യക്കാര്‍ ഉണ്ടെന്ന വിവരം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഈ കപ്പലില്‍ ക്യാപ്റ്റനുള്‍പ്പെടെ മൂന്ന് പേര്‍ എറണാകുളം സ്വദേശികളാണ്. കപ്പലിലുള്ള കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പല്‍ കമ്പനി ഇക്കാര്യം വിളിച്ചറിയിക്കുകയും ചെയ്തു.

കപ്പലിലുള്ള മുഴുവന്‍ പേരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കപ്പലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more