1 GBP = 129.93
breaking news

സ്വാൻസിയിൽ മലയാളി മരണമടഞ്ഞു. ഞെട്ടലോടെ വെയിൽസിലെ മലയാളി സമൂഹം…

സ്വാൻസിയിൽ മലയാളി മരണമടഞ്ഞു. ഞെട്ടലോടെ വെയിൽസിലെ മലയാളി സമൂഹം…
സ്വാൻസി:- കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ പെരേപ്പാടൻ വീട്ടിൽ ബെന്നി. പി. കുട്ടപ്പൻ (52) അൽപം മുമ്പ് സ്വാൻസി മോറിസൻ ഹോസ്പിറ്റലിൽ നിര്യാതനായി. ഇന്നലെ വീട്ടിൽ വച്ച്
സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ വെൻറിലേറ്ററിൽ ആയിരുന്നു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതിനാൽ ഇന്ന് വൈകുന്നേരം 7 മണിയോടെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു. പരേതൻ ഇതേ ഹോസ്പിറ്റലിൽ ജോലിക്കാരനായിരുന്നു. ഭാര്യ ജിഷാ ബെന്നി. മോറിസൻ ഹോസ്പിറ്റലിൽ നഴ്സാണ്.  ആൽവിൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥി,
ഗ്ലാഡ് വിൻ ഏഴാം ക്ലാസ് വിദ്യാർത്ഥി, ക്രിസ് വിൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് മക്കൾ.
വൈകിട്ട് ഭക്ഷണ ശേഷം സ്വീകരണമുറിയിലെ സോഫയിൽ പതിവു പോലെ ടെലിവിഷനിൽ പ്രോഗ്രാം കണ്ടു കൊണ്ടിരുന്നതിനിടയിൽ ഉറങ്ങിപ്പോയതാണ് ഉറക്കത്തിൽ മസ്തിഷ്കാഘാതം ഉണ്ടായതായാണ് കരുതുന്നത്. പുലർച്ചെ ജോലിക്കു പോകുന്നതിനായായി എഴുന്നേറ്റ ഭാര്യ ബെന്നിയെ അബോധാവസ്ഥയിൽ കണ്ടെതിനെ തുടർന്ന് എമർജൻസി സർവ്വീസിനെ വിവരം അറിയിക്കുകയും ഉടൻ ആശുപത്രിയിൽ എത്തിച്ച്  തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികത്സ നൽകുകയുമായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാകു ന്നതനുസരിച്ച് ബെന്നിയുടെ സംസ്കാരകര കർമ്മങ്ങൾ നാട്ടിൽ എത്തിച്ചു  സ്വദേശത്ത് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്, ബെന്നിയുടെ പ്രായമായ അമ്മയും മറ്റു സഹോദരങ്ങളും നാട്ടിലാണ് ഉള്ളത്
മൃതദേഹം ഇപ്പോൾ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്വാൻസീയിൽ ഇംഗ്ലീഷ് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനായ  റവ.ഫാ.സിറിൾ തടത്തിലിന്റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ  എല്ലാ കാര്യങ്ങളും ക്രമീകരിച്ചു വരുന്നു.
പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള,
സെക്രട്ടറി അലക്സ് വർഗ്ഗീസ്, യുക്മ വെയിൽ റീജിയണൽ  മുൻ പ്രസിഡന്റ് പീറ്റർ താണോലിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more